'കലാഭവന്‍ മണിയുടെ കാലില്‍ ചുറ്റിയ പോലെ വെള്ളമടി ടീമാണോ കൂട്ട്'; വെള്ളമടിച്ച് വീഡിയോയില്‍ കാര്‍ത്തിക് സൂര്യ?

'കലാഭവന്‍ മണിയുടെ കാലില്‍ ചുറ്റിയ പോലെ വെള്ളമടി ടീമാണോ കൂട്ട്'; വെള്ളമടിച്ച് വീഡിയോയില്‍ കാര്‍ത്തിക് സൂര്യ?
Apr 20, 2025 09:28 PM | By Athira V

( moviemax.in) സോഷ്യല്‍ മീഡിയയിലേയും ടെലിവിഷനിലേയും മിന്നും താരമാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബറായാണ് കാര്‍ത്തിക് സൂര്യയെ മലയാളികള്‍ പരിചയപ്പെടുന്നത്. മലയാളത്തില്‍ യൂട്യൂബര്‍ കള്‍ച്ചറിന് തുടക്കമിടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് കാര്‍ത്തിക് സൂര്യ. തന്റെ വ്‌ളോഗുകളിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് കാര്‍ത്തിക് സൂര്യ. പിന്നീടാണ് ടെലിവിഷനിലേക്കുള്ള എന്‍ട്രി.

ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയിലൂടെയാണ് കാര്‍ത്തിക് സൂര്യ ടെലിവിഷനിലെത്തുന്നത്. ഈ പരിപാടിയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറാന്‍ കാര്‍ത്തിക് സൂര്യയ്ക്ക് സാധിച്ചു. ഇന്ന് സോഷ്യല്‍ മീഡിയയിലേടും ടെലിവിഷനിലേയും താരമാണ് കാര്‍ത്തിക് സൂര്യ. ഒരുപാട് ആരാധകരുണ്ട് കാര്‍ത്തിക് സൂര്യയ്ക്ക്.

ഇപ്പോഴിതാ കാര്‍ത്തിക് സൂര്യ പങ്കുവച്ച പുതിയ വ്‌ളോഗ് ശ്രദ്ധ നേടുകയാണ്. തന്റെ നാട്ടിലെ ഉത്സവത്തിന്റെ വീഡിയോയാണ് കാര്‍ത്തിക് പങ്കുവച്ചത്. എന്നാല്‍ വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഉത്സവാഘോഷത്തിന്റെ ഭാഗമായി കാര്‍ത്തിക് സൂര്യ മദ്യപിച്ചെന്നാണ് വിമര്‍ശനം. വീഡിയോയില്‍ മദ്യപിക്കുന്നത് കാണിക്കുന്നില്ല. പക്ഷെ താരത്തിന്റെ സംസാരത്തിലും പ്രവര്‍ത്തിയിലുമെല്ലാം മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

നിരവധി പേരാണ് കമന്റുകളിലൂടെ കാര്‍ത്തിക് സൂര്യയ്ക്ക് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ''ഞാനും എന്റെ മോനും നിങ്ങളുടെ വീഡിയോ എന്നും കാണുന്നയാളാണ്. ഇന്ന് എന്റെ മോന്‍ വീഡിയോ കണ്ടിട്ട് ചോദിക്കുവാ കാര്‍ത്തികേട്ടന്‍ കുടിച്ചിട്ടുണ്ടോ എന്ന്. എന്ത് സന്ദേശം ആണ് താങ്കള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത്, മുന്‍പ് വേറൊരു വീഡിയോയിലും അടിച്ചു ഫിറ്റ് ആയത് പോലെ തോന്നിയിരുന്നു. അന്ന് സാബു ചേട്ടനും കൂടെ ഉണ്ടായിരുന്നു. മദ്യപാനം കൂടി ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ പൊളി ആയിരുന്നു'' എന്നാണ് ചില കമന്റുകള്‍.

