#odishastageactor | സംഗീത നാടകത്തിനിടെ സ്റ്റേജിൽ വച്ച് പന്നിയെ കൊന്ന് പച്ചയിറച്ചി കഴിച്ച് നടൻ, പ്രതിഷേധം, അറസ്റ്റ്

#odishastageactor | സംഗീത നാടകത്തിനിടെ സ്റ്റേജിൽ വച്ച് പന്നിയെ കൊന്ന് പച്ചയിറച്ചി കഴിച്ച് നടൻ, പ്രതിഷേധം, അറസ്റ്റ്
Dec 3, 2024 12:55 PM | By Athira V

നാടകത്തിലെ രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാൻ സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്ന 45കാരൻ അറസ്റ്റിൽ. ഒഡീഷയിൽ നവംബർ 24ന് ഒഡിഷയിലെ ഗഞ്ചമിൽ നടന്ന സംഗീത നാടകത്തിനിടയിലാണ് രാക്ഷസ വേഷത്തിൽ എത്തിയ നടൻ പന്നിയെ സ്റ്റേജിൽ വച്ച് കൊന്ന് തിന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മൃഗാവകാശ സംഘടനകൾ പരാതിയുമായി എത്തുകയായിരുന്നു. ബിംഭാധാർ ഗൌഡ എന്ന 45കാരനായ സംഗീത നാടക കലാകാരനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

ഹിൻജിലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അക്രമം നടന്നത്. സംഗീത നാടക സംഘാടകർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. 45കാരനൊപ്പം അഭിനയിച്ച മറ്റ് നടന്മാർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിൽ മൃഗങ്ങൾക്കെതിരായ അക്രമം ചർച്ചയാവുകയും ചെയ്തിരുന്നു.

നാടകത്തിന്റെ മറ്റ് രംഗങ്ങളിൽ നാടകത്തിലെ മറ്റ് കലാകാരന്മാർ പാമ്പുകളേയും അപകടകരമായ രീതിയിൽ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനത്ത് പാമ്പുകളെ പ്രദർശിപ്പിക്കുന്നത് വിലക്കുള്ളപ്പോഴാണ് ഇതെന്നാണ് ശ്രദ്ധേയമായ കാര്യം.

കയറിൽ വേദിയിൽ കെട്ടിത്തൂക്കിയ നിലയിലുള്ള പന്നിയുടെ വയറ് പിളർന്ന് കൊന്ന് പച്ച ഇറച്ചി ഭക്ഷിച്ചായിരുന്നു നാടക രംഗത്തിന് കൂടുതൽ ഭീകരത കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.

മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ക്രൂരത വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലും സംസ്ഥാനത്തും പ്രതിഷേധത്തിന് കാരണമായിരുന്നു.

കഞ്ചിയാനാൽ യാത്രയുടെ ഭാഗമായാണ് റലാബ് ഗ്രാമത്തിലായിരുന്നു നാടകം നടന്നത്. നാടകത്തിനായി പാമ്പുകളുമായി സ്റ്റേജിലെത്തിയവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വിശദമാക്കി.

#Actor #kills #pig #eats #raw #meat #on #stage #during #musical #protests #arrest

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

Apr 15, 2025 10:39 PM

'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക....

Read More >>
Top Stories