"വിവാഹത്തട്ടിപ്പുകാരിയായി നിഖില വിമൽ; 'പെണ്ണ് കേസി'ലെ രസകരമായ ലിറിക്കൽ വീഡിയോ പുറത്ത്"

Jan 4, 2026 09:58 PM | By Kezia Baby

(https://moviemax.in/)നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് ജനുവരി പതിനാറിന് പ്രദർശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പടി താണ്ട പത്‌നിയേ' എന്ന് തുടങ്ങുന്ന ഗാനം ഫർഹാഷും സിവിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് പെൺ കേസിലെ മറ്റു താരങ്ങൾ.

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.

രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ എഴുതുന്നു. സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ്, കോ പ്രൊഡ്യൂസർ അക്ഷയ് കെജ്‌രിവാൾ, അശ്വതി നടുത്തോളി, ക്രീയേറ്റീവ് പ്രൊഡ്യൂസർ വിനോദ് സി ജെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് രാഘവൻ, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്

ലൈൻ പ്രൊഡ്യൂസർ പ്രേംലാൽ കെ കെ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്, മേക്കപ്പ് ബിബിൻ തേജ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, ഡിസൈൻ യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിഫ് കൊളക്കാടൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, സൗണ്ട് മിക്സിംഗ് എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, ആക്ഷൻ അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ് ഡിജിറ്റൽ ടെർബോ മീഡിയ, മാർക്കറ്റിംഗ് ഹെഡ് വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), ഫിനാൻസ് കൺട്രോളർ സോനു അലക്സ്, പി ആർ ഒ- എ എസ് ദിനേശ്.



Nikhila Vimal's interesting lyrical video from 'Pennu Kesi' is out

Next TV

Related Stories

Jan 5, 2026 03:31 PM

"പ്രതിസന്ധികളിൽ ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ"; 'സർവ്വം മായ'യുടെ വിജയത്തിൽ നിവിൻ പോളി

'സർവ്വം മായ'യുടെ വിജയത്തിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ...

Read More >>

Jan 5, 2026 11:25 AM

"ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു": മനസ്സ് തുറന്ന് വീണ നായർ

ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു"-മനസ്സ് തുറന്ന് വീണ...

Read More >>
Top Stories










News Roundup