---
title: "വാനില ചെടിയെ..വാനോളം വളര്..; സഹോദര സ്നേഹത്തിന്റെ ഈണവുമായി 'വാഴ 2'ലെ ഗാനം എത്തി!"
english_title: "Vanilla plant..grows like the sky..; The song from 'Vazha 2' has arrived with the melody of brotherly love!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344493/vanilla-plantgrows-like-the-sky-the-song-from-vazha-2-has-arrived-with-the-melody-of-brotherly-love"
published_at: "2026-02-27T09:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a11a594f10f_Vanilla_plantgrows_like_the_sky;_The_song_from_Vazha_2_has_arrived_with_the_melody_of_brotherly_love.jpg"
keywords: []
---

# വാനില ചെടിയെ..വാനോളം വളര്..; സഹോദര സ്നേഹത്തിന്റെ ഈണവുമായി 'വാഴ 2'ലെ ഗാനം എത്തി!

> **Lead Summary:** പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വാഴ 2- ബയോപിക് ഓഫ് ബില്യൺ ബ്രോസ്' എന്ന ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും സംഗീതപ്രേമികൾക്കിടയിലും തരംഗമായിക്കഴിഞ്ഞു. സംഗീത സംവിധായകൻ രജത് പ്രകാശ് തന്നെയാണ് ഈ ഗാനത്തിന് വരികൾ കുറിച്ചതും ഈണം നൽകിയതും.

## Article Content

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വാഴ 2- ബയോപിക് ഓഫ് ബില്യൺ ബ്രോസ്' എന്ന ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും സംഗീതപ്രേമികൾക്കിടയിലും തരംഗമായിക്കഴിഞ്ഞു. സംഗീത സംവിധായകൻ രജത് പ്രകാശ് തന്നെയാണ് ഈ ഗാനത്തിന് വരികൾ കുറിച്ചതും ഈണം നൽകിയതും.

രജത് പ്രകാശും ദിൽറൂഹും ചേർന്ന് ആലപിച്ച ഗാനത്തിൽ കുട്ടി ഗായകരായ നിള രാജ്, സാത്വിക എന്നിവരുടെ ശബ്ദസാന്നിധ്യവും ഏറെ ശ്രദ്ധേയമാണ്. നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 2-ന് തിയറ്ററുകളിലേക്ക് എത്തും. 'ബില്യൺ ബ്രോസി'ന്റെ ജീവിതകഥയുമായി എത്തുന്ന ചിത്രത്തിലെ ഈ പുതിയ ഗാനം സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിയാക്കിയിരിക്കുകയാണ്.

ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, വിനായക്, അജിൻ, അൽ അമീൻ, നിഹാൽ, നിബ്രാസ്സ്, ഷഹുബാസ്‌, സാബിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം വിപിന്‍ ദാസ് എഴുതുന്നു. 'വാഴ'യുടെ ആദ്യഭാഗ ചിത്രത്തിലെ യുവ താരങ്ങൾക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന വാഴ 2 ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിര്‍വ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344493/vanilla-plantgrows-like-the-sky-the-song-from-vazha-2-has-arrived-with-the-melody-of-brotherly-love)