---
title: "#BulletDiaries | ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗാ മാര്‍ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ"
english_title: "#PrayagaMartin #DhyanSrinivasan #BulletDiaries #now #OTT"
publisher: "moviemax.in"
canonical_url: "https://moviemax.in/news/243137/prayagamartin-dhyansrinivasan-bulletdiaries-now-ott"
published_at: "2024-10-17T09:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67108a6a2d2d5_ghg.jpg"
keywords: []
---

# #BulletDiaries | ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗാ മാര്‍ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ

> **Lead Summary:** **ധ്യാ**ന്‍ ശ്രീനിവാസന്‍ നായകനായ 'ബുള്ളറ്റ് ഡയറീസ്' ഒടിടിയിലേക്ക്. റിലീസായി ഏറെ നാളുകൾക്കു ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. നവാഗതനായ സന്തോഷ് മുണ്ടൂരാണ് ബുള്ളറ്റ് ഡയറീസിന്റെ സംവിധാനം.

## Article Content

**ധ്യാ**ന്‍ ശ്രീനിവാസന്‍ നായകനായ 'ബുള്ളറ്റ് ഡയറീസ്' ഒടിടിയിലേക്ക്. റിലീസായി ഏറെ നാളുകൾക്കു ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. നവാഗതനായ സന്തോഷ് മുണ്ടൂരാണ് ബുള്ളറ്റ് ഡയറീസിന്റെ സംവിധാനം.

ബി3എം ക്രിയേഷന്‍സാണ് ചിത്രത്തിന്റെ നിർമ്മാണം. ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്.

ബുള്ളറ്റ് ഡയറീസിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ബുള്ളറ്റ് ബൈക്ക് പ്രേമിയായ രാജു എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്. പ്രതീക്ഷിച്ച വിജയം ചിത്രത്തിനു തിയേറ്ററിൽ നിന്നു നേടാനായിരുന്നില്ല.

ബുള്ളറ്റ് ഡയറീസിനായി ഫൈസല്‍ അലിയാണ് ക്യാമറ ചലിപ്പിക്കുന്നത്. രഞ്ജന്‍ എബ്രാഹം എഡിറ്റിങ്, അജയന്‍ മങ്ങാട് ആർട്ട് എന്നിവ കൈകാര്യം ചെയ്യുന്നു.

സൈന പ്ലേയിലൂടെയാണ് ബുള്ളറ്റ് ഡയറീസ് ഒടിടിയിൽ പ്രദർശനം ആരംഭിക്കുന്നത്. ഒക്ടോബർ 18ന് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/243137/prayagamartin-dhyansrinivasan-bulletdiaries-now-ott)