2025 ൽ മലയാളത്തിൽ സ്ഥാനമാറ്റം?, രണ്ടാമനായി യുവതാരം, പിന്തള്ളപ്പെട്ട് മമ്മൂട്ടി, ഒന്നാമനായി ആര്?

 2025 ൽ മലയാളത്തിൽ സ്ഥാനമാറ്റം?, രണ്ടാമനായി യുവതാരം, പിന്തള്ളപ്പെട്ട് മമ്മൂട്ടി, ഒന്നാമനായി ആര്?
Apr 21, 2025 10:52 AM | By Vishnu K

(moviemax.in) സിനിമയുടെ വിജയം കണക്കാക്കുന്ന അളവുകോല്‍ ഇന്ന് കളക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. മലയാളത്തില്‍ റിലീസായ സിനിമകളുടെ ആഗോള കളക്ഷൻ കണക്കിലെടുത്താല്‍ എമ്പുരാൻ ബഹുദൂരം മുന്നിലാണ്. എമ്പുരാൻ ആഗോളതലത്തില്‍ നിന്ന് ആകെ നേടിയത് 262.74 കോടിയാണ്. എമ്പുരാൻ മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു.

2025ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങളുടെ കളക്ഷനില്‍ ബേസില്‍ ജോസഫിന്റെ മരണമാസ്സ് ആണ് പത്താം സ്ഥാനത്ത് ഇടംനേടിയിരിക്കുന്നത് 13.36 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഒമ്പതാം സ്ഥാനത്താകട്ടെ മാത്യു തോമസ്, അര്‍ജുൻ അശോകൻ തുടങ്ങിയവര്‍ വേഷമിട്ട ബ്രൊമാൻസ് ആണ് ഇടംനേടിയിരിക്കുന്നത്. ബ്രൊമാൻസ് ആഗോളതലത്തില്‍ ആകെ 13.72 കോടി രൂപയാണ് നേടിയിരിക്കുന്നത്. മോഹൻലാല്‍ നായകനായ എമ്പുരാൻ മാറ്റിനിര്‍ത്തിയാല്‍ യുവതാരങ്ങളാണ് പട്ടികയില്‍ മുൻനിരയില്‍ ഇടംനേടിയിരിക്കുന്നത് എന്നതും 2025ന്റെ വലിയ പ്രത്യേകതയാണ്.

ബ്രൊമാൻസിന് തൊട്ടുപിന്നില്‍ എത്തിയിരിക്കുന്നത് ടൊവിനോ ചിത്രം ഐഡന്റിറ്റിയാണ്. പക്ഷേ ഐഡിറ്റിക്കും ആഗോളതലത്തില്‍ ചെറിയ തുക മാത്രമാണ് കളക്ഷൻ നേടാനായത്. ടൊവിനൊ നായകനായ ഐഡിന്റിറ്റി 16.50 കോടി രൂപയാണ് നേടിയത്. പട്ടികയില്‍ വീണ്ടും ബേസില്‍ നായകനായ ചിത്രം ഇടംനേടിയിരിക്കുന്നു എന്ന പ്രത്യേകതയുള്ള ഏഴാം സ്ഥാനത്ത് 17.40 കോടി രൂപയുമായി പൊൻമാനാണ് ഇടംനേടിയിരിക്കുന്നത്.

ആറാം സ്ഥാനത്ത് മമ്മൂട്ടിയാണ് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‍സാണ് ആറാം സ്ഥാനത്ത് 2025ലെ മലയാള ചിത്രങ്ങളുടെ കളക്ഷനില്‍ ഇടംനേടിയിരിക്കുന്നത്. ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‍സ് 20.09 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‍സ്. തൊട്ടുപിന്നിലും മമ്മൂട്ടി തന്നെയാണ് ഇടംനേടിയിരിക്കുന്നത്. ബസൂക്ക ആഗോളതലത്തില്‍ നിന്ന് ആകെ 23 കോടി രൂപ നേടിയിരിക്കുന്നു. ഇപ്പോഴും പ്രദര്‍ശനം തുടരുന്നുമുണ്ട് ബസൂക്ക. ആലപ്പുഴ ജിംഖാൻ ആഗോളതലത്തില്‍ 44.94 കോടി രൂപയുമായി നാലാം സ്ഥാനത്ത് ഇടം നേടി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 53.10 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത് ഇടംനേടിയപ്പോള്‍ യുവ നടൻ ആസിഫ് അലിയുടെ രേഖാചിത്രം 57.30 കോടി രൂപയുമായി രണ്ടാം സ്ഥാനത്തും എത്തിയിരിക്കുമ്പോള്‍ ഇതുവരെ 2025ല്‍ ദുല്‍ഖറിന് മലയാളത്തില്‍ റിലീസ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

#Change #position #Malayalam #2025 #Young #actor #second #Dulquer #out #Mammootty #behind #who #comes #first

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall