( moviemax.in) ടെലിവിഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് വരദ. അമല എന്ന സീരിയലാണ് വരദയ്ക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീടിങ്ങോട്ട് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി വരദ മാറി. വരദയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ആരാധകർക്കറിയാവുന്നതാണ്. നടൻ ജിഷിൻ മോഹനായിരുന്നു വരദയുടെ ഭർത്താവ്. ഒരുമിച്ച് സീരിയൽ ചെയ്യുമ്പോഴാണ് ഇവർ അടുത്തത്. പ്രണയിച്ച് വിവാഹം ചെയ്ത ഇവർക്കിടയിൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്തു. ഇരുവരും വേർപിരിയുകയും ചെയ്തു.
വരദ ഫേസ്ബുക്കിൽ റീപോസ്റ്റ് ചെയ്ത വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ രാവിലത്തെ ജോലികൾ കാണിച്ച് വരദ പങ്കുവെച്ച വീഡിയോ ആണിത്. വീഡിയോയിൽ വരദ ചെയ്ത ഒരു കാര്യം ജനങ്ങൾക്കിഷ്ടപ്പെട്ടില്ല. പല്ല് തേച്ച് കൊണ്ട് ചായക്ക് വെള്ളം ചൂടാക്കിയതാണ് ഇഷ്ടപ്പെടാത്തത്. ഇങ്ങനെ ചായ വെക്കുന്നത് ശരിയല്ലെന്ന് കമന്റുകൾ വന്നു.
പല്ല് തേച്ചുകൊണ്ട് ചായ ഇട്ടത് മോശമായിപ്പോയി. പക്ഷേ എനിക്ക് ചേച്ചിയെ ഇഷ്ടമാണ്, ഗോഡ് ബ്ലെസ് യു, ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് പല്ല് തേച്ച് കൊണ്ട് കിച്ചണിൽ കയറുന്നത്. എന്ത് വൃത്തികേടാണ്, വൃത്തികെട്ട ഒരു ശീലമാണ് പല്ല് തേച്ചുകൊണ്ട് വീടിനകത്തു കൂടി നടക്കുന്നത് തന്നെ അതിന്റെ കൂടെ അടുക്കളയിൽ കയറി ജോലിയും കൂടി ചെയ്താലോ എന്നിങ്ങനെ വിമർശനങ്ങൾ വരുന്നു. അതേസമയം വരദയെ അനുകൂലിച്ചും കമന്റുകളുണ്ട്.
നന്നായി അവതരിപ്പിച്ചു ഒട്ടും ബോർ തോന്നിയില്ല നോർമൽ ടോക്ക്, വരദ എന്ന ആക്ടർ കുടുംബപ്രേഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആക്ടറായിരുന്നു, എനിക്ക് വരദയെ പണ്ടേ ഇഷ്ടമാണ് ഒരു ജാടയും ഇല്ലാത്ത പെരുമാറ്റം എന്നിങ്ങനെയാണ് വരദയെ അനുകൂലിക്കുന്നവരുടെ കമന്റുകൾ. മൂന്ന് വർഷം മുമ്പ് പങ്കുവെച്ച വ്ലോഗ് റീ പോസ്റ്റ് ചെയ്തതാണ് വരദ. ഈ വീഡിയോ ഫേസ്ബുക്കിൽ റീ പോസ്റ്റ് ചെയ്തതാണ്.
ജിഷിൻ ബിഗ് ബോസിൽ വരദയുമായുള്ള വിവാഹ ബന്ധത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. വേർപിരിയൽ മാനസികമായി തന്നെ ബാധിച്ചിരുന്നെന്നും അക്കാലത്ത് താൻ തെറ്റായ വഴിയിലേക്ക് പോയെന്നും ജിഷിൻ തുറന്ന് പറഞ്ഞു. 2014 ൽ വിവാഹിതരായ ഇരുവരും 2022 ലാണ് വേർപിരിഞ്ഞത്. ഒരു മകനുണ്ട്. പിരിഞ്ഞത് ഏറെ വിഷമിപ്പിച്ചെങ്കിലും ദുഖിച്ചിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജിഷിൻ പറയുന്നത്. നടി അമേയ നായരാണ് ജിഷിന്റെ ഇപ്പോഴത്തെ പങ്കാളി.
തകർന്ന് പോയ ഘട്ടത്തിൽ ജീവിതത്തിൽ തനിക്ക് താങ്ങായത് അമേയയാണെന്ന് ജിഷിൻ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിവോഴ്സിന് ശേഷം മകനെ ഞാൻ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. അത് മുൻഭാര്യയുടെ എതിർപ്പ് കാരണമല്ല. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓർമ്മിപ്പിക്കേണ്ട എന്ന് കരുതിയിട്ടാണെന്നും ജിഷിൻ അന്ന് വ്യക്തമാക്കി.
മകൻ വരദയ്ക്കൊപ്പമാണുള്ളത്. വിവാഹമോചനത്തെക്കുറിച്ച് വരദ ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. സീരിയൽ രംഗത്ത് നടി സജീവമാണ്. ജിഷിൻ ബിഗ് ബോസിൽ ഇതിനോടകം ചർച്ചാ വിഷയമായിട്ടുണ്ട്. . അമല എന്ന പരമ്പരയ്ക്കിടെയായിരുന്നു ജിഷിനും വരദയും തമ്മിലുള്ള പ്രണയം. 2014 ൽ ഇരുവരും വിവാഹം ചെയ്തു. 2023 ലാണ് ഇരുവരും വേർപിരിയുന്നെന്ന അഭ്യൂഹങ്ങൾ വന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ട അവസരങ്ങളിൽ പോലും ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെച്ചത്. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. പിന്നീട് ജിഷിൻ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തു. വരദയാണ് ഡിവോഴ്സ് ആവശ്യപ്പെട്ടതെന്നാണ് ജിഷിൻ പറയുന്നത്.
netizens reacts to viral video of actress varada here is what happened