Dec 3, 2024 02:48 PM

(moviemax.in) ബോളിവുഡ് നടി നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ന്യൂയോർക്കിലെ ക്യൂൻസിൽ അറസ്റ്റിൽ.

മുൻകാമുകനെയും സുഹൃത്തിനെയും ​ഗാരേജിന് തീയിട്ട് കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് അറസ്റ്റ്.

എഡ്വാർഡ് ജേക്കബ് (35), ഇദ്ദേഹത്തിന്റെ സുഹൃത്തായ അനസ്താസിയ എറ്റിനെ (33) എന്നിവരാണ് ​മരിച്ചത്.

നവംബർ രണ്ടാം തിയതി ആലിയ ജേക്കബ് താമസിക്കുന്ന കെട്ടിടത്തിലെ ​ഗാരേജിന് മുന്നിലെത്തുകയും നിങ്ങളെല്ലാം ഇന്ന് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ​ഗാരേജിന് തീവെക്കുകയുമായിരുന്നെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

പ്ലംബറായ ജേക്കബ് മൂന്ന് മക്കളുടെ അച്ഛനാണ്. ആലിയ ഫക്രിയുമായി ജേക്കബിന് പ്രണയ ബന്ധമുണ്ടായിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് ഈ ബന്ധത്തിൽ നിന്നും ജേക്കബ് പിന്മാറി.

എന്നാൽ ആലിയക്ക് ഇത് ഉൾക്കൊള്ളാനായില്ല. ജേക്കബിനെ ശല്യം ചെയ്യുന്നത് പതിവായി. തന്നെ വിട്ട് പോകാൻ ജേക്കബ് ആലിയ ഫഖ്രിയോട് ഒരു വർഷമായി ആവശ്യപ്പെടുകയായിരുന്നെന്ന് ജേക്കബിന്റെ അമ്മ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

തീപിടുത്തത്തിൽ മരിച്ച യുവതി ജേക്കബിന്റെ സുഹൃത്തായിരുന്നെന്നും അമ്മ പറയുന്നു.

എന്നാൽ ആലിയക്കെതിരെയുള്ള കുറ്റങ്ങൾ ആലിയയുടെ അമ്മ നിഷേധിക്കുന്നു. മകൾ ഒരാളെ കൊല്ലുമെന്ന് താൻ കരുതുന്നില്ല.

എല്ലാവരോടും കരുതലുള്ള വ്യക്തിയാണ് മകളെന്നും അമ്മ പറയുന്നു. സംഭവത്തെക്കുറിച്ച് ആലിയയുടെ സഹോദരി നർ​ഗീസ് ഫക്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. 43 കാരിയായ ആലിയ ഫക്രി ന​ർ​ഗീസിന്റെ ഇളയ സഹോദരിയാണ്.

ക്യൂൻസിലാണ് ആലിയ ഫക്രി ജനിച്ച് വളർന്നത്. നർ​ഗീസിന്റെയും ആലിയയുടെ പിതാവ് മുഹമ്മദ് ഫക്രി പാകിസ്താൻകാരനാണ്.

അമ്മ മേരി ഫക്രി ചെക്ക് റിപ്ലബികിൽ നിന്നുള്ളയാളും. നർ​ഗീസിന്റെയും ആലിയയുടെയും കുട്ടിക്കാലത്ത് മാതാപിതാക്കൾ വേർപിരിഞ്ഞതാണ്.

വേർപിരിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ പിതാവ് മരിച്ചു. 2011 ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ എന്ന സിനിമയിലൂ‌ടെയാണ് നർ​ഗീസ് ഫക്രി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്.

മദ്രാസ് കഫേ, മെൻ തേ ഹീറോ, ഹൗസ്ഫുൾ 3, തോർബാസ് തുടങ്ങിയ സിനിമകളിൽ നർ​ഗീസ് പിന്നീട് അഭിനയിച്ചു. തെലുങ്ക് ചിത്രം ഹരി ഹര വീല മല്ലു പാർട്ട് വൺ ആണ് നടിയുടെ വരാനിരിക്കുന്ന സിനിമ.



#ex #boyfriend #friend #killed #Actress #NargisFakhri #sister #AliaFakhri #arrested

Next TV

Top Stories










News Roundup