#AishwaryaLakshmi | ‘സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി, ഇതുവരെ ആരും കുറ്റമോ പരാതിയോ പറഞ്ഞിട്ടില്ല’; ആ നടനെ കുറിച്ച് തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

#AishwaryaLakshmi  | ‘സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി, ഇതുവരെ ആരും കുറ്റമോ പരാതിയോ പറഞ്ഞിട്ടില്ല’; ആ നടനെ കുറിച്ച് തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി
Dec 2, 2024 03:58 PM | By VIPIN P V

ലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ നടന്‍ ജഗദീഷിനെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം.

ഒരാളും ഇത്രയും വര്‍ഷമായിട്ടും നിങ്ങളെ കുറിച്ച് ഒരു മോശവും ആരും പറഞ്ഞ് കേട്ടിട്ടില്ലല്ലോയെന്ന് ഒരിക്കല്‍ അദ്ദേഹത്തിനോട് ചോദിച്ചിട്ടുണ്ടെന്ന് ഐഷ്വര്യ പറഞ്ഞു.

സിനിമയില്‍ വന്നിട്ട് ഒരുപാട് കാലം ആയതും ആണല്ലോ. എന്നിട്ടും ഇതുവരെയും ആരും അദ്ദേഹത്തെ കുറിച്ച് മോശമൊന്നും പറയുന്നത് കേട്ടിട്ടില്ല.

ആകെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ള കാര്യം ആളുകളെ ശരിയായ അളവില്‍ അലോസരപ്പെടുത്തും എന്ന് മാത്രമാണ്. അതും ആരും കുറ്റമായോ പരാതിയായോ ഇതുവരെയും പറഞ്ഞിട്ടില്ല.

ആക്ടിങ്ങിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സന്തോഷമേ ഇല്ല. അഭിനയിക്കുന്നതിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടുപിടിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു.

ഒരു സ്വകാര്യ മാധ്യത്തിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ഞാന്‍ ജഗദീഷേട്ടനോട് ചോദിച്ചിട്ടുണ്ട്, ചേട്ടാ ഒരാളും ഇത്രയും വര്‍ഷമായിട്ടും നിങ്ങളെ കുറിച്ച് ഒരു മോശവും ആരും പറഞ്ഞ് കേട്ടിട്ടില്ലല്ലോയെന്ന്.

സിനിമയില്‍ വന്നിട്ട് ഒരുപാട് കാലം ആയതും ആണല്ലോ. എന്നിട്ടും ഇതുവരെയും ആരും അദ്ദേഹത്തെ കുറിച്ച് മോശമൊന്നും പറയുന്നത് കേട്ടിട്ടില്ല.

ആകെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ള കാര്യം ആളുകളെ ശരിയായ അളവില്‍ അലോസരപ്പെടുത്തും എന്ന് മാത്രമാണ്. അതും ആരും കുറ്റമായോ പരാതിയായോ ഇതുവരെയും പറഞ്ഞിട്ടില്ല.

ഒരു ഗ്യാപ്പില്ല. ഇപ്പോഴും കറക്ട് ആയിട്ടുള്ള ഒരു ലൈന്‍ പിടിച്ചാണ് അദ്ദേഹം പോകുന്നത്. നമുക്ക് ഒന്ന് ലൈറ്റായിട്ട് പിടിക്കാനുള്ള ചാന്‍സില്ല. നമ്മളും ഒപ്പത്തിന് നിക്കണം.

ഞാന്‍ ഒരു ദിവസം അദ്ദേഹത്തിനോട് ചോദിച്ചു, ചേട്ടന്റെ സന്തോഷമെന്താണെന്ന്. എല്ലാവര്‍ക്കും അവനവന്‍ ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യം ഉണ്ടാകുമെല്ലോ.

അപ്പോള്‍ അദ്ദേഹം പറഞ്ഞത് അഭിനയമാണെന്നാണ്. ആക്ടിങ്ങിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സന്തോഷമേ ഇല്ല. അഭിനയിക്കുന്നതിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടുപിടിക്കുന്നത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

#been #so #many #years #since #movie #one #complained #complained #AishwaryaLakshmi #speaks #openly #actor

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories

News Roundup