'കാര്‍ത്തിക് ബ്രോ നിന്നോടുള്ള സ്‌നേഹം കൊണ്ട് പറയുവാ അടി ഇച്ചിരി കുറയ്ക്ക്. നേരത്തെയുള്ള വ്ളോഗില്‍ ഒന്നും ഈയൊരു കോലത്തില്‍ പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഇനി ഒരു പുതിയ ലൈഫ് തുടങ്ങാന്‍ പോകുവല്ലേ. ഡയറ്റും സ്റ്റാര്‍ട്ട് ആയല്ലോ. അപ്പോ ഇനി ഹെല്‍ത്ത് നന്നായി നോക്കണം. പൂര്‍ണ്ണമായും അടി ഒഴിവാക്കാന്‍ ശ്രമിക്കുക, വെള്ളം അടിക്കാത്ത കൂട്ടുകാരെ ഒഴിവാക്കി. വെള്ളം അടി കൂട്ടുകാരെ കൂടെ കൂട്ടി, കാര്‍ത്തിക്ക് നിങ്ങളെ ഇഷ്ടമാണ്. പക്ഷേ ഇന്നത്തെ ഈ വീഡിയോ വേണമായിരുന്നോ എന്നു ഒന്നുകൂടി ഇരുന്നു ആലോചിക്കുക'' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.

''കലാഭവന്‍ മണിയുടെ കാലില്‍ ചുറ്റിയ പോലത്തെ വെള്ളമടി ടീം ആണോ കൂട്ട്, കാര്‍ത്തിക് നീ ഈ വീഡിയോയ്ക്ക് മറുപടി പറയുക തന്നെ വേണം. ഞങ്ങളുടെ വീട്ടിലെ ഒരംഗമായാണ് നിന്നെ കണ്ടിരുന്നത്. ഈ നാട്ടു കൂട്ട് അത്ര പോര. നമ്മളെല്ലാം നിനക്ക് നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് നീ തന്നെ സമാധാനം പറ, യൂണിഫോം ഇടാന്‍ പോയ വരെ കുഴപ്പമില്ലായിരുന്നു. അവിടെ മുതല്‍ എന്തൊക്കെയോ സംഭവിച്ചു'' എന്നും ചിലര്‍ പറയുന്നു.

അതേസമയം കാര്‍ത്തിക് സൂര്യയെ അനുകൂലിച്ചെത്തുന്നവരുമുണ്ട്. ''ഇവന്‍ കുടിക്കുന്നുണ്ടേല്‍ അത് അവന്റെ ഇഷ്ട്ടം. അതുകൊണ്ട് ആര്‍ക്കും ഒരു നഷ്ടവുമില്ല ബുദ്ധിമുട്ടുമില്ല. പിന്നെ കമന്റില്‍ വന്നു കൊണ പറയുന്നവര്‍ പറയും.. മൈന്‍ഡ് ആകരുത്, കാര്‍ത്തിക് ബ്രോടെ വ്‌ളോഗ്‌സ് ഇത് പോലെ തന്നെ തുടരണം. ബ്രോ പറഞ്ഞപോലെ യാഥാര്‍ത്ഥ്യത്തിന്റെ ഗ്രൗണ്ട് ലെവല്‍ ടൈപ്പ് വ്‌ളോഗ് തന്നെയാണ് ഞാന്‍ ഈ യൂട്യൂബ് ചാനലില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ആയിട്ട് ഒന്നും കാണണം എന്നില്ല. കാര്‍ത്തിക് ബ്രോ ഇങ്ങനെ തന്നെ ഇനിയും തുടരണം എന്ന് മാത്രമേ എനിക്ക് ആഗ്രഹം ഉള്ളൂ'' എന്നാണ് ചിലര്‍ പറയുന്നത്.

അതേസമയം കാര്‍ത്തിക് സൂര്യ തന്റെ വീഡിയോയുടെ അവസാനം താന്‍ എന്താണോ അത് പച്ചയായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്നുണ്ട്. അത് കാരണം ഒരുപക്ഷെ ആളുകള്‍ വെറുത്തേക്കാം, എന്നാല്‍ തന്നെ ശരിക്കും സ്‌നേഹിക്കുന്നവരുണ്ടെന്നും അവര്‍ കൂടെ നില്‍ക്കുമെന്നും കാര്‍ത്തിക് സൂര്യ പറയുന്നുണ്ട്.

#socialmedia #slams #karthiksurya #appearing #drunk #latesvlog

Next TV

Related Stories
'എന്തിനാണ് വെറുതെ... അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ...'; ലക്ഷ്മിയുടെ വാക്കുകളിലുണ്ട് രേണുവിന്റെ പോക്കിന്റെ സത്യാവസ്ഥ'; കമന്റുകൾ!

Apr 20, 2025 02:56 PM

'എന്തിനാണ് വെറുതെ... അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ...'; ലക്ഷ്മിയുടെ വാക്കുകളിലുണ്ട് രേണുവിന്റെ പോക്കിന്റെ സത്യാവസ്ഥ'; കമന്റുകൾ!

