(moviemax.in) നായിക നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരങ്ങളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. ഇക്കഴിഞ്ഞ നവംബർ മാസം ആദ്യ ആഴ്ചയിലാണ് താരങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ് മാളവികയുടെ പ്രസവം അടുത്തപ്പോഴാണ് അവധിക്കായി നാട്ടിലെത്തിയത്. വയറ്റുപൊങ്കാല, വളൈകാപ്പ് തുടങ്ങി ഗർഭകാലത്ത് സ്ത്രീകൾക്ക് ഏറെ പ്രധാനപ്പെട്ട ചടങ്ങുകളിൽ എല്ലാം മാളവികയ്ക്കൊപ്പം തേജസുമുണ്ടായിരുന്നു. ഗർഭിണിയായശേഷം നൃത്തത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് മാളവിക.
ഇപ്പോൾ കുഞ്ഞിന്റെ പരിപാലനവും പ്രസവരക്ഷ ചികിത്സയുമായും എല്ലാം ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് മാളവിക. ഡെലിവറി വീഡിയോയ്ക്കുശേഷം മറ്റ് വീഡിയോകളും മാളവിക യുട്യൂബ് ചാനലിൽ പങ്കിട്ടിട്ടില്ല.
അതേസമയം ഇപ്പോഴിതാ മാളവികയുടെ കുഞ്ഞിന്റെ നൂലുകെട്ടൽ പേരിടൽ ചടങ്ങുകൾ കഴിഞ്ഞുവെന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്ത് വരുന്നത്.
സ്വർണ്ണ കസവുള്ള സാരിയിൽ ആഭരണങ്ങളും മുല്ലപ്പൂവും മിനിമൽ മേക്കപ്പും ചെയ്ത് അതീവ സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മകളെ കയ്യിലെടുത്ത് ഓമനിക്കുന്ന മാളവികയുടെ വീഡിയോയും വൈറലാകുന്നുണ്ട്. അതേസമയം മാളവികയുടേയും കുഞ്ഞിന്റേയും പുതിയ ചിത്രങ്ങളും വീഡിയോയും വൈറലായതോടെ നിരവധി പേരാണ് പേളി മാണിയുമായുള്ള മാളവികയുടെ സാമ്യം ചൂണ്ടിക്കാട്ടി എത്തുന്നത്.
കുഞ്ഞിന് മാളവികയും തേജസും നൽകിയിരിക്കുന്ന പേരെന്താണ് അറിയാനുള്ള ആകാംഷയിൽ കൂടിയാണ് ആരാധകർ. നൂലുകെട്ട് വ്ലോഗ് ആവശ്യപ്പെട്ടും നിരവധി പേർ മാളവികയുടെ സോഷ്യൽമീഡിയ പേജിൽ കമന്റുകൾ കുറിക്കുന്നുണ്ട്.
#video #pictures #Malvika's #baby's #threading #naming #ceremony #coming #out.