(moviemax.in) അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുഷ്പ ദി റൂൾ മൂന്നാം ഭാഗത്തിന്‍റെ പോസ്റ്റ് അറിയാതെ പുറത്ത് വിട്ട് പുഷ്പ ടീം.
രണ്ടാം ഭാഗം ഡിസംബർ അഞ്ചിന് ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്‍റെ അടുത്ത ഭാഗത്തിന്‍റെ അപ്ഡേഷൻ അറിയാതെ പോസ്റ്റ് ചെയ്തിരിക്കുകയാണ് സൗണ്ട് ഡിസൈനറായ റസൂൽ പൂക്കുട്ടി.
സൗണ്ട് മിക്സിങ് കഴിഞ്ഞുവെന്ന് എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു പൂക്കുട്ടി. എന്നാൽ പങ്കുവെച്ച ഫോട്ടോയുടെ ബാക്ക് ഗ്രൗണ്ടിൽ പുഷ്പ മൂന്നാം ഭാഗത്തിന്‍റെ പോസ്റ്റർ കാണാമായിരുന്നു. പുഷ്പ ദി റാംപേജ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ അബദ്ധം മനസിലാക്കിയ പൂക്കുട്ടി ഡിലീറ്റ് ചെയ്തുവെങ്കിലും പോസ്റ്റ് വയറലായി.
മൂന്നാം ഭാഗത്തെ വരവേൽക്കാൻ ആരാധകർ ഇപ്പോഴെ തയ്യാറാണ്. എന്നാൽ ഇത് പ്രമോഷൻ ടെക്നിക്കാണെന്ന് വിശ്വസിക്കുന്നവരും കുറച്ചല്ല. മൂന്നാം ഭാഗത്തിൽ വിജയ് ദേവരക്കൊണ്ടയുമെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം സംവിധായകൻ സുകുമാറുമൊത്ത് ദേവരക്കൊണ്ട ഷെയർ ചെയ്ത പോസ്റ്റാണ് ഇതിനൊപ്പം വയറലായത്.
#post #came #unknowingly #Pushpa #team #released #post #third #part