#elizabethudayan | വീണ്ടും വിവാഹ വസ്ത്രത്തിൽ എലിസബത്ത്, ആദ്യമായി എന്നെ നിങ്ങൾ കണ്ടത് ഇങ്ങനെയല്ലേ..! ശ്രദ്ധനേടി വീഡിയോ

#elizabethudayan | വീണ്ടും വിവാഹ വസ്ത്രത്തിൽ എലിസബത്ത്, ആദ്യമായി എന്നെ നിങ്ങൾ കണ്ടത് ഇങ്ങനെയല്ലേ..! ശ്രദ്ധനേടി വീഡിയോ
Dec 2, 2024 08:03 PM | By Athira V

നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയൻ ഡോക്ടറാണെങ്കിലും യുട്യൂബിലും സോഷ്യൽമീഡിയകളിലും സജീവമാണ്. സ്വന്തം സന്തോഷത്തിനും തൃപ്തിക്കുമായാണ് എലിസബത്ത് യുട്യൂബ് ചാനൽ ആരംഭിച്ചത്.

മാനസീകാരോ​ഗ്യം, മോട്ടിവേഷൻ സ്പീച്ചുകൾ, വ്ലോ​ഗുകൾ, ഷോട്ട്സുകൾ എല്ലാം സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന എലിസബത്ത് ഇപ്പോൾ നാട്ടിൽ അവധിക്കായി എത്തിയിട്ടുണ്ട്.

ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് എലിസബത്ത് ഡോക്ടർ ജോലി തുടരുന്നതിന്റെ ഭാ​ഗമായി അഹമ്മദാബാദിലേക്ക് പോയത്.

ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതായതോടെ ആളുകൾ കമന്റ് ബോക്സിലൂടെ അന്വേഷിച്ച് തുടങ്ങിയിരുന്നു. ചോ​ദ്യങ്ങൾ കൂടിയപ്പോഴാണ് എലിസബത്ത് ഇപ്പോൾ തനിക്കൊപ്പം ഇല്ലെന്ന് ബാല തന്നെ വെളിപ്പെടുത്തിയത്.

എന്നാൽ എന്താണ് പിരിയാനുള്ള കാരണമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എലിസബത്തുമായുള്ള വിവാഹം ബാല രജിസ്റ്റർ ചെയ്തിരുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ എലിസബത്തിനെ കുറിച്ചുള്ള ചോദ്യം വന്നപ്പോഴും അവരെ കുറിച്ച് താൻ ഒന്നും മോശമായി പറയില്ലെന്നും അത് ശരിയായ രീതിയല്ലെന്നും എലിസബത്ത് സ്വർണ്ണമാണെന്നുമാണ് ബാല പറഞ്ഞത്. സമാനമായി ബാലയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ എലിസബത്തിന്റെ കമന്റ് ബോക്സിൽ നിറയാറുണ്ടെങ്കിലും എലിസബത്തും ആ ചോദ്യങ്ങളോട് പ്രതികരിക്കാറില്ല.

തന്റെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കിടാൻ വേണ്ടി മാത്രമുള്ളതാണ് യുട്യൂബ് ചാനലെന്നാണ് എലിസബത്ത് പറയാറുള്ളത്. ഇപ്പോഴിതാ എലിസബത്ത് പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിവാ​ഹ വസ്ത്രത്തിൽ അതി സുന്ദരിയായാണ് എലിസബത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബാലയുമായുള്ള വിവാഹശേഷം നടന്ന സൽക്കാര ചടങ്ങിൽ ചുവന്ന നിറത്തിലുള്ള ഹെവി ലെഹങ്കയായിരുന്നു എലിസബത്ത് ധരിച്ചിരുന്നത്. അന്നൊരു മുസ്ലീം ബ്രൈഡിനെ പോലെ അതീവ സുന്ദരിയായിരുന്നു താരം. അതിനുശേഷം ഒരിക്കൽ പോലും അത്രത്തോളം ഒരുങ്ങി എലിസബത്ത് എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല. സോഷ്യൽ‌മീഡിയ എലിസബത്തിന്റെ മുഖം ആദ്യമായി കാണുന്നതും ആ വിവാഹ വസ്ത്രത്തിലാണ്.

