---
title: "കല്യാണപ്പിറ്റേന്ന് കൈകോർത്ത് 'വിരോഷ്'; വൈറലായി രശ്മികയുടെയും വിജയ്‌യുടെയും എയർപോർട്ട് ലുക്ക്"
english_title: "Rashmika and Vijay's airport look goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344740/rashmika-and-vijays-airport-look-goes-viral"
published_at: "2026-02-28T11:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a28bcf8519b_Rashmika_and_Vijays_airport_look_goes_viral_new.jpg"
keywords: []
---

# കല്യാണപ്പിറ്റേന്ന് കൈകോർത്ത് 'വിരോഷ്'; വൈറലായി രശ്മികയുടെയും വിജയ്‌യുടെയും എയർപോർട്ട് ലുക്ക്

> **Lead Summary:** തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹത്തിന് പിന്നാലെ, ഇരുവരും ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി. വിവാഹ ചടങ്ങുകൾക്ക് മാധ്യമ വിലക്കുണ്ടായിരുന്നെങ്കിലും, ഉദയ്പൂർ എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. 

## Article Content

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹത്തിന് പിന്നാലെ, ഇരുവരും ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി. വിവാഹ ചടങ്ങുകൾക്ക് മാധ്യമ വിലക്കുണ്ടായിരുന്നെങ്കിലും, ഉദയ്പൂർ എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. 

വിവാഹശേഷം പൊതുമധ്യത്തിൽ എത്തിയ നവദമ്പതികൾ വേഷവിധാനം കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റി. ചുവന്ന സൽവാറിൽ അതിസുന്ദരിയായാണ് രശ്മിക എത്തിയത്. വെള്ള സിൽക്ക് ജുബ്ബയും പാന്റ്സുമായിരുന്നു വിജയ് ദേവരകൊണ്ടയുടെ വേഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരുടെയും വിവാഹ വിശേഷങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഉദയ്പൂരിലെ ആഘോഷങ്ങൾക്ക് ശേഷം മടങ്ങുന്ന താരജോഡികളെ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്.

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് രശ്മികയും വിജയിയും വിവാഹിതരായത്. 2018ല്‍ പുറത്തിറങ്ങിയ ഗീതം ഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി അഭിനയിക്കുന്നത്. ചിത്രം വന്‍ വിജയമായതോടെ ഇരുവരും പ്രേക്ഷകരുടെയും ഇഷ്ട ജോഡികളായി. ഇരുവരും തങ്ങളുടെ പ്രണയം രഹസ്യമാക്കി വച്ചെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകള്‍ പരക്കുന്നുണ്ടായിരുന്നു.

ഉദയ്പൂരില്‍ വച്ച് തെലുങ്ക് ബ്രാഹ്‌മണ സമ്പ്രദായ പ്രകാരമായിരുന്നു വിവാഹം. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മെമെന്റോസ് ബൈ ഐടിസി, ഇകായ ഉദയ്പൂര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇനി എന്റെ ഭാര്യ എന്ന കുറിപ്പോടെയാണ് വിജയ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി ആളുകളാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്കു താഴെ ആശംസകളുമായി എത്തിയത്.

[https://www.instagram.com/etimes/?utm_source=ig_embed&ig_rid=b41cf97a-2b72-4b9d-9252-1c3402ea6b2c](https://www.instagram.com/etimes/?utm_source=ig_embed&ig_rid=b41cf97a-2b72-4b9d-9252-1c3402ea6b2c)

### Related Links & Sources
- [Original Story Source](https://moviemax.in/news/344740/rashmika-and-vijays-airport-look-goes-viral)