( moviemax.in) അടുത്ത കാലത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് പൂജ മോഹൻരാജ്. ആവേശം, സൂക്ഷ്മദർശിനി എന്നീ സിനിമകളിലെ പൂജ മോഹൻരാജിന്റെ പ്രകടനം കയ്യടി നേടി. വൺ എന്ന സിനിമയിലൂടെയാണ് പൂജ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. കാസ്റ്റിംഗ് കൗച്ച് പോലുള്ള വിഷയങ്ങൾ സിനിമാ ലോകത്ത് ചർച്ചയാകവെ ഇതേക്കുറിച്ച് പൂജ മോഹൻരാജ് പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാസ്റ്റിംഗ് കൗച്ച് തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പൂജ മോഹൻരാജ് മനസ് തുറന്നത്.
ഞാനൊരിക്കലും ഒരു റോളിന് വേണ്ടി ആർക്കൊപ്പവും കിടക്കില്ല. ആളുകൾ വെറുതെ അങ്ങനെ അനുമാനിക്കുന്നുണ്ട്. ഞങ്ങൾ റോളുകൾക്ക് വേണ്ടി കിടക്ക പങ്കിടുന്നുണ്ടെന്ന് അവർ കരുതുന്നു. അത് ശരിയല്ല. ഈ പ്രൊഫഷനിലല്ല ഏത് പ്രൊഫഷനിലും ഞാനങ്ങനെ ചെയ്യില്ല. കാസ്റ്റിംഗ് കൗച്ച് ഇന്നുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് പൂജ മോഹൻരാജ് പറയുന്നുണ്ട്.
ന്യൂ ജനറേഷൻ ഫിലിം മേക്കേർസിനിടയിൽ അങ്ങനെയുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്റെ അടുത്ത് ആരും അങ്ങനെയൊരു അപ്രോച്ചിൽ വന്നിട്ടില്ല. താനിത് വ്യക്തമാക്കാൻ കാരണം സംവിധായകനായ സുഹൃത്ത് തന്നോട് പറഞ്ഞ കാര്യമാണെന്നും പൂജ ചൂണ്ടിക്കാട്ടി.
പൂജയ്ക്ക് തുടരെ സിനിമകൾ കിട്ടുന്നതിന് കാരണം അവൾ സംവിധായകർക്കൊപ്പം കിടക്കുന്നതാണെന്ന് ഒരു പെൺകുട്ടി അവനോട് പറഞ്ഞു. ഇങ്ങനെയൊരു കാര്യം പറഞ്ഞാൽ ഒരു സ്ത്രീയെ ഷെയിം ചെയ്യാൻ വളരെ എളുപ്പമാണെന്നാണ് ആൾക്കാരുടെ വിചാരം. ഒരു സ്ത്രീ ഇങ്ങനെ ചെയ്യുന്നത് ദുഖകരമാണ്. ആളുകൾ ഷെയിമിംഗിനെ പേടിക്കാൻ പാടില്ല. നമുക്ക് ഷെയിം തോന്നുമ്പോഴാണ് അവർക്ക് അഡ്വാന്റേജ് ഉണ്ടാകുന്നത്.
ആത്മവിശ്വാസമുള്ളവരെ കാണുമ്പോൾ തന്നെ ആൾക്കാർ ഇന്റിമിഡേറ്റഡ് ആകും. അപ്പോൾ വെറുതെ ഈ പെണ്ണിന് ജാഡയാണെന്നൊക്കെ പറയും. ഈയൊരു സമൂഹത്തിൽ വളർന്ന് വരുന്ന സ്ത്രീകൾക്ക് അത് എവിടെയൊക്കെയോ അള്ളിപ്പിടിച്ചിട്ടുണ്ടെന്നും പൂജ മോഹൻരാജ് അഭിപ്രായപ്പെട്ടു. തന്റെ തകർന്ന ബന്ധത്തെക്കുറിച്ചും പൂജ മോഹൻരാജ് സംസാരിച്ചു. 30 വയസ് ആകുമ്പോഴേക്കും കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുമായി ജീവിക്കണം എന്നാഗ്രഹിച്ച ആളാണ് ഞാനും.
വളരെ മോശം സിറ്റുവേഷൻഷിപ്പ് എനിക്കുണ്ടായിരുന്നു. അത് റിലേഷൻഷിപ്പാണെന്നാണ് ഞാൻ കരുതിയത്. അങ്ങനെയായിരുന്നില്ല. ഞാനറിയാതെ ഞാൻ ഒരു സബ്മിസീവ് സ്റ്റേറ്റിലാണെന്ന് ഞാൻ കരുതി. അത് ആ വ്യക്തിയുടെ പ്രശ്നമല്ല, എന്റെ പ്രശ്നമാണ്. മോശമായി ട്രീറ്റ് ചെയ്യാൻ മറ്റുള്ളവരെ അനുവദിക്കുന്നു. അത് മാത്രമല്ല, ഇതിലേക്ക് ചെലവഴിക്കുന്ന സമയവും എനർജിയും ഭയങ്കര കൂടുതലായിരുന്നു.
ഈ പ്രായം കഴിഞ്ഞാൽ കരിയർ ഡെവലപ് ചെയ്യാനോ ലക്ഷ്യങ്ങൾ നേടിയെടുക്കാനോ പറ്റില്ല. ഈ സമയത്ത് ആ ബന്ധത്തിൽ ശ്രദ്ധ കൊടുത്ത് കരിയർ നഷ്ടപ്പെടുത്തരുതെന്ന് താൻ തീരുമാനിക്കുകയായിരുന്നെന്നും പൂജ മോഹൻരാജ് വ്യക്തമാക്കി. ഇനിയൊരാൾ ജീവിതത്തിൽ ഉണ്ടാകില്ല എന്നല്ല. പക്ഷെ അതിന് കൊടുക്കാനുള്ള സമയം ഇപ്പോഴില്ല. ആ പ്രിവിലേജില്ല. ഒരു പക്ഷെ വലിയ പ്രതിഫലം വാങ്ങുന്ന, എല്ലാം സോർട്ട് ഔട്ട് ചെയ്ത നടിയായിരുന്നെങ്കിൽ നോക്കിയേനെ. പക്ഷെ ഇപ്പോൾ തനിക്ക് സമയമില്ല. കമ്മിറ്റ്മെന്റില്ലാത്ത ബന്ധങ്ങളിൽ താൽപര്യമില്ലെന്നും പൂജ മോഹൻരാജ് പറഞ്ഞു.
#poojamohanraj #girls #comment #castingcouch