(https://moviemax.in/) വിടപറഞ്ഞ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ചും അനുശോചനം രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ചും നടൻ മോഹൻലാൽ. അമ്മയുടെ വിയോഗത്തിൽ ഒപ്പം നിന്ന എല്ലാവരോടും നടൻ നന്ദി അറിയിച്ചു.
ജീവിതയാത്രയിൽ എക്കാലവും സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും കരുത്തായിരുന്നു അമ്മയെന്ന് നടൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
‘എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ.
വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന..’, മോഹൻലാൽ കുറിച്ചു.
Mohanlal expresses condolences on the death of his mother Shanthakumari


































