( moviemax.in) കഴിഞ്ഞ ദിവസമാണ് നർത്തകനും ആർജെയുമായ അമൻ ഭെെമി വീണ്ടും വിവാഹിതനായത്. നടി വീണ നായരുടെ മുൻ ഭർത്താവാണ് ഇദ്ദേഹം. വീണയ്ക്കും അമനിനും ഒരു മകനുണ്ട്. വേർപിരിയലിനെക്കുറിച്ച് ഒന്നിലേറെ അഭിമുഖങ്ങളിൽ വീണ തുറന്ന് സംസാരിച്ചിട്ടുണ്ട്. പലപ്പോഴും വെെകാരികമായാണ് വീണ സംസാരിച്ചത്. വിവാഹത്തിന് പിന്നാലെ വീണ നായരുടെ കുറിപ്പും ചർച്ചയായിരുന്നു. നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന് മിഥ്യാബിംബം. മറ്റേത് നമ്മുടെ യഥാർത്ഥ സ്വത്വം.
എന്റെ യഥാർത്ഥ സ്വതത്തിലേക്ക് ഞാൻ പടിപടിയായി നടന്നടക്കുന്നു. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു, ലോകഃ സമസ്തഃ സുഖിനോ ഭവന്തു എന്നാണ് വീണ നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിരിഞ്ഞെങ്കിലും മുൻഭർത്താവിനെ കുറ്റപ്പെടുത്തി ഒരിക്കലും വീണ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടില്ല. വേർപിരിയൽ വീണയെ മാനസികമായി ഏറെ ബാധിച്ചിരുന്നെന്ന് അഭിമുഖങ്ങളിൽ നിന്ന് വ്യക്തമാണ്. വീണ നായരെയും നടി ആര്യ ബാബുവിനെയും കുറിച്ചാണ് റെഡിറ്റിൽ ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. അമൻ ഭെെമിയുടെ വിവാഹത്തിന് ആര്യ ആശംസയറിയിച്ചിട്ടുണ്ട്. ഇതേക്കുറിച്ചാണ് ചർച്ച.
യഥാർത്ഥ ജീവിതത്തിൽ ആര്യ ഒരു ഗേൾസ് ഗേൾ ആണെന്ന് ഞാൻ കരുതി. പക്ഷെ അല്ല. ഇപ്പോഴും ആര്യ അടുത്ത സുഹൃത്തുക്കളെ ഒഴിവാക്കുകയും പുതിയവരിലക്ക് ചായുകയും ചെയ്യുന്നു. തന്റെ ഉറ്റ സുഹൃത്തിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തു. പക്ഷെ ഉറ്റ സുഹൃത്തിന്റെ എക്സിനോട് കരുതലുണ്ട്. എന്നാണ് റെഡിറ്റിലെ പോസ്റ്റ്. ഒരിക്കൽ ആര്യയുടെ ആത്മാർത്ഥ സുഹൃത്തായിരുന്നില്ലേ വീണയെന്നും ചോദ്യങ്ങളുണ്ട്. ആര്യയുടെ ആശംസ വീണയെ വേദനിപ്പിക്കാനിടയുണ്ടെന്നും കമന്റുകളുണ്ട്.
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ വീണയും ആര്യയും മത്സരാർത്ഥികളായെത്തിയിരുന്നു. അന്ന് ഇവർ സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഈ സൗഹൃദം ഇല്ലാതായി എന്നാണ് വാദം. ഇൻസ്റ്റഗ്രാമിൽ ഇവർ പരസ്പരം ഫോളോ ചെയ്യുന്നില്ല. സൗഹൃദത്തിൽ സംഭവിച്ചതെന്തെന്ന് ഇരുവരും ഇതുവരെയും തുറന്ന് പറഞ്ഞിട്ടില്ല. അടുത്തിടെയായിരുന്നു ആര്യയുടെ വിവാഹം. വിവാഹത്തിന് വീണയെത്തിയിരുന്നില്ല. സിബിൻ ആണ് ആര്യയുടെ ഭർത്താവ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. തന്റെ മകൾ ആഗ്രഹിച്ച വിവാഹമാണിതെന്നാണ് ആര്യ പറയുന്നത്. സിബിൻ ഒരു കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്ന അച്ഛനുണ്ട്. അത് താൻ മനസിലാക്കിയെന്നാണ് ആര്യ പറയുന്നത്.
മറുവശത്ത് വീണ വിവാഹമോചനത്തിന് ശേഷം മകനൊപ്പം തന്റേതായ സന്തോഷങ്ങളിൽ ജീവിക്കുകയാണ്. മുൻഭർത്താവിനെക്കുറിച്ച് ഒരിക്കൽ വീണ തുറന്ന് സംസാരിച്ചിട്ടുണ്ട്. പരസ്യമായി കുറ്റപ്പെടുത്തിയിട്ട് ഒന്നും നേടാനില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. ഞങ്ങളുടേതായ പേഴ്സണൽ പ്രശ്നങ്ങളാണ്. പക്ഷെ അത് മോനെ ബാധിക്കരുതെന്ന് ഞങ്ങൾ രണ്ട് പേർക്കുമുണ്ടായിരുന്നു. മോനെ അത് ബാധിപ്പിച്ചിട്ടേയില്ല. അവധി വന്നപ്പോൾ കണ്ണന്റെ (അമൻ ഭെെമി) കൂടെയായിരുന്നു മകൻ. എനിക്ക് നല്ല തിരക്കായിരുന്നു. കുറച്ച് ദിവസം കൂടെ അവനെ അവിടെ നിൽപ്പിച്ചൂടേയെന്ന് ഞാൻ വിളിച്ച് ചോദിച്ചു. അതിനെന്തായെന്ന് അദ്ദേഹം. അച്ഛനും അമ്മയും എന്ന രീതിയിൽ അവൻ ഞങ്ങളുടെ കാര്യത്തിൽ ഹാപ്പിയാണ്.
വിവാഹമോചനത്തിൽ റിഗ്രെറ്റ് ഒന്നുമില്ല. പഴയ ഞാനല്ല ഇപ്പോൾ. എല്ലാം ഫേസ് ചെയ്യാൻ പഠിച്ചു. ജീവിതത്തിൽ കുലസ്ത്രീയായിരുന്നു ഞാൻ. അതൊന്നുമല്ല ജീവിതം എന്ന് ഇപ്പോഴാണ് ഞാൻ മനസിലാക്കിയത്. അദ്ദേഹത്തിന് ചേർന്നയാളാണ് ഇപ്പോൾ കൂടെയുള്ളത്. അവർ നല്ല സ്ത്രീയാണ്. ചേരേണ്ടതാണ് ചേർന്നിരിക്കുന്നതെന്നും വീണ നായർ തുറന്ന് പറഞ്ഞു. ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും വീണ നായർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
netizens discuss about aryabadai wishes for veenanair exhusband marriage