ലഹരിക്കേസിൽ സ്റ്റേഷൻ ജാമ്യം ലഭിച്ച് പുറത്തെത്തിയിരിക്കുകയാണ് നടൻ ഷെെൻ ടോം ചാക്കോ. രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് നടന് ജാമ്യം അനുവദിച്ചത്. നടന്റെ മാതാപിതാക്കളാണ് ജാമ്യം നിന്നത്. മാധ്യമങ്ങളോട് നടൻ പ്രതികരിച്ചിട്ടില്ല. ഷെെൻ സിന്തറ്റിക് ലഹരി ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കൊച്ചിലെ പ്രബല ലഹരി കണ്ണികളുമായി നടന് ബന്ധവുമുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്ത് വന്നത്. ഹോട്ടലിൽ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനാണെന്ന് എഫ്ഐആറിൽ പറയുന്നു.
ലഹരിക്കേസിൽ ഒന്നാംപ്രതിയാണ് ഷെെൻ ടോം ചാക്കോ. നടന്റെ സുഹൃത്ത് അഹമ്മദ് മുർഷിദാണ് രണ്ടാം പ്രതി. ഷെെൻ ടോം ചാക്കോയ്ക്കെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. നടന്റെ ലഹരി ഉപയോഗം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. അഭിമുഖങ്ങളിലെ പെരുമാറ്റവും സംസാരവും പരിധി വിട്ടപ്പോൾ ചിലർ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഷെെൻ വാർത്തകളിൽ നിറഞ്ഞ് നിൽക്കെ ഇപ്പോൾ ചർച്ചയാകുന്നത് നടന്റെ സഹോദരൻ ജോ ജോൺ ചാക്കോയാണ്.
ഷെെനിനേക്കാൾ പ്രശ്നക്കാരനാണോ ജോ ജോൺ ചാക്കോയെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യങ്ങൾ. ഷെെനിന്റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ജോൺ ചാക്കോ നടത്തിയ പരാമർശങ്ങൾ പരിഹാസങ്ങൾക്ക് കാരണമാകുന്നുണ്ട്. ഷെെൻ ടോമിന്റെ അതേ സംസാര ശെെലിയാണ് ജോൺ ചാക്കോയ്ക്കും.
താൻ ഡി അഡിക്ഷൻ സെന്ററിലായിരുന്നില്ല, മാനസികാരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു എന്ന് ജോ ജോൺ ചാക്കോ പറയുന്നുണ്ട്. രണ്ടാഴ്ച പാലക്കാട് മനോമിത്രയിൽ രണ്ടാഴ്ച നിന്നിട്ടുണ്ട്. അവിടെ അന്വേഷിച്ചാൽ അറിയാം. എന്നെ ഡി അഡിക്ഷൻ സെന്ററിലല്ല, മാനസികാരോഗ്യ കേന്ദ്രത്തിലാണ് ആക്കിയതെന്ന് ജോ ജോൺ ചാക്കോ പറയുന്നു.
സാമ്പത്തിക ഞെരുക്കം കാരണം അപ്പൻ വീട്ടിലെ കേബിൾ കണക്ഷൻ കട്ട് ചെയ്തു അതിനാൽ ഷെെൻ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ വാർത്ത താനറിഞ്ഞിരുന്നില്ല. അത് കൊണ്ടാണ് ഓടുന്നത് നല്ലതല്ലേ എന്ന് താൻ മാധ്യമങ്ങളോട് ചോദിച്ചതെന്നും ജോ ജോൺ ചാക്കോ പറയുന്നുണ്ട്. പരസ്പര ബന്ധമില്ലാതെ ജോ ജോൺ ചാക്കോ സംസാരിക്കുന്നുണ്ട്. മാധ്യമങ്ങളോടുള്ള ജോ ജോൺ ചാക്കോയുടെ പ്രതികരണം കണ്ടതോടെ പരിഹാസ കമന്റുകൾ ഏറെയാണ്.
എന്തോ പിശകുണ്ടല്ലോ സംസാരത്തിൽ, ഇയാളും ലഹരിയാണോ എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്. സത്യം പറഞ്ഞാൽ രണ്ടും കിളി പോയവരാണ്, മറ്റേതിനക്കാൾ ഒരുപടി മുകളിലായിരുന്നു ഈ മുതൽ, പിടിച്ചതിലും വലുത് മാളത്തിലോ, ഷെെൻ ഇങ്ങനെ ആയതിൽ അത്ഭുതപ്പെടാനില്ല, മൂത്തവൻ കഞ്ചാവ്, ഇളയവന് ഭ്രാന്ത്. അടിപൊളി എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയ കമന്റുകൾ.
#shinetomchacko #brother #joejohnchacko #trolled