(moviemax.in) പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന താരമാണ് ഖുശ്ബു. നിലവിൽ രാഷ്ട്രീയത്തിലും മുന്നിലുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെയായി ശരീരം ഭാരം കുറയ്ക്കുകയാണ് ഖുശ്ബു.
അക്കാര്യം മുൻപേ തന്നെ നടി അറിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ 20 കിലോ ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
തന്റെ 54-ാമത്തെ വയസിലാണ് ഖുശ്ബു സുന്ദർ 20 കിലോ ഭാരം കുറച്ചിരിക്കുന്നത്. കൊവിഡ് വേളയിൽ ആയിരുന്നു വർക്കൗട്ടുമായി ഖുശ്ബുവിന്റെ യാത്ര തുടരുന്നത്. അന്ന് 93 കിലോ ആയിരുന്നു നടിയുടെ ഭാരം.
ഖുശ്ബുവിനെ പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റുകൾക്ക് താഴേ കമന്റ് ചെയ്യുന്നത്. ഇതിലൊരു വിമർശന കമന്റിന് ഖുശ്ബു നൽകിയ കമന്റും ഏറെ ശ്രദ്ധനേടുകയാണ്.
ടൈപ് 2 പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മൗന്‍ജാരോ ഇന്‍ജക്ഷൻ ഖുഷ്ബു എടുത്തെന്നാണ് ഇയാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ഇത് മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ്.
ഇക്കാര്യം നിങ്ങളുടെ ഫോളോവേഴ്സും അറിയട്ടെ. അപ്പോള്‍ അവര്‍ക്കും ഇന്‍ജക്ഷന്‍ എടുക്കാമല്ലോ', എന്നായിരുന്നു എക്സ് പ്ലാറ്റ് ഫോമിൽ വന്ന കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട ഖുശ്ബു കമന്റുമായി രംഗത്ത് എത്തി.
'നിങ്ങളെ പോലുള്ളവർ എന്തൊരു തലവേദനയാണ്. നിങ്ങളൊന്നും ഒരിക്കലും സ്വന്തം മുഖം കാണിക്കാറില്ല. അതെന്താണെന്ന് നിങ്ങൾക്ക് തന്നെ അറിയാം. ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ എത്ര വൃത്തിക്കെട്ടവരാണെന്ന്. നിങ്ങളുടെ മതാപിതാക്കളോട് സഹതാപം മാത്രം', എന്നാണ് ഖുശ്ബു നൽകിയ മറുപടി.
#Khushbu #become #slim #extremely #beautiful #mass #response #bad #comment