Apr 16, 2025 09:27 AM

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചില ലൊക്കേഷന്‍ ചിത്രങ്ങളും മറ്റ് അഭിനേതാക്കള്‍ പങ്കുവെച്ച വീഡിയോകളും ആമിര്‍ ഖാന്‍ കൂലിയില്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാൽ കൂലിയിൽ ആമിർ ഖാനൊപ്പവും രജനികാന്തിനൊപ്പവും നാഗാർജുനയ്ക്കൊപ്പവും താൻ സ്ക്രീൻ പങ്കിടുന്നുണ്ട് എന്ന് വെളിപ്പടുത്തിയിരിക്കുകയാണ് കന്നഡ താരം ഉപേന്ദ്ര.

പുതിയ ചിത്രമായ 45 ന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂലിയിൽ നാഗാർജുന, ആമിർ ഖാൻ തുടങ്ങിയവർ ഉണ്ടല്ലോ എന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ 'അതേ, അവർക്കൊപ്പം കോംബിനേഷൻ സീനുകളുണ്ട്' എന്നായിരുന്നു നടന്റെ മറുപടി. ഉപേന്ദ്രയുടെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

അതേസമയം ആഗസ്റ്റ് 14 ന് കൂലി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.




#combination #scenes #Rajinikanth #AamirKhan #Kooli #Upendra #big #update

Next TV

Top Stories