സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് ആരാധകരും ദിയയ്ക്കുണ്ട്. കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ദിയയ്ക്ക് തന്നെ.
താരകുടുംബാംഗം എന്ന രീതിയിലല്ല സാധാരണക്കാരെപ്പോലെയാണ് ദിയയുടെ പെരുമാറ്റവും മറ്റുള്ളവരോടുള്ള ഇടപെടലും സംസാരവുമെല്ലാം. എല്ലാം ഒളിവും മറയുമില്ലാതെ സംസാരിക്കുന്ന പ്രകൃതക്കാരിയായതുകൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ ഫീമെയിൽ വേർഷനാണ് ദിയയെന്നും ആരാധകർ പറയാറുണ്ട്.
കോളേജ് പഠനത്തിനുശേഷം ബിസിനസിലേക്കും യുട്യൂബിലേക്കും ഇറങ്ങുകയായിരുന്നു ദിയ. ഓ ബൈ ഓസി എന്ന പേരിലുള്ള ദിയയുടെ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ സ്ഥാപനത്തിന് നിരവധി കസ്റ്റമേഴ്സുമുണ്ട്. യുട്യൂബാണ് ദിയയുടെ മറ്റൊരു വരുമാന മാർഗം.
താരപുത്രിയുടെ വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ദിയയുടെ വിവാഹം. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ആദ്യം വിവാഹിതയായതും ദിയ തന്നെ. വർഷങ്ങളായി ദിയയുടെ അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് വളരെ ഇന്റിമേറ്റായാണ് ദിയയുടെ വിവാഹം നടന്നത്.
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ദിയ തന്നെയാണ് വിവാഹത്തിന്റെ ചിലവുകൾ എല്ലാം വഹിച്ചത്. ചിലവ് കുറച്ച് രാജകീയമായി തന്നെയാണ് ദിയ വിവാഹം നടത്തിയത്. ദിയയുടെ ബ്രൈഡൽ ഷവർ മുതൽ വിവാഹം വരെയുള്ള എല്ലാ വിശേഷങ്ങളും വൈറലായിരുന്നു.
വിവാഹശേഷം കുടുംബസമേതം ബാലിക്ക് ഹണിമൂൺ പോയതിന്റെ വിശേഷങ്ങളും ദിയ പങ്കിട്ടിരുന്നു. വിവാഹശേഷം സ്വന്തം വീടിന് അടുത്തായി ഒരു ഫ്ലാറ്റ് വാങ്ങിയാണ് ദിയയുടേയും അശ്വിന്റേയും താമസം.
പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങളും ദിയയും അശ്വിനും വീഡിയോയിലൂടെ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ദിയ കഴിഞ്ഞ ദിവസം പങ്കിട്ട പുതിയ വ്ലോഗിന് വന്ന കമന്റുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അശ്വിന്റെ അമ്മയായ മീനമ്മയുടെ പിറന്നാൾ ദിയ ഇത്തവണ ഗംഭീരമായി ആഘോഷിച്ചിരുന്നു. കേക്കും ബൊക്കെയും സമ്മാനങ്ങളും എല്ലാം അറേഞ്ച് ചെയ്തത് ദിയയും അശ്വിനും ചേർന്നാണ്.
പട്ടുസാരിയാണ് അമ്മയിയമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ദിയയും അശ്വിനും നൽകിയത്. താരപുത്രിയുടെ പുതിയ വീഡിയോ വൈറലായതോടെ ദിയ ഗർഭിണിയാണെന്ന സംശയവുമായി ആരാധകർ വീണ്ടും എത്തിയിരിക്കുകയാണ്.
പുതിയ വ്ലോഗിൽ ദിയയെ കണ്ടാൽ തന്നെ ഗർഭിണിയുടെ ഗ്ലോ മുഖത്ത് കാണാനുണ്ടെന്നാണ് കമന്റുകൾ. മാത്രമല്ല വ്ലോഗിലെ ദിയയുടേയും അശ്വിന്റേയും പെരുമാറ്റ രീതികൾ കൂടി വിലയിരുത്തിയാണ് താരപുത്രി ഗർഭിണിയാണെന്ന നിഗമനത്തിലേക്ക് ആരാധകർ എത്തിയിരിക്കുന്നത്.
#Diya #is #pregnant #Cake #bouquet #and #gifts #Discussion #among #fans #after #the #new #vlog