---
title: "#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി  ആലപ്പി അഷ്റഫ് "
english_title: "#Ranjith #slapped #oduvilUnnikrishnan #face #drunk #arrogant #Disclosure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/251384/ranjith-slapped-oduvilunnikrishnan-face-drunk-arrogant-disclosure"
published_at: "2024-11-24T12:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742cfdf17491_ranjith.jpg"
keywords: []
---

# #alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി  ആലപ്പി അഷ്റഫ് 

> **Lead Summary:** ** **ഒന്നിലേറെ ലെെം​ഗികാതിക്രമകേസുകളിൽ അകപ്പെട്ട് വിവാദങ്ങളുടെ നടുവിലാണ് സംവിധായകൻ രഞ്ജിത്ത്. 

## Article Content

** **ഒന്നിലേറെ ലെെം​ഗികാതിക്രമകേസുകളിൽ അകപ്പെട്ട് വിവാദങ്ങളുടെ നടുവിലാണ് സംവിധായകൻ രഞ്ജിത്ത്. 

സംവിധായകന് നേരെ വ്യാപക വിമർശനം വന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജി വെക്കുകയും ചെയ്തു.

ഇതുവരെ സിനിമാ ലോകത്ത് നേടിയെടുത്ത പ്രതിച്ഛായ രഞ്ജിത്തിന് നഷ്ടപ്പെട്ടു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അർഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

​അഹങ്കാരം തലയ്ക്ക് പിടിച്ച് മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി രഞ്ജിത്ത് സ്ഥാനമേൽക്കുന്നത്.

വരിക്കാശ്ശേരി മനയിലെ തമ്പ്രാനായി പിന്നീട് രഞ്ജിത്ത് മാറി.

ഐഎഫ്എഫ്കെയുടെ പരിപാടിയിൽ കൂക്കൂവിളികളേറ്റ് വാങ്ങിയപ്പോൾ ആ കൂക്കുവിളികളെ അദ്ദേഹം ഉപമിച്ചത് വീട്ടിലെ കൊടിച്ചി പട്ടികളോടാണ്. അവിടം മുതൽ രഞ്ജിത്തിന് വീഴ്ചകൾ വന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

ആറാം തമ്പുരാൻ എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ ഏതാനും നാളുകൾ ഞാനുണ്ടായിരുന്നു.

ഒരു ചെറിയ വേഷവും ഞാനതിൽ ചെയ്തിട്ടുണ്ട്. ഒരിക്കൽ ഒടുവിൽ ഉണ്ണികൃഷ്ണൻ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് നിന്നിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല.

ഉടൻ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒറ്റയടി അടിച്ചു. ആ അടി കൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ കറങ്ങി നിലത്ത് വീണു. നിരവധി രോ​ഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആരോ​ഗ്യമില്ലാത്തയാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ.

എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിച്ചു. നിറ കണ്ണുകളോടെ നിൽക്കുകയാണ് അദ്ദേഹം. ഈ പ്രവൃത്തിയോട് പലരും എതിർപ്പ് പ്രക‌ടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും മൈൻഡ് ചെയ്തില്ല.

ആ അടിയുടെ ആഘാതത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായ തകർന്ന് പോയി. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞിരുന്നു. ആകെ മ്ലാനതയിലായിരുന്നു

. ആ അടിയോടെ അദ്ദേഹത്തിന്റെ ഹൃദയവും തകർന്നിരുന്നു. ആ വിഷമത്തിൽ നിന്നും മോചിതനാകാൻ ഏറെ നാൾ എടുത്തു എന്നതാണ് സത്യം. ഈ സംഭവം തന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

2006 ലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ മരിച്ചത്. ലൈം​ഗികാതിക്രമക്കേസിൽ രഞ്ജിത്തിനെതിരെ അന്വേഷണം തുടരുകയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൊണ്ട് വന്ന പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങൾ തെറ്റാണെന്നാണ് രഞ്ജിത്തിന്റെ വാദം.

### Related Links & Sources
- [Original Story Source](https://moviemax.in/news/251384/ranjith-slapped-oduvilunnikrishnan-face-drunk-arrogant-disclosure)