---
title: "ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി"
english_title: "Meenakshi's response to a fan's request for a name for Bevco's new liquor is gaining attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/334543/meenakshis-response-to-a-fans-request-for-a-name-for-bevcos-new-liquor-is-gaining-attention"
published_at: "2026-01-03T12:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958c4c306d47_meenakshi.jpg"
keywords: []
---

# ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

> **Lead Summary:** **ബാ**ലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി. മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ പലപ്പോഴും വലിയ രീതിയിൽ ചർച്ചയാവാറുണ്ട്.

## Article Content

**ബാ**ലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി. മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ പലപ്പോഴും വലിയ രീതിയിൽ ചർച്ചയാവാറുണ്ട്.

> ഇപ്പോഴിതാ, ഒരു ആരാധകന്റെ റിക്വസ്റ്റിന് മീനാക്ഷി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. "മീനൂട്ടി പുതിയ ബെവ്കോ മദ്യത്തിന് പേരു പറഞ്ഞുകൊടുക്കാമോ?" എന്നായിരുന്നു ആരാധകന്റെ ചോദ്യം. "കിസാൻ ... ബാർ ഫയർ...മജീഷ്യൻ ... മാഗ്നിഫയർ .. അല്ലെങ്കി വേണ്ട 'മൽപ്പാൻ'.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി, കിടുക്കും.... (BEVCO ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും)," എന്നാണ് മീനാക്ഷിയുടെ മറുപടി.

അടുത്തിടെ, നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രീമിയം ബ്രാൻഡിയ്ക്ക് പേരും ലോഗോയും നിർദേശിക്കാൻ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടിരുന്നു. മികച്ച നിർദേശങ്ങൾക്ക് 10,000 രൂപ വീതം സമ്മാനവും ബെവ്കോ പ്രഖ്യാപിച്ചിരുന്നു.

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. 'വൺ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടോപ്പ് സിംഗർ' എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാകാൻ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/334543/meenakshis-response-to-a-fans-request-for-a-name-for-bevcos-new-liquor-is-gaining-attention)