(moviemax.in) തെന്നിന്ത്യൻ നടി അഭിനയ വിവാഹിതയായി. ബാല്യകാല സുഹൃത്തായ വെഗഷണ കാർത്തിക്കാണ് വരൻ. 15 വർഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
മാര്‍ച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹനിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമത്തിലൂടെ അഭിനയ അറിയിച്ചു. വരന്‍റെ മുഖം കാണിക്കാത്ത ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. വിവാഹ നിശ്ചയ മോതിരങ്ങൾ ഇട്ട കൈകളുടെ ചിത്രവും പങ്കുവെച്ചിരുന്നു.
എന്നാൽ അന്ന് പങ്കാളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും നടി പങ്കുവെച്ചിരുന്നില്ല. പ്രതിശ്രുത വരൻ കുട്ടിക്കാലം മുതൽ തന്റെ അടുത്ത സുഹൃത്താണെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്.
#Actress #Abhinaya #married #groom #childhood #friend