'പ്രിയപ്പെട്ട ലാലേട്ടന്' മെസ്സിയുടെ വക മോഹൻലാലിന് ഓട്ടോഗ്രാഫ്

'പ്രിയപ്പെട്ട ലാലേട്ടന്' മെസ്സിയുടെ വക മോഹൻലാലിന് ഓട്ടോഗ്രാഫ്
Apr 20, 2025 03:02 PM | By VIPIN P V

ലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാലിന്‍റെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഓട്ടോഗ്രാഫ്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരു അർജന്‍റീനിയൻ ജേഴ്സിയിൽ 'ഡിയർ ലാലേട്ടന്' എന്നെഴുതിയ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്. രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് മോഹൻലാലിനായി മെസ്സിയുടെ ജേഴ്സി സമ്മാനിച്ചത്.

ഇരുവർക്കും സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ നന്ദി അറിയിച്ചു. 'ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാൻ അനുഭവിച്ചു.

സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു - ഇതിഹാസം, ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്സ‌ി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതിൽ എന്‍റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു.

മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയിൽ, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു.

ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നന്ദി,' മോഹൻലാൽ കുറിച്ചു

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിലെത്തിയാണ് ഇവർ മോഹൻലാലിന് ജേഴ്സ് കൈമാറിയത്.

'#DearLalettan #gets #Messi'sautograph #Mohanlal

Next TV

Related Stories
'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

Nov 4, 2025 02:16 PM

'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം, അവാർഡ് വിവാദം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , സംവിധായകൻ വിനയൻ...

Read More >>
'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

Nov 4, 2025 01:29 PM

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം...

Read More >>
ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

Nov 4, 2025 11:30 AM

ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

ആര്യ ബഡായി ഗർഭിണി, ആര്യ സിബിൻ ജീവിതം, ആര്യ പിഷാരടി കോമ്പോ, ധർമജൻ ആര്യ സിനിമ...

Read More >>
Top Stories

https://moviemax.in/- //Truevisionall