അധ്യാപക വിദ്യാർഥി ബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം പടക്കളത്തിന്‍റെ ട്രെയിലർ പുറത്ത്. മേയ് എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവും, വിജയ് സുബ്രമണ്യവും ചേർന്നാണ് നിർമിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കിൽ ഉയർന്ന സാങ്കേതികമികവിലൂടെയാണ് ചിത്രത്തിന്‍റെ അവതരണം.
ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്. വാഴ ഫെയിം സാഫ്, അരുൺ അജികുമാർ, (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ-നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം). ഛായാഗ്രഹണം - അനു മൂത്തേടത്ത്.
എഡിറ്റിങ് - നിതിൻരാജ് ആരോൾ. പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ. കലാസംവിധാനം -മഹേഷ് മോഹൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ - സെന്തിൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.
#remember #happened #Mahabharata #Patakalam #trailerout