( moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ വൈൽഡ് കാർഡ് എൻട്രിയായി പ്രവേശിച്ച് ഹൗസിലും പുറത്തും ഒരുപോലെ വിവാദം സൃഷ്ടിച്ച മത്സരാർത്ഥിയായിരുന്നു ആങ്കറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ മസ്താനി. രണ്ടാഴ്ച ഹൗസിൽ നിൽക്കാൻ മാത്രമെ മസ്താനിക്ക് കഴിഞ്ഞുള്ളു. കേറിയ ആദ്യ ദിവസം മുതൽ ഹൗസിലെ റൂളുകൾ തെറ്റിക്കുകയും യുക്തിക്ക് നിരക്കാത്ത തരത്തിലുള്ള ഗെയിമുകൾ കളിക്കാൻ ശ്രമിക്കുകയും ചെയ്ത മത്സരാർത്ഥിയുമാണ് മസ്താനി.
അനുവുമായി ചേർന്ന് ജിസേൽ-ആര്യൻ വിഷയത്തിൽ ഇടപെട്ടതും ലെസ്ബിയൻ കപ്പിളായ നൂറയ്ക്കും ആദിലയ്ക്കും എതിരെയും അവരുടെ കമ്യൂണിറ്റിക്ക് എതിരെയും സംസാരിച്ചതാണ് മസ്താനിക്ക് തിരിച്ചടിയായത്. ഈ സീസണിൽ പ്രേക്ഷകുടെ ഹേറ്റ് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ മത്സരാർത്ഥി കൂടിയാണ്.
മസ്താനിയുടെ കഴിഞ്ഞ കാല ജീവിതവും പഴയ കാല ഫോട്ടോയുമാണ് ഇപ്പോൾ ബിബി പ്രേക്ഷകരുടെ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. മസ്താനിയുടെ മുൻകാല ജീവിതത്തെ കുറിച്ചുള്ള ഒരു സ്ത്രീയുടെ വോയ്സ് മെസേജാണ് ഏറ്റവും കൂടുതൽ വൈറലാകുന്നത്. മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടവരാണ് മസ്താനിയും കുടുംബവുമെന്നും ബാപ്പ അസുഖം ബാധിച്ച് മരിച്ചപ്പോഴും തിരിഞ്ഞ് നോക്കാതെ സിനിമയ്ക്ക് പോയിയെന്നും പുറത്ത് വന്ന വോയ്സിൽ പറയുന്നു.
മസ്താനി കൊച്ചിക്കാരിയാണ്. അവളുടെ ഉമ്മ കൊച്ചിയിൽ ഏതോ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് മുങ്ങി കളഞ്ഞു. ഏഴ് വർഷം മുമ്പ് നടന്ന സംഭവമാണ്. അതിനുശേഷമാണ് കൊടുങ്ങല്ലൂരേക്ക് ഇവർ താമസം മാറിയത്. മുക്കുപണ്ടം പണയം വെച്ച് പോയപ്പോൾ ആൾക്കാർ അന്വേഷിച്ചു. പക്ഷെ ഐഡി പ്രൂഫ് മാത്രമെ സബ്മിറ്റ് ചെയ്തിരുന്നുള്ളു. ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണമാണ് പണയം വെച്ചത്. അഞ്ച് പവൻ എന്ന് പറഞ്ഞാണ് പണയം വെച്ചത്. അന്ന് അഞ്ച് പവനുള്ള പണവും ഇവർ കൈപറ്റി. ഇത് പണയത്തിന് എടുത്തയാൾ ജോലി പോയതിന്റെ പേരിൽ അടുത്തിടെ ആത്മഹത്യ ചെയ്തു. ചെറുപ്പം മുതൽ മസ്താനിയുടെ വായിൽ നിന്നും തെറി മാത്രമെ വരൂ. കൊച്ചിയിലേക്ക് വരാൻ ഇവർക്ക് പറ്റില്ല. പലർക്കും പണം തിരികെ കൊടുക്കാനുണ്ടെന്നും വോയ്സിൽ പറയുന്നു.
അതുപോലെ ബാപ്പ മരിച്ച അടുത്ത ദിവസം തന്നെ സിനിമയ്ക്ക് പോയി എന്നും ബാപ്പയെ മസ്താനിയും കുടുംബവും നോക്കിയിട്ടില്ലെന്നും മരിക്കുമ്പോൾ അദ്ദേഹത്തിന് എച്ച്ഐവിയായിരുന്നുവെന്നും വോയ്സിനൊപ്പം പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലുണ്ട്. ബാപ്പ എറണാകുളം ജനറൽ ആശുപത്രിയിൽ ഐസുലേഷനിൽ കിടന്നിരുന്നു എന്നും പറയപ്പെടുന്നു.
പണം വന്നപ്പോൾ പേരും ലൈഫ് സ്റ്റൈലും മാറ്റി അൻവറ സുൽത്താന മസ്താനിയായതാണെന്നും റിപ്പോർട്ടുകളുണ്ട്. മസ്താനി എന്നത് തന്റെ യഥാർത്ഥ പേരല്ലെന്നത് മസ്താനി ബിഗ് ബോസ് ഹൗസിൽ വെച്ച് തന്നെ തുറന്ന് പറഞ്ഞിരുന്നു. 2014ൽ പകർത്തിയ മസ്താനിയുടെ പഴയ ഫോട്ടോ വൈറലായതോടെ നിറത്തിലും രൂപത്തിലും ഉണ്ടായ മാറ്റവും ചർച്ചയാകുന്നുണ്ട്. ഗ്ലൂട്ടാത്തിയോൺ ഷോട്ട്സുകളാകും നിറത്തിൽ മാറ്റം വരാൻ സഹായിച്ചതെന്നാണ് ചിലർ കുറിച്ചത്.
ബോഡി ഷെയ്മിങ് നടത്തികൊണ്ടുള്ള നിരവധി കമന്റുകളും ഫോട്ടോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിൽ പ്രസിദ്ധമായ വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിലെ അവതാരകയാണ് മസ്താനി. ധ്യാൻ ശ്രീനിവാസനുമായി തുടക്കത്തിൽ മസ്താനി ചെയ്ത അഭിമുഖം ഹിറ്റായിരുന്നു. അന്ന് ഷോയ്ക്ക് മസ്തി വിത്ത് മസ്താനി എന്നുള്ള പേരൊക്കെ ഇട്ടത് ധ്യാനായിരുന്നു. അതിനുശേഷമാണ് ആങ്കർ എന്ന രീതിയിൽ കൂടുതൽ അവസരങ്ങൾ മസ്താനിക്ക് ലഭിച്ച് തുടങ്ങിയത്. താനാണ് വീട്ടിലെ ഏക വരുമാനമാർഗമെന്നും കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത് താനാണെന്നും ബിഗ് ബോസ് ഷോയിൽ വെച്ച് മസ്താനി തുറന്ന് പറഞ്ഞിരുന്നു.
after eviction ex biggboss contestant mastani past life is being discussed on internet