#Suspension | നടൻ കെ മണികണ്ഠന് സസ്പെൻഷൻ; വാടക വീട്ടിൽനിന്നും അനധികൃത പണം പിടിച്ചെടുത്തു

 #Suspension | നടൻ കെ മണികണ്ഠന് സസ്പെൻഷൻ; വാടക വീട്ടിൽനിന്നും അനധികൃത പണം പിടിച്ചെടുത്തു
Dec 3, 2024 01:54 PM | By akhilap

പാലക്കാട്: (truevisionnews.com) ഒറ്റപ്പാലത്തെ വാടക വീട്ടിൽനിന്നും കണക്കിൽപ്പെടാത്ത 1.90 ലക്ഷം പണം പിടിച്ചെന്ന കേസിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠനു സസ്പെൻഷൻ.

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബർ 29നു റെയ്ഡ് നടന്നത്.

കാസർകോട് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിലെ അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുമാണ് മണികണ്ഠൻ.

വാടക വീട്ടിൽനിന്നു പണത്തിനു പുറമെ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു.

പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ആട് 2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

















#unaccounted #money #seized #Actor #Manikandan #suspended

Next TV

Related Stories
 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

Nov 21, 2025 12:01 PM

തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് , നടന്‍ തിലകന്റെ മകനും ഭാര്യയും...

Read More >>
Top Stories










News Roundup