#EnnuswanthamPunyalan | വേറിട്ട വേഷങ്ങളിൽ അര്‍ജുന്‍ അശോകനും, ബാലുവും, അനശ്വരയും; ‘എന്ന് സ്വന്തം പുണ്യാളന്‍’ 2025ല്‍ തിയറ്ററുകളിൽ

#EnnuswanthamPunyalan | വേറിട്ട വേഷങ്ങളിൽ  അര്‍ജുന്‍ അശോകനും, ബാലുവും, അനശ്വരയും; ‘എന്ന് സ്വന്തം പുണ്യാളന്‍’ 2025ല്‍ തിയറ്ററുകളിൽ
Dec 3, 2024 04:32 PM | By akhilap

(moviemax.in) അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘എന്ന് സ്വന്തം പുണ്യാളന്‍’ 2025ല്‍ തിയറ്ററുകളിലെത്തും.

കഴിഞ്ഞ 12 വര്‍ഷമായി നിരവധി പരസ്യങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നതാണ് ചിത്രം.ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റും സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ ഇതുവരെ കാണാത്തയൊരു പുതിയ വേഷത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.ഇവര്‍ മൂന്ന് പേരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സാംജി എം ആന്റണിയും സംഗീത സംവിധായകന്‍ സാം സി.എസ്സുമാണ്.മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ നിര്‍മ്മിക്കുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ ചിത്രം വിതരണം ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ പ്രേക്ഷകരില്‍ വലിയ ആവേശം ഉണര്‍ത്തിയിരുന്നു.ഇപ്പോള്‍ പുറത്തുവന്ന സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ്.













#ArjunAshoka #Balu #Anaswara #Rajan #separate #roles #EnnPanyaPunyalan #hit #theaters #2025

Next TV

Related Stories
Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-