സുധിയുടെ പേരും പറഞ്ഞ് രേണു ചെയ്യുന്ന പ്രവൃത്തികൾ അവരുടേയും സുധിയുടേയും പേര് കളയും. ഭർത്താവ് മരിച്ചുപോയ എത്രയോ പെണ്ണുങ്ങൾ മാന്യമായി ജീവിക്കുന്നു....

Read More >>
ആരാലും അറിയപ്പെടാതെ മൂലക്ക് കിടന്നയാളാണ് ഞാൻ, അവനോടും ദൈവത്തിനോടുമാണ് എനിക്ക് നന്ദി; ശോഭന വെട്ടിയാർ

Apr 19, 2025 10:20 AM

ആരാലും അറിയപ്പെടാതെ മൂലക്ക് കിടന്നയാളാണ് ഞാൻ, അവനോടും ദൈവത്തിനോടുമാണ് എനിക്ക് നന്ദി; ശോഭന വെട്ടിയാർ

സെലിബ്രിറ്റികളിൽ പലരും വെട്ടിയാർ ജിയുടേയും അമ്മയുടേയും ഫാൻസാണ്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മിക്കപ്പോഴും ഇവരുടെ റീലുകൾക്ക്...

Read More >>
 'അയാള്‍ക്ക് പണം മാത്രം മതി, എന്ത് ചോദിച്ചാലും കിട്ടും...അതിനപ്പുറം ഒന്നും ചെയ്യാനില്ല'; ജീവിതം പരീക്ഷണമാക്കാന്‍ പറ്റില്ല -ദിവ്യ ശ്രീധര്‍

Apr 18, 2025 01:18 PM

'അയാള്‍ക്ക് പണം മാത്രം മതി, എന്ത് ചോദിച്ചാലും കിട്ടും...അതിനപ്പുറം ഒന്നും ചെയ്യാനില്ല'; ജീവിതം പരീക്ഷണമാക്കാന്‍ പറ്റില്ല -ദിവ്യ ശ്രീധര്‍

നേരത്തെ വിവാഹിതയായിരുന്നു ദിവ്യ. ഈ ബന്ധം പിരിഞ്ഞ ശേഷം പ്രണയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അയാള്‍ക്ക് പണം മാത്രമായിരുന്നു ലക്ഷ്യമെന്നാണ് ദിവ്യ...

Read More >>
ഇഷാനിക്ക് എന്ത് പറ്റി! ഒരു മാസത്തിനുള്ളിൽ ലക്ഷങ്ങളെത്തും, പക്ഷെ...;  ദിയയിൽ നിന്നും തീർത്തും വ്യത്യസ്ത

Apr 16, 2025 09:26 PM

ഇഷാനിക്ക് എന്ത് പറ്റി! ഒരു മാസത്തിനുള്ളിൽ ലക്ഷങ്ങളെത്തും, പക്ഷെ...; ദിയയിൽ നിന്നും തീർത്തും വ്യത്യസ്ത

സ്വന്തം ജീവിതം യൂട്യൂബ് സബ്സ്ക്രെെബേർസിന് മുന്നിൽ തുറന്ന് കാണിക്കാൻ ഇഷാനി കൃഷ്ണ താൽപര്യപ്പെടുന്നില്ല. സഹോദരി ദിയ കൃഷ്ണയിൽ നിന്നും അക്കാര്യത്തിൽ...

Read More >>
നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

Apr 16, 2025 04:15 PM

നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂര്‍ ആണ് നടന്റെ അവസ്ഥയെ കുറിച്ച്...

Read More >>
'പടച്ചോന് തെറ്റ് പറ്റില്ല, കൊതിച്ചതിനേക്കാൾ മനോഹരമാണ് വിധിച്ചത്... '; ജാസ്മിന്റെ മുൻ കാമുകൻ മുന്ന വിവാഹിതനായി

Apr 16, 2025 03:08 PM

'പടച്ചോന് തെറ്റ് പറ്റില്ല, കൊതിച്ചതിനേക്കാൾ മനോഹരമാണ് വിധിച്ചത്... '; ജാസ്മിന്റെ മുൻ കാമുകൻ മുന്ന വിവാഹിതനായി

താരത്തിന്റെ വ്യക്തി ജീവിതം എന്നും സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുള്ള ഒന്നാണ്. കൂടുതലും ചർച്ചയായത് ജാസ്മിൻ ബി​ഗ് ബോസ് ഷോയിലേക്ക്...

Read More >>
Top Stories