മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഷൈന്‍ ടോം ചാക്കോ. തന്റെ പ്രതിഭ കൊണ്ട് മലയാള സിനിമയില്‍ ഒരിടം നേടിയെടുത്ത താരം. നായകനായും വില്ലനായും സഹനടനായുമെല്ലാം ഷൈന്‍ ടോം ചാക്കോ കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഷൈന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വന്ന് മുന്‍നിര നടനായി മാറിയ ഷൈന്‍ ടോം ചാക്കോയുടെ യാത്ര പലര്‍ക്കും പ്രചോദനമാണ്.
അതേസമയം വിവാദങ്ങള്‍ എന്നും ഷൈന്‍ ടോം ചാക്കോയുടെ കൂടെയുണ്ട്. കൊക്കെയ്ന്‍ കേസ് മുതല്‍ തന്റെ പ്രസ്താവനകള്‍ വരെ ഷൈന്‍ ടോം ചാക്കോയെ വിവാദ താരമാക്കിയ സംഭവങ്ങള്‍ നിരവധിയാണ്. അഭിമുഖങ്ങളിലെ ഷൈന്‍ ടോം ചാക്കോയുടെ ഹൈപ്പര്‍ ആക്ടീവ് പെരുമാറ്റം പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തുറന്ന് സംസാരിക്കുന്ന രീതി കൊണ്ടും ഷൈന്‍ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്.
അതേസമയം ഈയ്യടുത്ത് ചര്‍ച്ചയായ, ഷൈനുമായി ബന്ധപ്പെട്ട മറ്റൊന്നായിരുന്നു താരത്തിന്റെ പ്രണയം. മോഡലായ തനൂജ ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെ കാമുകി. ഷൈനിനൊപ്പം പ്രൊമോഷന്‍ പരിപാടികളില്‍ തനൂജ എത്താറുണ്ട്. അങ്ങനെയാണ് പ്രണയം പുറത്തറിയുന്നത്. പിന്നാലെ കാമുകിയെ ഷൈന്‍ തന്നെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവരുടേയും പ്രണയം വിവാഹ നിശ്ചയത്തിലേക്ക് എത്തുകയും ചെയ്തു.
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. എന്താണ് തങ്ങള്‍ പിരിയാനുണ്ടായ കാരണമെന്ന് ഷൈന്‍ ടോം ചാക്കോയും തനൂജയും ഇതുവരേയും തുറന്നു പറഞ്ഞിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ തനൂജ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ നിന്നും ആരാധകര്‍ പല കഥകളും മെനഞ്ഞെടുക്കാറുണ്ട്. ഇപ്പോഴിതാ തനൂജ പങ്കുവച്ച പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
ബ്രേക്കപ്പിന്റെ കാരണം എന്നു പറഞ്ഞ് തനൂജ പങ്കുവച്ചിരിക്കുന്നത് സ്പാനിഷ് മസാല എന്ന സിനിമയിലെ പാട്ടാണ്. ''ചെല്ല ചെറുവരികള്‍ കവിയെ മോഹിച്ചു. കവിയോ കവിതയ്ക്കുള്ളില്‍ മറ്റൊരു പ്രണയം സൂക്ഷിച്ചു. കൈത പൂമൊട്ടോ, നദിയെ സ്‌നേഹിച്ചു. ഒഴുകി പോകും നദിയെ നീലക്കടലോ പ്രാപിച്ചു'' എന്ന വരികളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതോടെ തനൂജയും ഷൈനും പിരിയാന്‍ കാരണം ഷൈന് മറ്റൊരു പ്രണയമുണ്ടായതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.
തനൂജയുടെ പോസ്റ്റിന് കമന്റുകളുമായി ആരാധകരുമെത്തുന്നുണ്ട്. ആ മഹാന്റെ കയ്യില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ട. നിങ്ങള്‍ ഇതിലും മെച്ചപ്പെട്ടത് അര്‍ഹിക്കുന്നു എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം തനൂജ പങ്കുവച്ച മറ്റൊരു പോസ്റ്റും ചര്‍ച്ചയായിരുന്നു. എനിക്കവനെ മാറ്റാന്‍ സാധിക്കും എന്ന തന്റ പഴയൊരു കമന്റാണ് തനൂജ പങ്കുവച്ച റീലില്‍ ആദ്യം കാണുന്നത്.
തൊട്ടുപിന്നാലെ അവന്‍ എന്നെ മാറ്റി എന്നു പറഞ്ഞു കൊണ്ട് ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രവും തനൂജ പങ്കുവച്ചിട്ടുണ്ട്. എന്താണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
താരങ്ങള്‍ പ്രതികരിക്കാത്തതിനാല്‍ ഗോസിപ്പ് എഴുത്തുകാര്‍ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനയുണ്ട്. അതേസമയം കരിയറില്‍ തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. നിരവധി സിനിമകളാണ് ഷൈന്‍ ടോം ചാക്കോയുടേതായി അണിയറയിലുള്ളത്.
#Another #love #for #Shinetomchacko #Is #that #the #reason #breakup? #what #he #did #to #me #Tanuja #revealed