(moviemax.in) നടി മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ലൈംഗികാതിക്രമങ്ങളെ ലളിതവത്കരിച്ചുള്ള മാലാ പാര്‍വതിയുടെ പരാമര്‍ശത്തിനെതിരെയാണ് രഞ്ജിനി അതിരൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
'മാലാ പാര്‍വതി, നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റും അഭിഭാഷകയുമായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്. നിങ്ങളൊരു അവസരവാദിയാണെന്നാണ് ഈ പ്രവര്‍ത്തി കാണിക്കുന്നത്. ദുഃഖം തോന്നുന്നു. എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവും ഇല്ല', രഞ്ജിനി വിമര്‍ശിച്ചു.
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടവര്‍ക്കെതിരെയായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം. പലരും കളിതമാശ പോലും മനസ്സിലാകാത്തവരാണെന്നും ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസ്സില്‍ കൊണ്ടുനടക്കേണ്ടതുണ്ടോയെന്നുമായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.
#Actress #Ranjini #strongly #criticized #actress #MalaParvathy.