വിവാഹം കഴിഞ്ഞ് രണ്ടര വർഷം പിന്നിട്ടെങ്കിലും അതിനിടയിൽ ഒരിക്കൽ പോലും ആ വിവാഹ വസ്ത്രം വീണ്ടും എലിസബത്ത് ധരിച്ചിരുന്നില്ല. ശരീരം ഭാരം കുറഞ്ഞതിനാലാണ് വീണ്ടും വിവാഹ വസ്ത്രം എലിസബത്ത് ധരിച്ച് നോക്കിയത്. ഈ ‍ഡ്രസ്സിലാകും യുട്യൂബ് ചാനലിലും സോഷ്യൽമീഡിയയിലുമുള്ള ആളുകൾ എന്നെ കൂടുതലും കണ്ടിട്ടുണ്ടാവുക.

അത് കഴിഞ്ഞ് പിന്നീട് ഈ ഡ്രസ്സ് എനിക്ക് കൊള്ളാതെയായി. കാരണം ഞാൻ പിന്നീട് തടിവെച്ചു. ഇപ്പോൾ ഈ ഡ്രസ് എനിക്ക് ലൂസാണ്. പഴയ ഡ്രസ്സിൽ എനിക്ക് കയറുന്നത് ഞാൻ ഇപ്പോൾ വീണ്ടും തപ്പിയെടുത്തിട്ടുണ്ട്. വീട്ടിലായതിനാൽ ഒരുപാട് സമയമുണ്ട്. പുറത്ത് പോകാനും കഴിയുന്നില്ല. അതിനുള്ള എനർജി എനിക്കില്ല. അങ്ങനെ തപ്പിയെടുത്തപ്പോഴാണ് ഈ ഡ്രസ്സും എനിക്ക് കിട്ടിയത്. അന്ന് നല്ല മേക്കപ്പൊക്കെ ചെയ്താണ് ഈ ഡ്രസ് ധരിച്ചിരുന്നത്.

ഇപ്പോൾ ഇത് വീണ്ടും ധരിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയണം. അടുത്ത നവരാത്രിക്ക് ഈ ഡ്രസ് ധരിച്ച് പോയാലോയെന്ന് ഞാൻ ആലോചിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ വിവാഹത്തിന് ധരിച്ച ലെഹങ്കയാണെന്ന് എലിസബത്ത് എവിടേയും എടുത്ത് പറയുന്നില്ല. വീഡിയോ വൈറലായതോടെ വിവാ​ഹ വസ്ത്രമല്ലേയെന്ന് ചോദിച്ച് നിരവധി പേർ എത്തി.

മെലിഞ്ഞപ്പോൾ എലിസബത്ത് ലെഹങ്കയിൽ കൂടുതൽ‌ സുന്ദരിയായി എന്നാണ് കമന്റുകൾ ഏറെയും. ഈ തടിയും ലുക്കും നിലനിർത്തികൊണ്ട് പോകാനും എലിസബത്തിനെ ആരാധകർ ഉപദേശിക്കുന്നുണ്ട്. ബാല അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. മാമന്റെ മകൾ കോകിലയെയാണ് താരം വിവാഹം ചെയ്തത്. നാലാം വിവാഹത്തോടെ കൊച്ചി വിട്ട ബാല വൈക്കത്താണിപ്പോൾ താമസം.

#Elizabethudayan #her #wedding #dress #again #isn't #this #how #you #saw #me #first #time #Attention #video

Next TV

Related Stories
#unnikannan | 'ഒരുനേരത്തെ ഭക്ഷണം വാങ്ങി കൊടുക്കുന്നതിന് പകരമാവില്ല ഒന്നും, എനിക്ക് ആരുടെയും കാശ് വേണ്ട'

Dec 2, 2024 01:33 PM

#unnikannan | 'ഒരുനേരത്തെ ഭക്ഷണം വാങ്ങി കൊടുക്കുന്നതിന് പകരമാവില്ല ഒന്നും, എനിക്ക് ആരുടെയും കാശ് വേണ്ട'

'ഈ ആരാധനയൊക്കെ മാറ്റിവച്ച് വേറെ വല്ല പണിക്കും പൊയ്ക്കൂടെ ഡാന്ന് വരെ പലരും...

