മലയാളികള്‍ക്ക് സുപരിചിതയാണ് സിനി വര്‍ഗ്ഗീസ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സിനിമ ശ്രദ്ധ നേടുന്നത്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ബന്ധത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തിലുണ്ട പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സിനി. സീരിയല്‍ ടുഡെ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സിനി വിവാഹിതയാകുന്നത്. പ്രണയത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അച്ഛനും അമ്മയ്ക്കും സിനിയുടെ പ്രണയത്തോട് താല്‍പര്യമുണ്ടായിരുന്നു. താന്‍ കണ്ടെത്തുന്ന ആള്‍ ഓക്കെയായിരിക്കുമോ എന്ന ആശങ്കയായിരുന്നു അവര്‍ക്കെന്നാണ് സിനി പറയുന്നത്.
എന്നാല്‍ സിനിമയ്ക്ക് ആ പ്രണയം വേണ്ടെന്ന് വെക്കാന്‍ സാധിക്കുമായിരുന്നില്ല. അച്ഛനും അമ്മയ്ക്കും തന്നെ ഒരുപാട് നാള്‍ വിട്ടുനില്‍ക്കാന്‍ പറ്റില്ലെന്നും അറിയാമായിരുന്നുവെന്നാണ് സിനി പറയുന്നത്.
അങ്ങനെയാണ് സിനി വിവാഹിതയാകുന്നത്. എന്നാല്‍ വിവാഹ ശേഷം ഒന്നര വര്‍ഷം അമ്മ തന്നോട് സംസാരിച്ചിരുന്നില്ലെന്നാണ് സിനി പറയുന്നത്. പക്ഷെ സിനിയുടെ ദാമ്പത്യ ജീവിതത്തിന് ദീര്‍ഘനാളത്തെ ആയുസുണ്ടായിരുന്നില്ല. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
എന്നാല്‍ വേര്‍പിരിയാനുള്ള കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും തന്റെ ദേഷ്യമായിരിക്കാം കാരണമെന്നുമാണ് സിനി പറയുന്നത്. ഈ നിമിഷത്തില്‍ ഞാന്‍ വിചാരിക്കുന്നത് നമുക്ക് നമ്മള്‍ വേണം എന്നാണ്.
ഞാന്‍ എന്റെ എത്രയോ സമയം ,എത്രയോ പണം, ഞാന്‍ എനിക്ക് വേണ്ടി എടുത്തുവെയ്ക്കേണ്ട കാര്യം ഞാന്‍ ചെയ്തില്ല. അത് ഒരു മനുഷ്യന്‍ ചെയ്യേണ്ട കാര്യമാണ്, അത് താന്‍ ചെയ്തിരുന്നില്ലെന്നും താരം പറയുന്നുണ്ട്. വേര്‍പിരിഞ്ഞ ശേഷം തനിക്കുണ്ടായ മാനസികാഘാതത്തെക്കുറിച്ചും സിനി സംസാരിക്കുന്നുണ്ട്.
കുടുംബ ജീവിതം ഇല്ലാതായെന്ന് തോന്നുമ്പോള്‍ നമുക്ക് ലൈഫ് വേണ്ടെന്ന് തോന്നി. ഒന്നോ രണ്ടോ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും സിനി തുറന്നു പറയുന്നുണ്ട്. എന്നാല്‍ ആ തീരുമാനം വലിയ മണ്ടത്തരമായിരുന്നു എന്ന് സിനി സ്വയം തിരുത്തുന്നുണ്ട്.
ഇന്ന മനുഷ്യന്‍ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയില്‍ താന്‍ എത്തിയിരുന്നു. ഒരു ഘട്ടത്തില്‍ തനിക്ക് തന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. അപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതില്‍ നിന്നും മാറി മനുഷ്യന്മാരില്‍ വളരെ ഡിപ്പന്റഡ് ആവുന്ന അവസ്ഥയുണ്ടായി തനിക്കെന്നും താരം പറയുന്നു.
ഇന്ന ആള്‍ ഇല്ലാണ്ട് അടുത്ത സ്റ്റെപ്പ് എന്ത് ചെയ്യും, എനിക്ക് അങ്ങനെ ജീവിക്കാന്‍ പറ്റുമോ എന്ന പേടിയായിരുന്നു തനിക്കെന്നാണ് സിനി പറയുന്നത്. എന്നാല്‍ തനിക്ക് പറ്റുമെന്ന് ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് താരം പറയുന്നത് സിനി പറയുന്നു.
ആ സമയത്ത് എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതി എന്നായിരുന്നു, പിന്നീടാണ് അത് പൊട്ടത്തരമാണെന്ന് മനസ്സിലായത്. ഇനി ജീവിതത്തില്‍ ഒരിക്കലും ആ തീരുമാനം എടുക്കില്ലെന്ന് ഉറപ്പിച്ചുവെന്നാണ് സിനി അടിവരയിട്ടു പറയുന്നത്.
അതേസമയം താന്‍ ഔദ്യോഗികമായി ഇപ്പോഴും ഒരാളുടെ ഭാര്യയാണെന്നാണ് സിനി പറയുന്നത്. തന്റെ പങ്കാളി തിരികെ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് സിനി പറയുന്നത്.
#sinivarghese #recalls #what #happened #her #marriage #and #how #it #affected #her