#bijukuttan | കാത്തിരിക്കുക എന്നേയുള്ളൂ, ജാതിയുടേയും നിറത്തിന്റേയും പേരില്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയോ? മറുപടിയുമായി ബിജുക്കുട്ടന്‍

#bijukuttan | കാത്തിരിക്കുക എന്നേയുള്ളൂ, ജാതിയുടേയും നിറത്തിന്റേയും പേരില്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയോ? മറുപടിയുമായി ബിജുക്കുട്ടന്‍
Dec 1, 2024 04:45 PM | By Athira V

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടനാണ് ബിജുക്കുട്ടന്‍. ടെലിവിഷന്‍ ഷോകളിലൂടെ സുപരിചിതനായി മാറിയ ബിജുക്കുട്ടന്‍ സിനിമയിലെത്തിയപ്പോഴും കയ്യടി നേടി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ ബിജുക്കുട്ടനുണ്ട്.

ഇപ്പോഴിതാ സിനിമയില്‍ തനിക്ക് വേഷങ്ങള്‍ കുറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടന്‍. നിറത്തിന്റെ പേരില്‍ തന്നെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും എന്നാല്‍ ആവര്‍ത്തന വിരസതയാണ് തനിക്ക് സിനിമകള്‍ കുറയാന്‍ കാരണമായതെന്നുമാണ് ബിജുക്കുട്ടന്‍ പറയുന്നത്.

ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ''2012-13 ഒക്കെ ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നു. മാറ്റി നിര്‍ത്തുന്നു എന്ന് പറയുന്നുണ്ടല്ലോ ചിലര്‍, എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.

കറുപ്പ്, ജാതി, മതം എന്നൊക്കെ പറയുന്നത് എനിക്ക് തോന്നിയിട്ടില്ല. എന്നോട് ആരും കാണിച്ചിട്ടുമില്ല. പറയുന്നവര്‍ക്ക് അനുഭവമുണ്ടാകും. അവരെ കുറ്റപ്പെടുത്തുന്നതല്ല. എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല.'' ബിജുക്കുട്ടന്‍ പറയുന്നത്.

ഒരു ഗ്യാപ്പ് ഫീല്‍ ചെയ്യുന്നത് ആവര്‍ത്തന വിരസത കൊണ്ടോ ഓവര്‍ യൂസ്ഡ് ആയതു കൊണ്ടോ ആകാം. അത് നമ്മളുടെ തന്നെ നെഗറ്റീവാണ്. അങ്ങനെ വേണം ചിന്തിക്കാന്‍ എന്നാണ് താരം പറയുന്നത്. അല്ലാതെ പടം കുറയുമ്പോള്‍ ഞാന്‍ കറുത്തതാണ്, ഇന്ന ജാതിയാണ് അതിനാലാണ് മാറ്റി നിര്‍ത്തുന്നത് എന്ന് പറയുന്നതില്‍ കാര്യമില്ല. അങ്ങനെ പറഞ്ഞാല്‍ മമ്മൂക്കയേയും ലാലേട്ടനയുമൊക്കെ അധിക്ഷേപിക്കുന്നതിന് തുല്യമാകുമെന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്.

18 വര്‍ഷമായി സിനിമയിലുണ്ട്. സിനിമ കുറവാണെന്നല്ലേയുള്ളൂ. നമ്മളെ ഇഷ്ടപ്പെടാതിരിക്കുന്നില്ലല്ലോ. ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത് സ്വര്‍ഗത്തിലാണ് എന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്. എന്നോട് ആരും അങ്ങനെ പെരുമാറിയിട്ടില്ല. ഞാന്‍ മനസിലാക്കുന്നത് പഴയത് തന്നെയാണ് ചെയ്യുന്നത് എന്നതാണ്. മാറ്റി ചെയ്യാന്‍ കിട്ടാത്തതിനാലാണ് ചെയ്യാത്തത്. കിട്ടിയാല്‍ അടിച്ചു പൊളിക്കും എന്നുമല്ല. ഇതുവരെ കിട്ടിയിട്ടില്ല. നമുക്ക് വലിയ ബാങ്ക് ബാലന്‍സോ, അച്ഛന്‍ വലിയ ജോലിക്കാരനോ ഒന്നുമല്ല. അതിനാല്‍ സര്‍വൈസ് ചെയ്ത് പോകാനേ പറ്റുകയുള്ളൂ എന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.

എന്ത് വന്നാലും ചെയ്യണം. നല്ലത് എന്തെങ്കിലും വരുമ്പോള്‍ ചെയ്യും. കാത്തിരിക്കുക എന്നേയുള്ളൂ. അതിന് ഒരാളെയോ ഇന്‍ഡസ്ട്രിയെയോ കുറ്റം പറഞ്ഞതു കൊണ്ട് കാര്യമില്ല. ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അങ്ങനെ ഉണ്ടായിട്ടുണ്ടാകാം. പക്ഷെ എനിക്ക് ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു.

മാത്രമല്ല മിമിക്രിയിലും തനിക്ക് മാറ്റി നിര്‍ത്തല്‍ ഉണ്ടായിട്ടില്ലെന്നും താരം പറയുന്നുണ്ട്. ടിനിയൊക്കെ നമ്മളെ ബൂസ്റ്റ് ചെയ്യാനേ ശ്രമിച്ചിട്ടുള്ളൂ. കൗണ്ടറൊക്കെ കിട്ടിയാല്‍ അത് നീ പറ, നീ പറഞ്ഞാലേ ഏല്‍ക്കൂ എന്നൊക്കെയാണ് പറയുക. അവര്‍ നമ്മള്‍ വിജയത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യുകയെന്നും താരം പയുന്നു.

പോത്തന്‍വാവയിലൂടെയാണ് ബിജുക്കുട്ടന്‍ സിനിമയിലെത്തുന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച് കയ്യടി നേടിയതോടെ ബിജുക്കുട്ടനെ തേടി ധാരാളം സിനിമകളെത്തി.

പിന്നാലെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഛോട്ടാ മുംബൈയിലും കയ്യടി നേടാനായി. തുടര്‍ന്ന് നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ബിജുക്കുട്ടന് സാധിച്ചു. അജയന്റെ രണ്ടാം മോഷണം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കോമഡി ഷോകളില്‍ വിധികര്‍ത്താവായും ബിജുക്കുട്ടന്‍ എത്താറുണ്ട്.


#Just #wait #was #he #banned #movie #because #his #caste #and #color #Bijukuttan #with #answer

Next TV

Related Stories
'ആ സിനിമ എന്നെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു, മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്'- മനോജ് കെ. ജയൻ

Jul 8, 2025 07:47 AM

'ആ സിനിമ എന്നെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു, മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്'- മനോജ് കെ. ജയൻ

ആറാംതമ്പുരാന്‍' തന്നെ നായകനാക്കി പദ്ധതിയിട്ടിരുന്ന ചിത്രമാണെന്ന് നടന്‍ മനോജ് കെ....

Read More >>
22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; 'ആശകൾ ആയിരം' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Jul 7, 2025 05:37 PM

22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; 'ആശകൾ ആയിരം' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന "ആശകൾ ആയിരം" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി....

Read More >>
മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ ?

Jul 7, 2025 11:14 AM

മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ ?

മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ...

Read More >>
'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള രാജു

Jul 7, 2025 11:09 AM

'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള രാജു

'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall