ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയയായി മാറിയ ബാലതാരമാണ് ദേവനന്ദ. സിനിമ റിലീസ് എത്തിയതിനു ശേഷം പലതരത്തിലാണ് ദേവനന്ദ വിമര്‍ശിക്കപ്പെട്ടത്. കഴിഞ്ഞദിവസം ദേവനന്ദയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
പൊതുസ്ഥലത്ത് വച്ച് പ്രായംചെന്ന ഒരാള്‍ ദേവനന്ദയുടെ കാലില്‍ തൊട്ട് വണങ്ങുന്ന വീഡിയോ ആയിരുന്നു പുറത്തുവന്നത്. ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണം താരത്തിന് നേരിടേണ്ടി വന്നു. ദേവനന്ദ ഇത്രയധികം വിമര്‍ശിക്കപ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
'ആ മനുഷ്യന് വിവരമില്ലാത്തതിന് ദേവൂനെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. മാളികപ്പുറം തൊട്ട് അടുത്തറിയുന്നതാണ് ആ കുഞ്ഞിനെ. നല്ല സ്വഭാവം.. സംസാരത്തിലും പ്രവൃത്തിയിലും മര്യാദ. ഓരോ തവണ ദേവൂനെ കാണുമ്പോളും ഇഷ്ടത്തോടെ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്താറെ ഉള്ളൂ. അത്രക്കും നല്ല ഒരു കുട്ടിയാണ്.
അങ്ങേര്‍ക്കതിന്റെ വല്ല കാര്യവുമുണ്ടോ പാവം കുട്ടി. ഇത്രയും പ്രായമായിട്ടും സിനിമയും ജീവിതവും രണ്ടാണെന്ന് അദ്ദേഹത്തിന് തിരിച്ചറിയാത്തത് അല്ലേ കുഴപ്പം? ആ അപ്പൂപ്പന്‍ ഇതൊന്നുമറിയാതെ ഇപ്പോള്‍ മനസമാധാനമയിട്ട് എവിടെയൊ ഇരിപ്പുണ്ട്. ആവേശം മനുഷ്യസഹജമാണ്. ആ കുഞ്ഞിനെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ തോന്നിയ വികാരം നമ്മള്‍ക്കാര്‍ക്കും അറിയില്ല. അതിന്റെ പ്രതിഫലനം അവിടെ കാണിച്ചു. അഭിനയമാണെന്ന് അവര്‍ മറന്നു പോയിക്കാണും. അത്രേയുള്ളൂ.
എല്ലാവരിലും ഈശ്വരന്റെ അംശമുണ്ട്. അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആര്‍ക്കും ആരുടേയും പാദം തൊട്ട് തൊഴാം. ഇവിടെ ദേവൂട്ടിയെ വിമര്‍ശിക്കാന്‍ ആ കുഞ്ഞ് എന്തു തെറ്റുചെയ്തു? ആ കുഞ്ഞിനെ ഇങ്ങനെ വിമര്‍ശിക്കുന്നതിനോട് ഒരു തരി പോലും യോജിപ്പില്ല. പിന്നെ കുഞ്ഞിനെ ഉപദ്രവിച്ചതല്ലല്ലോ, കാല് തൊട്ടു അത് അദ്ദേഹത്തിന് തോന്നിയതാവാം എന്ത് ചെയ്യാന്‍...
ദേവൂട്ടിയെ ഫോട്ടോയില്‍ക്കാണുമ്പോള്‍ തന്നെ എനിക്ക് 'മാളികപ്പുറം 'സിനിമ ഓര്‍മ്മ വരും. പിന്നെ നേരില്‍ കണ്ടാലോ. ഒരുപാട് തവണ ശബരിമലയ്ക്ക് പോയിട്ടുള്ളവര്‍ക്ക്, പറയാനുമില്ല.'സത്യമായ പൊന്നു പതിനെട്ടാം പടിയേ 'എന്ന് ശരണം വിളിച്ചു കേള്‍ക്കുമ്പോള്‍ ഒക്കെയും അയ്യപ്പന്റെ ഭക്തയായിരുന്ന, 21 കൊല്ലം മുന്‍പ് എന്നെ വിട്ടു പോയ അമ്മയെയാണ് ഓര്‍മ്മ വരിക, കണ്ണും നിറയും.
'ഭക്തിയ്ക്ക് യുക്തിയില്ല 'എന്നല്ലേ. എനിക്കൊപ്പം ഉള്ള ഒരാള്‍ എന്നെ രക്ഷിക്കും എന്നല്ല, ഈശ്വരന്‍ രക്ഷിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈശ്വരവിശ്വാസത്തില്‍ അഭയം കാണുന്ന ഒരാള്‍. ഇതൊന്നും ആരോടും വിശദീകരിക്കാന്‍ നില്‍ക്കാറില്ല.
ഓഫീസില്‍ പോകുന്ന വഴിയില്‍ അയ്യപ്പന്റെ ഫോട്ടോ മുന്നില്‍ വെച്ച്, മാലയണിയിച്ച വാഹനങ്ങള്‍ കാണുമ്പോള്‍, അറിയാതെ മനസാ തൊട്ട് നിറുകയില്‍ വയ്ക്കുകയും എന്റെ പതിവാണ്, സന്നിധാനത്തിലേയ്ക്ക് പോകുന്നവരുടെ ആ വാഹനങ്ങള്‍ എനിക്ക് മനസ്സ് നിറയ്ക്കുന്ന കാഴ്ച്ചയാണ്.' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
#reaction #about #baby #devanandhas #latest #controversy