#supriyamenon | സര്‍പ്രൈസ് ആണത്രേ...! ബോംബ് പൊട്ടിയാലും കുലുങ്ങില്ല, പിന്നെയല്ലേ കെട്ടിയോള്‍; പൃഥ്വിരാജിന് സര്‍പ്രൈസ് കൊടുത്ത സുപ്രിയയ്ക്ക് ട്രോള്‍

#supriyamenon | സര്‍പ്രൈസ് ആണത്രേ...! ബോംബ് പൊട്ടിയാലും കുലുങ്ങില്ല, പിന്നെയല്ലേ കെട്ടിയോള്‍; പൃഥ്വിരാജിന് സര്‍പ്രൈസ് കൊടുത്ത സുപ്രിയയ്ക്ക് ട്രോള്‍
Dec 2, 2024 11:05 AM | By Athira V

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന എമ്പുരാന്റെ ചിത്രീകരണ തിരക്കുകളിലാണ് നടന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. അടുത്തവര്‍ഷം റിലീസ് ചെയ്യാന്‍ സാധ്യതയുള്ള എമ്പുരാന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്.

ഇതിനിടെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. ഭര്‍ത്താവിനെ അറിയിക്കാതെ രഹസ്യമായിട്ടാണ് സുപ്രിയ ലൊക്കേഷനിലേക്ക് എത്തിയത്.

നിലവില്‍ പാലക്കാട് വച്ചാണ് എമ്പുരാന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. മുംബൈയില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറിയതിനാല്‍ സുപ്രിയയും മകളും അവിടെയും പൃഥ്വിരാജ് പാലക്കാടുമായിരുന്നു. ചിത്രീകരണത്തിന്റെ അവസാന ദിവസം ആയതിനാല്‍ അതിരാവിലെ മുംബൈയില്‍ നിന്നും ഫ്‌ലൈറ്റിലാണ് സുപ്രിയ നാട്ടിലേക്ക് എത്തുന്നത്. ശേഷം മൂന്നു മണിക്കൂര്‍ കാറില്‍ ഡ്രൈവ് ചെയ്ത് പാലക്കാടുള്ള ലൊക്കേഷനില്‍ എത്തി.

സഹപ്രവര്‍ത്തകരില്‍ നിന്നും പൃഥ്വി എവിടെയാണെന്ന് അന്വേഷിച്ച് അദ്ദേഹം ഇരിക്കുന്ന മുറിയിലേക്ക് ഓടി കയറുകയും സര്‍പ്രൈസ് എന്ന് വിളിച്ചു പറയുകയുമാണ് സുപ്രിയ. ഭാര്യയെ പെട്ടെന്ന് കണ്ട ആകാംക്ഷയില്‍ പൃഥ്വി ഞെട്ടിയെങ്കിലും യാതൊരു ഭാവവ്യത്യാസവും വന്നില്ലെന്നതാണ് വസ്തുത.

എന്നിരുന്നാലും ഇതിന് പിന്നാലെ സുപ്രിയയെ കെട്ടിപ്പിടിക്കുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്തു. ഒരു ഹായ് എങ്കിലും പറയാന്‍ സുപ്രിയ പറഞ്ഞതോടെ 'നീ മുംബൈയില്‍ നിന്ന് നേരിട്ട് വരികയാണോ എന്നും സുഖമാണോ' എന്നൊക്കെ നടന്‍ ചോദിക്കുന്നുണ്ട്.

ഫ്‌ലൈറ്റില്‍ കയറി വരികയും മൂന്ന് മണിക്കൂറോളം പോസ്റ്റ് അടിച്ചു റോഡിലൂടെ യാത്രയും ചെയ്തു എമ്പുരാന്റെ സെറ്റില്‍ എത്തി. ഇന്ന് സിനിമയുടെ ലാസ്റ്റ് ദിവസം ആയതിനാല്‍ ഡയറക്ടര്‍ സാറായ പൃഥ്വിരാജിന് ഒരു സര്‍പ്രൈസ് കൊടുക്കാമെന്ന് കരുതി.

എന്നാല്‍ നീ എന്തിനാ വന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഭര്‍ത്താവിന്റെ ശ്രദ്ധ മാക്‌സിമം തെറ്റിക്കാമെന്ന് കരുതി... എന്നൊക്കെയാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി സുപ്രിയ കുറിച്ചത്. മാത്രമല്ല റൊമാൻ്റിക് ആയ ഭാര്യയും അൺറൊമാൻ്റിക് ആയ ഭർത്താവും എന്നാണ് ഹാഷ്ടാഗായി കൊടുത്തിരിക്കുന്നത്.

അതേ സമയം താരങ്ങളുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. 'സെറ്റിലേക്ക് ഒരാളേം കേറ്റരുത് എന്ന് പറഞ്ഞതല്ലേ, എന്നിട്ട് അവരുടെ ഒരു സര്‍പ്രൈസ് ആണത്രേ സര്‍പ്രൈസ്, ഇടക്കൊക്കെ ചേച്ചി ആ ചങ്ങായിനെ ഞെട്ടിക്കണം. വല്ലോ കള്ളകളി ഉണ്ടെങ്കില്‍ പിടിക്കലോ... പൃഥ്വിരാജ് അണ്‍റൊമാന്റിക് മനുഷ്യനാണെന്ന് വിശ്വസിക്കാനെ സാധിക്കുന്നില്ല...

ഷൂട്ടിംഗ് സെറ്റില്‍ അണുമ്പോബ് വന്നു വീണാല്‍ പോലും ഒരു കുലുക്കം ഏല്‍ക്കാതെ ഷൂട്ട് തുടരുന്ന മനുഷ്യനാണ് സര്‍പ്രൈസ് കൊടുക്കാന്‍ പോകുന്നത്. ഇക്കാര്യം സുപ്രിയ ചേച്ചി ഓര്‍ക്കണമായിരുന്നു. അവിടെ ബോംബ് വന്ന് ചാടിയാല്‍ പോലും അങ്ങേര്‍ക്ക് ഒരു കുലുക്കവും ഉണ്ടാവില്ല. അപ്പോളാണ് സര്‍പ്രൈസുമായി നില്‍ക്കുന്നത്.

#Supriya #trolled #giving #surprise #Prithviraj

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
'ദൃഷ്ടി ദോഷം മാറ്റുന്നവരാണ് ഇവർ, നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും' -അനു ജോസഫ്

Jul 9, 2025 10:01 AM

'ദൃഷ്ടി ദോഷം മാറ്റുന്നവരാണ് ഇവർ, നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും' -അനു ജോസഫ്

പൂച്ചകളെ വളർത്തി തുടങ്ങിയശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് അനു...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall