#MusicDirectorSamCS | 'പുഷ്പ2 എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ യാത്രയാണ്, തീയാണ് പുഷ്പ 2': മ്യൂസിക് ഡയറക്ടർ സാം സി എസ്

#MusicDirectorSamCS | 'പുഷ്പ2 എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ യാത്രയാണ്, തീയാണ് പുഷ്പ 2': മ്യൂസിക് ഡയറക്ടർ സാം സി എസ്
Dec 3, 2024 05:04 PM | By VIPIN P V

ന്ത്യയൊട്ടാകെയുള്ള ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും രശ്‌മിക മന്ദാനയുടെയും ചിത്രം പുഷ്പ 2.

ചിത്രത്തിന്റെ ബി ജി എം ചെയ്തത് സൗത്ത് ഇന്ത്യയിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച മ്യൂസിക് ഡയറക്ടർ സാം സി എസ് ആണ്.


സോഷ്യൽ മീഡിയയിൽ സാം കുറിച്ച വരികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

"ബി ജി എമ്മിൽ വർക്ക് ചെയ്യാൻ എന്നെ പരിഗണിച്ചതിനും മൈത്രി ഒഫീഷ്യലിന്റെ പുഷ്പ 2 എന്ന മാസ്സ് എന്റൈൻമെന്റിൽ പ്രവർത്തിച്ചത്തിന്റെ ഭാഗമായി ഈ അത്ഭുതകരമായ അനുഭവം നൽകിയതിനും നന്ദി, നിർമ്മാതാവ് രവിശങ്കർ നവീനിയേനിയുടെയും ചെറിയുടെയും മികച്ച പിന്തുണയും വിശ്വാസവുമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.


അല്ലു അർജുൻ സാർ ഒരുപാട് നന്ദി, നിങ്ങൾ വളരെയധികം സപ്പോർട്ട് നൽകുന്നു, താങ്കളുടെ മാസ്മരികമായ അഭിനയ പ്രകടനം, BGM സ്കോർ ചെയ്തത് എനിക്ക് ആ അധിക ആവേശം നൽകി, ശരിക്കും തീ.

സംവിധായകൻ സുകുമാർ സാർ, ഈ മാഗ്നം ഓപ്പസിൽ നിങ്ങളുമായി പ്രവർത്തിക്കുന്ന ഒരു നിമിഷം പങ്കിടുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്, പ്രത്യേകിച്ച് ആ പവർ പാക്ക്ഡ് ഫൈറ്റ് സീനുകളിലും ക്ലൈമാക്സിലും പ്രവർത്തിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്.

കൂടാതെ എഡിറ്റർ നവീൻ നൂലി ബ്രോ നന്ദി മുഴുവൻ പ്രക്രിയയിലുടനീളം നിങ്ങളുടെ നിരന്തരമായ പിന്തുണക്ക് വളരെയധികം.

നന്ദി എന്റെ ടീമിന് ". പുഷ്പ2 ഈ ഡിസംബർ 5-ന് ലോകമെമ്പാടും അതിന്റെ കാട്ടുതീ പടർത്തുന്നു, അത് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ കാണുക.

പുഷ്പ തീ പടർത്തും തിയേറ്ററുകളിലും പ്രേക്ഷകരിലും എന്ന് ബി ജി എം ചെയ്ത സാം സി എസ് തുറന്നു പറയുന്നു. കാത്തിരിക്കാം അല്ലു അർജുന്റെ ആ തീപ്പൊരി ചിത്രത്തിനായി.

മലയാളത്തിലും തെന്നിന്ത്യയിലെ സിനിമകളിലും ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ തീർത്ത സംഗീത സംവിധായകൻ സാം സി എസ് കൂടി പശ്ചാത്തല സംഗീതത്തിൽ എത്തുമ്പോൾ അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിക്കുന്ന ബ്ലോക്ക്ബസ്റ്ററിന് നമുക്ക് സാക്ഷ്യം വഹിക്കാം. വാർത്താ പ്രചരണം ആർ ഓ പ്രതീഷ് ശേഖർ.

#Pushpa2 #big #journey #for #me #Pushpa #fire #MusicDirectorSamCS

Next TV

Related Stories
ഷർട്ട് ധരിക്കാതെ വന്നെതെന്താ...?  ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

Sep 16, 2025 05:35 PM

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച്...

Read More >>
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall