സീരിയലുകള്‍ എന്‍ഡോസള്‍ഫാനെക്കാളും വിഷമാണെന്ന തരത്തില്‍ അഭിപ്രായ പ്രകടനവുമായി എത്തിയിരിക്കുകയാണ് നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. കഴിഞ്ഞ ദിവസം പ്രേംകുമാര്‍ സീരിയലിനെതിരെ നടത്തിയ പ്രസ്താവന വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
പിന്നാലെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് വന്നു. സീരിയലുകള്‍ കലാമൂല്യമുള്ളതോ എന്നതിനെക്കാളും അതുകൊണ്ട് അന്നം കഴിക്കുന്നവരുണ്ടെന്ന് പറയുകയാണ് നടി സീമ ജി നായര്‍. അശ്ലീലം കലര്‍ന്ന ഭാഷയോ, ചേഷ്ടകളോ സീരിയലില്‍ വരാറില്ലെന്നും നടി വ്യക്തമാക്കുന്നു.
'ചെന്നൈ എയര്‍പോര്‍ട്ട്. രാവിലെ ഒരു പോസ്റ്റ് ഇടാമെന്നു കരുതി. ഇന്നലെ ഒരു പോസ്റ്റിട്ടു. എപ്പോളും അവനവനു ശരി എന്ന് തോന്നുന്നത് ചെയ്യുന്നവര്‍ ആണല്ലോ നമ്മള്‍. ഇന്നലത്തെ പോസ്റ്റില്‍ എന്റെ ഭാഗത്ത് ഞാന്‍ കണ്ടത് ശരി തന്നെ ആയിരുന്നു. ഇപ്പോളും അതില്‍ മാറ്റമില്ല. കാരണം ഇത് ജീവിതോപാതി എന്നത് തന്നെ. കല മൂല്യം ഉള്ളതാണെന്ന് പറയുന്നത് പോലെ തന്നെ അത് വിനോദം കൂടിയാണ്.
കലാമൂല്യം നിറഞ്ഞ അതി പ്രസ്തരുടെ വര്‍ക്കുകള്‍ വരുമ്പോള്‍ അത് തീയേറ്റര്‍ പോലും കാണാതെ പോയിട്ടുണ്ട്. അങ്ങനെ മൂല്യം ഉള്ളതിനെ മാര്‍ക്കറ്റ് ചെയ്യാന്‍ ഇവിടെ ആര്‍ക്കും എന്തേ സാധിക്കുന്നില്ല? നല്ല സൃഷ്ട്ടികള്‍ കൊണ്ട് വന്നു കുത്തുപാള എടുത്ത ചരിത്രങ്ങളും വിരളം അല്ല. സീരിയല്‍ കുടുംബമായിരുന്നു കാണാന്‍ കൊള്ളില്ല എന്ന് പറയുന്നവരോട് ഒരു വാക്ക്...
അശ്ലീലം കലര്‍ന്ന ഭാഷയോ, ചേഷ്ടകളോ സീരിയലില്‍ വരാറില്ല. പിന്നെ ചിലര്‍ പറയുന്നു, അവിഹിതം, നാത്തൂന്‍ പോര്, അമ്മായിയമ്മപ്പോര്, ഇതെല്ലാം ഇവിടെ ഉണ്ടെന്ന്. ഈ ലോകം ഉണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇതെല്ലാം. സീരിയലില്‍ കാണിച്ചിട്ട് കണ്ടു പഠിക്കും. പഠിച്ചേനെ, പഠിക്കാന്‍ പോയതാണ്, പഠിച്ചു കൊണ്ടിരിക്കുവാണ് എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല.
കലാമൂല്യം ഉള്ളത് കൊണ്ടു വന്ന് അത് കച്ചവടമാക്കി കാണിച്ചു പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്ക് ജീവിതോപാധി ഉണ്ടാക്കി തരുമ്പോള്‍ ഇങ്ങനെ ഉള്ള ജല്പനങ്ങള്‍ പൂവിട്ടു പൂജിക്കാം. അല്ലാത്തിടത്തോളം ഇതിനെ ഞങ്ങളും എതിര്‍ക്കും. പിന്നെ ഇന്നലത്തെ പോസ്റ്റുകള്‍ക്കു താഴെ വന്ന കമന്റില്‍ ഭൂരിഭാഗവും ഞാന്‍ വായിച്ചില്ല.
ചിലര്‍ ഇവിടുത്തെ ചീഞ്ഞ രാഷ്ട്രീയം എന്ന് പറഞ്ഞതിനെ മണിപ്പൂരില്‍ ആണ് ഇപ്പോള്‍ നല്ല രാഷ്ട്രീയം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. മിക്കവാറും അവരുടെ കൂടെ ഞാന്‍ മണിപ്പൂര് പോകും. ആരേലും വരുന്നെങ്കില്‍ വാ കേട്ടോ, ഫ്‌ലൈറ്റ് പുറപെടാറായി നില്‍ക്കുന്നു. എന്നും പറഞ്ഞാണ് സീമ ജി നായര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേ സമയം നടിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ച് കൊണ്ടാണ് ആളുകള്‍ എത്തിയിരിക്കുന്നത്. 'പറയുന്നവരെന്തും പറയട്ടെ, നമ്മുടെ ചിന്താഗതി ഒരിക്കലും മാറില്ല. കാരണം നമ്മുടെ അന്നം നമ്മുടെ ബ്ലഡ് ഇതുകൊണ്ട് ജീവിക്കുന്നതാണ്. തീര്‍ച്ചയായും മരണം വരെ ഒരിക്കലും മാറ്റാന്‍ പറ്റുന്നതല്ല നമ്മുടെ ചിന്താഗതി. അതാര്‍ക്കും മാറ്റാനും പറ്റില്ല.
എന്തിലും കുറ്റം കാണും ചിലര്‍.നന്മകള്‍ നില നില്‍ക്കട്ടെ. എന്റെ അമ്മക്ക് 74 വയസ്സുണ്ട്. രാത്രി 9 മണിവരെ സീരിയല്‍ കാണും. അതാണ് അമ്മയുടെ ഏറ്റവും വലിയ സന്തോഷം. മനുഷ്യര്‍ ആദ്യം സ്വയം നടത്തിയ ജീവിത പ്രശ്‌നങ്ങള്‍ തന്നെയാണ് പല കഥകളായും രംഗത്ത് വരുന്നത്. ജീവിതത്തില്‍ സംഭവിച്ചത് ഒരു പ്രശ്‌നമല്ല.
അത് റീക്രിയേറ്റ് ചെയ്താല്‍ മലയാളിയ്ക്ക് പിടിക്കില്ല. ഇന്നീ തലപ്പത്തിരിക്കുന്ന ആള്‍ അഭിനയിച്ച സിനിമാ രംഗങ്ങള്‍ ചിലതൊക്കെ കണ്ടാല്‍, ഇന്നത്തെ സീരിയലാണ് വളരെ ഭേദമെന്നു തോന്നും. ഉള്ളതിനെ പൊലിപ്പിച്ചു കാണിക്കാതെ ഇമ്പമുള്ളതും കുളിര്‍മ ഉള്ളതും സ്‌നേഹമുള്ളതും സുഖമുള്ളതുമൊക്കെ കാണിച്ചു കൈയ്യടി നേടാന്‍ കഴിയണം.
പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ ഇന്നത്തെ സംവിധായകര്‍ക്ക് കഴിയാതെ പോകുന്നത് തോല്‍വി തന്നെയാണ്. എന്തെങ്കിലും ഒക്കെ ചെയ്യാതെ എല്ലാര്‍ക്കും വേണ്ടി ചെയ്യുമ്പോഴാണ് അത് ആസ്വദിക്കാന്‍ കഴിയുന്നത്...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍
#seemagnair #opens #up #about #latest #issues #serial #netizens #reaction