---
title: "#sithara | ചിത്രച്ചേച്ചി എവിടെ പോയാലും ബാഗില്‍ തണുപ്പിച്ചാറിയ വെള്ളം കാണും, എരിവും പുളിയുമുള്ള ഭക്ഷണം ചേച്ചി ഒഴിവാക്കും - സിത്താര"
english_title: "#Sithara #talking #about #eating #habits #singers."
publisher: "moviemax.in"
canonical_url: "https://moviemax.in/news/243435/sithara-talking-about-eating-habits-singers"
published_at: "2024-10-18T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711f636e137a_sithara.jpg"
keywords: []
---

# #sithara | ചിത്രച്ചേച്ചി എവിടെ പോയാലും ബാഗില്‍ തണുപ്പിച്ചാറിയ വെള്ളം കാണും, എരിവും പുളിയുമുള്ള ഭക്ഷണം ചേച്ചി ഒഴിവാക്കും - സിത്താര

> **Lead Summary:** **** മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് സിത്താര . ഇപ്പോഴിതാ ഗായകരുടെ ആഹാര രീതികളെ കുറിച്ച് പറയുകയാണ് സിത്താര.

## Article Content

**** മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് സിത്താര . ഇപ്പോഴിതാ ഗായകരുടെ ആഹാര രീതികളെ കുറിച്ച് പറയുകയാണ് സിത്താര.

പൊതുവേ തണുപ്പ് തൊണ്ടയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എസ്പിബി സാര്‍ ഐസ്‌ക്രീം കഴിക്കുമായിരുന്നു. പക്ഷേ, എനിക്കത് പ്രശ്നമല്ലെന്ന് കരുതി നിങ്ങള്‍ക്ക് അങ്ങനെയാകണമെന്നില്ല എന്ന് പറയുമായിരുന്നു.

എല്ലാവരുടെയും ശരീരവും അതിന്റെ പരിധികളും പരിമിതികളും വ്യത്യസ്തമാണ്. ഓരോരുത്തരുടെയും അരുതുകള്‍ വെവ്വേറെയാണ്. അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും.

അതുകൊണ്ട് ഭക്ഷണം ശ്രദ്ധിച്ചേ പറ്റൂ. ചിലര്‍ക്ക് തണുപ്പ് കഴിച്ചാലും പ്രശ്‌നം ഉണ്ടാകില്ല. പക്ഷേ, പുളി ഒട്ടും പറ്റുന്നുണ്ടാകില്ല. ഞാന്‍ തണുത്തതൊന്നും അങ്ങനെ കഴിക്കാറില്ല.

പുളി ഒട്ടുമില്ലാത്ത തൈര് കഴിക്കും. സ്റ്റാര്‍ സിംഗറില്‍ ചിത്ര ചേച്ചിക്കൊപ്പം കൂടിയതില്‍ പിന്നെയാണ് എനിക്ക് അടുക്കും ചിട്ടയും വന്നത്. ചിത്രച്ചേച്ചി എവിടെ പോയാലും ബാഗില്‍ തണുപ്പിച്ചാറിയ വെള്ളം കാണും.

എരിവും പുളിയുമുള്ള ഭക്ഷണം ചേച്ചി ഒഴിവാക്കും. ആര്‍ക്ക് പെട്ടെന്ന് ഒരു അസുഖം വന്നാലും ചേച്ചിയുടെ ബാഗില്‍ മരുന്ന് കാണും.

ആ ശ്രദ്ധയും സംഗീതത്തോടുള്ള സമര്‍പ്പണവും എന്റെ കാഴ്ചപ്പാടുകള്‍ തിരുത്തി. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കല്‍ ഞാന്‍ കുറച്ചു.

സ്വന്തമായി ടിഫിന്‍ കൊണ്ടുപോയി തുടങ്ങി. സംഗീതം കൊണ്ടും ജീവിതശൈലി കൊണ്ടും ചിത്രച്ചേച്ചി എനിക്ക് വഴി വെട്ടമാണ് എന്നാണ് സിത്താര പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/243435/sithara-talking-about-eating-habits-singers)