#shobithashivanna | 'ഹോ ഗയി ഇന്തസാര്‍ കി'; നൊമ്പരമായി ആത്മഹത്യ ചെയ്ത നടി ശോഭിതയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ്

#shobithashivanna | 'ഹോ ഗയി ഇന്തസാര്‍ കി'; നൊമ്പരമായി ആത്മഹത്യ ചെയ്ത നടി ശോഭിതയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ്
Dec 2, 2024 02:27 PM | By Athira V

കന്നഡ നടി ശോഭിത ശിവണ്ണയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ശോഭിത ശിവണ്ണയുടെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. ശോഭിതയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് നവംബർ 16-നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിർവാണ സ്റ്റുഡിയോയിൽ സംഗീതം ആസ്വദിക്കുന്നതിന്‍റെ വീഡിയോയായിരുന്നു അത്.

സ്റ്റുഡിയോയിൽ ഒരു ഗായകന്‍ ഗിറ്റാർ വായിച്ച് ഒരു ഹിന്ദി ഗാനമാണ് ആലപിക്കുന്നത്. സംഗീതവും ഗിറ്റാർ ഇമോജികളും ചേർക്കാണ് ശോഭിത ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ആത്മഹത്യ ചെയ്ത വാര്‍ത്തയില്‍ അവിശ്വാസം തുടരുന്ന ആരാധകർ തങ്ങളുടെ സങ്കടവും ഞെട്ടലും കമന്‍റുകളായി ഈ പോസ്റ്റിന് അടിയില്‍ ഇടുന്നുണ്ട്.

അമിതാഭ് ബച്ചൻ അഭിനയിച്ച 'ഷറാബി' എന്ന ചിത്രത്തിലെ 'ഹോ ഗയി ഇന്തസാര്‍ കി...' എന്ന ഗാനമാണ് വീഡിയോയില്‍ ഗായകന്‍ ആലപിക്കുന്നത്. പലരും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് ഈ പോസ്റ്റിന് താഴെയാണ്. പലരും നടിയെടുത്തത് തെറ്റായ തീരുമാനമായി പോയെന്നും പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ എന്നും പോസ്റ്റുകള്‍ ഇടുന്നയാളായിരുന്നില്ല ശോഭിത ശിവണ്ണ എന്നാണ് അവരുടെ അക്കൗണ്ട് നല്‍കുന്ന സൂചന.

ടെലിവിഷനിലൂടെയാണ് ശോഭിത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പതിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് അവർ സുചരിചിതയായി.

കന്നഡയിലെ ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു തുടങ്ങി 12ലധികം ജനപ്രിയ സീരിയലുകളിൽ ശോഭിത അഭിനയിച്ചു. എറഡോണ്ട്ല മൂർ, എടിഎം, ഒന്നു കാതേ ഹെൽവ, ജാക്ക്പോട്ട് തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വിവാഹ ശേഷം തെലുങ്ക് സിനിമയിൽ ശോഭിത സജീവമാവുകയായിരുന്നു. ഇതിനിടെയാണ് മരണം.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

#shobithashivanna #foud #dead #last #day #last #post #socialmedia

Next TV

Related Stories
#vigneshshivan | 'അപ്രതീക്ഷിത സംഭവവികാസം'; കടുത്ത തീരുമാനം എടുത്ത് നയന്‍താരയുടെ ഭര്‍ത്താവ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍

Dec 2, 2024 10:06 AM

#vigneshshivan | 'അപ്രതീക്ഷിത സംഭവവികാസം'; കടുത്ത തീരുമാനം എടുത്ത് നയന്‍താരയുടെ ഭര്‍ത്താവ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍

ഇത്തരം ട്രോളുകളാണ് വിഘ്നേഷ് എക്സ് ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് കോളിവുഡിലെ ചില വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സമീപകാല വിവാദങ്ങളുടെ പേരിലാണ്...

Read More >>
#nagachaitanya | ബൈക്കും കാറും സ്വര്‍ണാഭരണങ്ങളും! നാഗ ചൈതന്യയ്ക്ക് സ്ത്രീധനമായി ശോഭിതയുടെ വീട്ടുകാര്‍ ഒരുക്കിയത് വമ്പൻ സമ്മാനം

Nov 30, 2024 09:15 PM

#nagachaitanya | ബൈക്കും കാറും സ്വര്‍ണാഭരണങ്ങളും! നാഗ ചൈതന്യയ്ക്ക് സ്ത്രീധനമായി ശോഭിതയുടെ വീട്ടുകാര്‍ ഒരുക്കിയത് വമ്പൻ സമ്മാനം

നാഗര്‍ജുനയുടെ കുടുംബത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെയാണ് കടന്ന് പോകുന്നത്. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് നാഗ ചൈതന്യയും...

Read More >>
#Thampiramaiah | അന്ന് കടുത്ത വിഷാദത്തിലായി; മരിക്കാൻ തീരുമാനിച്ചതാണ്, ഇന്ന് ജീവനോടെയിരിക്കാൻ കാരണം നയൻതാരയാണ് -തമ്പി രാമയ്യ

Nov 30, 2024 08:38 PM

#Thampiramaiah | അന്ന് കടുത്ത വിഷാദത്തിലായി; മരിക്കാൻ തീരുമാനിച്ചതാണ്, ഇന്ന് ജീവനോടെയിരിക്കാൻ കാരണം നയൻതാരയാണ് -തമ്പി രാമയ്യ

അന്ന് തെറ്റായ തീരുമാനം എടുത്തിരുന്നെങ്കിൽ മകന്റെ വിവാഹം കാണാൻ തനിക്ക് പറ്റില്ലായിരുന്നു....

Read More >>
#AlluArjun |  പുഷ്പയുടെ പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവർത്തകരുടെ ഫോണുകൾ തട്ടിത്തെറിപ്പിച്ച് അല്ലുവിന്‍റെ മാനേജർ

Nov 30, 2024 12:47 PM

#AlluArjun | പുഷ്പയുടെ പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവർത്തകരുടെ ഫോണുകൾ തട്ടിത്തെറിപ്പിച്ച് അല്ലുവിന്‍റെ മാനേജർ

അതുകൊണ്ട് തന്നെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് അല്ലു അർജുനും രശ്മിക മന്ദാനയും അടക്കമുള്ള...

Read More >>
Top Stories

News Roundup