Read More >>
#sinivarghese | വില്ലനായത് പ്രണയം, കുടുംബം ജീവിതം ഇല്ലാതായപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു;  രണ്ട് കൊല്ലം അമ്മ മിണ്ടിയില്ല

Dec 1, 2024 03:30 PM

#sinivarghese | വില്ലനായത് പ്രണയം, കുടുംബം ജീവിതം ഇല്ലാതായപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; രണ്ട് കൊല്ലം അമ്മ മിണ്ടിയില്ല

എന്നാല്‍ സിനിമയ്ക്ക് ആ പ്രണയം വേണ്ടെന്ന് വെക്കാന്‍ സാധിക്കുമായിരുന്നില്ല. അച്ഛനും അമ്മയ്ക്കും തന്നെ ഒരുപാട് നാള്‍ വിട്ടുനില്‍ക്കാന്‍...

Read More >>
#Balabhaskar | സിബിഐ പുനരന്വേഷണ റിപ്പോർട്ട്; ബാലഭാസ്കറിൻ്റെ പിതാവ് കോടതിയിലേയ്ക്ക്

Dec 1, 2024 09:52 AM

#Balabhaskar | സിബിഐ പുനരന്വേഷണ റിപ്പോർട്ട്; ബാലഭാസ്കറിൻ്റെ പിതാവ് കോടതിയിലേയ്ക്ക്

റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ...

Read More >>
#seemagnair | അശ്ലീലം കലര്‍ന്ന ഭാഷയോ? പഠിച്ചേനെ, പഠിക്കാന്‍ പോയതാണ്...! കുടുംബമായിരുന്നു കാണാന്‍ കൊള്ളില്ല; സീമ ജി നായർ

Nov 28, 2024 01:42 PM

#seemagnair | അശ്ലീലം കലര്‍ന്ന ഭാഷയോ? പഠിച്ചേനെ, പഠിക്കാന്‍ പോയതാണ്...! കുടുംബമായിരുന്നു കാണാന്‍ കൊള്ളില്ല; സീമ ജി നായർ

'ചെന്നൈ എയര്‍പോര്‍ട്ട്. രാവിലെ ഒരു പോസ്റ്റ് ഇടാമെന്നു കരുതി. ഇന്നലെ ഒരു പോസ്റ്റിട്ടു. എപ്പോളും അവനവനു ശരി എന്ന് തോന്നുന്നത് ചെയ്യുന്നവര്‍ ആണല്ലോ...

Read More >>
#anjalibhaskar | അഡ്ജസ്റ്റ് ചെയ്യാമോ? എന്റെ തോളില്‍ അയാള്‍ തടവിക്കൊണ്ടിരുന്നു; പിന്നെ എനിക്ക് അത് ചെയ്യേണ്ടി വന്നു; ദുരനുഭവം വെളിപ്പെടുത്തി നടി

Nov 28, 2024 10:58 AM

#anjalibhaskar | അഡ്ജസ്റ്റ് ചെയ്യാമോ? എന്റെ തോളില്‍ അയാള്‍ തടവിക്കൊണ്ടിരുന്നു; പിന്നെ എനിക്ക് അത് ചെയ്യേണ്ടി വന്നു; ദുരനുഭവം വെളിപ്പെടുത്തി നടി

താന്‍ സാധാരണ കുടുംബത്തില്‍ ജനിച്ചവളാണ്. അതിനാല്‍ പലപ്പോഴും ഷൂട്ടിംഗിന് പോകാന്‍ പോലും തന്റെ പക്കല്‍ പണമില്ലാതെ വന്നിട്ടുണ്ടെന്നാണ് അഞ്ജലി...

Read More >>
Top Stories










News Roundup






News from Regional Network