---
title: "#L360 | മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'L360' 'അവസാനഘട്ടത്തിലേക്ക്"
english_title: "#Mohanlal #TarunMurthy #film #L360 #towards #end"
publisher: "moviemax.in"
canonical_url: "https://moviemax.in/news/243320/mohanlal-tarunmurthy-film-l360-towards-end"
published_at: "2024-10-17T21:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67113014f260f_GHFGH.jpg"
keywords: []
---

# #L360 | മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'L360' 'അവസാനഘട്ടത്തിലേക്ക്

> **Lead Summary:** **ര**ജപുത്രാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാകുന്ന 360-ാമത്തെ ചിത്രം കൂടിയായ L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ടചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു.

## Article Content

**ര**ജപുത്രാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാകുന്ന 360-ാമത്തെ ചിത്രം കൂടിയായ L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ടചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവായ എം.രഞ്ജിത്ത് പറഞ്ഞു.

ചിത്രത്തിലെ അതിനിര്‍ണായകമായ ചില രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ രംഗങ്ങളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫാമിലി ആക്ഷന്‍ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വിശാലമായ കാന്‍വാസ്സില്‍ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.

മോഹൻലാൽ , ശോഭന എന്നിവർക്കൊപ്പംഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു,നന്ദു, ഇർഷാദ്, അർഷാബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, അരവിന്ദ്, എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങള്‍ വലിയ തലങ്ങളിലേക്കു കൂടി സഞ്ചരിക്കുന്നു.

സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/243320/mohanlal-tarunmurthy-film-l360-towards-end)