#anjalibhaskar | അഡ്ജസ്റ്റ് ചെയ്യാമോ? എന്റെ തോളില്‍ അയാള്‍ തടവിക്കൊണ്ടിരുന്നു; പിന്നെ എനിക്ക് അത് ചെയ്യേണ്ടി വന്നു; ദുരനുഭവം വെളിപ്പെടുത്തി നടി

#anjalibhaskar | അഡ്ജസ്റ്റ് ചെയ്യാമോ? എന്റെ തോളില്‍ അയാള്‍ തടവിക്കൊണ്ടിരുന്നു; പിന്നെ എനിക്ക് അത് ചെയ്യേണ്ടി വന്നു; ദുരനുഭവം വെളിപ്പെടുത്തി നടി
Nov 28, 2024 10:58 AM | By Athira V

ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന യാത്രാ മാര്‍ഗ്ഗമാണ് ബസുകള്‍. എന്നാല്‍ പലപ്പോഴും സ്ത്രീകളെ സംബന്ധിച്ച് ബസ് യാത്ര സുഖകരമായ ഒന്നായിരിക്കില്ല. ബസ് യാത്രകളില്‍ മോശം അനുഭവം നേരിടേണ്ടി വന്നവരായി നിരവധി സ്ത്രീകളുണ്ട്. പല സംഭവങ്ങളും വലിയ വാര്‍ത്തകളും വിവാദങ്ങളുമൊക്കെയായി മാറിയിട്ടുണ്ടെങ്കിലും ബസ് യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷിത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

അങ്ങനെ ഒരിക്കല്‍ തനിക്ക് ബസില്‍ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ നടിയാണ് അഞ്ജലി ഭാസ്‌കര്‍. തമിഴ് സീരിയല്‍ രംഗത്തെ മിന്നും താരമാണ് അഞ്ജലി. വിജയ് ടിവിയിലെ ശക്തിവേല്‍ എന്ന ജനപ്രീയ പരമ്പരയിലെ ശക്തിയെ അവതരിപ്പിച്ച് കയ്യടി നേടിയ നടിയാണ് അഞ്ജലി ദാസ്‌കര്‍. പണ്ടൊരിക്കല്‍ ബസില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം ഒരിക്കല്‍ അഞ്ജലി തുറന്നു പറഞ്ഞിരുന്നു.

തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും അഞ്ജലി സംസാരിക്കുന്നുണ്ട്. താന്‍ സാധാരണ കുടുംബത്തില്‍ ജനിച്ചവളാണ്. അതിനാല്‍ പലപ്പോഴും ഷൂട്ടിംഗിന് പോകാന്‍ പോലും തന്റെ പക്കല്‍ പണമില്ലാതെ വന്നിട്ടുണ്ടെന്നാണ് അഞ്ജലി പറയുന്നത്.


 'ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഷൂട്ടിംഗിന് പോകാന്‍ പോലും പലപ്പോഴും കൈയ്യില്‍ പണമില്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഷൂട്ടിന് എന്റെ സുഹൃത്തുക്കളുടെ വസ്ത്രം ധരിച്ച് വരെ പോയിട്ടുണ്ട്. ഒരിക്കല്‍ ബസില്‍ നിന്ന് തനിക്ക് വളരെ മോശം അനുഭവം ഉണ്ടായി,' എന്നാണ് താരം പറയുന്നത്.

''വളരെ തിരക്കുള്ള ഒരു ബസില്‍ പോകുന്ന സമയത്ത് ഒരു മധ്യവയസ്‌കന്‍ ആയിട്ടുള്ള ആള്‍ എന്റെ തോളില്‍ തടവിക്കൊണ്ടിരിക്കുകയായിരുന്നു. അയാള്‍ അയാളുടെ കൈ ശരിയായല്ല വെച്ചിരുന്നത്. ഞാന്‍ അയാള്‍ക്ക് നല്ല ഇടി കൊടുത്തു. നന്നായി അയാളെ ചീത്ത വിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ അയാള്‍ ബസില്‍ നിന്ന് ഇറങ്ങി പോയി.'' എന്നാണ് അഞ്ജലി പറയുന്നത്.

തനിക്കുണ്ടായ മോശം അനുഭവം പോലെ തന്നെ അഞ്ജലി അലട്ടിയതായിരുന്നു ബസിലെ സഹയാത്രികരുടെ പെരുമാറ്റം.  ഒരു സ്ത്രീക്ക് ഇത്തരത്തില്‍ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് സംഭവിക്കുമ്പോള്‍ ആളുകള്‍ എന്താണെന്നെങ്കിലും അന്വേഷിക്കില്ലേ, എന്നാല്‍ എന്റെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ലെന്നാണ് അഞ്ജലി പറയുന്നത്. അതാണ് തനിക്ക് ഏറ്റവും ദുഃഖം തോന്നിയ കാര്യമെന്നും അഞ്ജലി പറയുന്നുണ്ട്. അതേസമയം സീരിയല്‍ ലോകത്തുള്ള കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രവണതകളെക്കുറിച്ചും അഞ്ജലി സംസാരിക്കുന്നുണ്ട്.

താന്‍ സീരിയലില്‍ നന്നായി അഭിനയിക്കുന്ന ഒരാളാണ്. എന്നാല്‍ ഇന്നുവരെ തനിക്ക് ഒരു മോശം അനുഭവവും സീരിയലില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് അഞ്ജലി പറയുന്നത്. തന്നെ തെറ്റായി ചിത്രീകരിക്കുക, അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഒന്നും തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

#serial #actress #anjalibhaskar #recalled #bitter #experience #while #traveling #bus

Next TV

Related Stories
Top Stories










News Roundup






https://moviemax.in/- //Truevisionall