(moviemax.in)മലയാള സിനിമാപ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന പുത്തന്‍ ചിത്രം ബോഗയ്ന്‍വില്ല തിയേറ്ററുകളിലെത്തി.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടിയിരുന്നു.
ഒക്ടോബര്‍ പതിനേഴിന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം വന്നിരിക്കുകയാണ്. ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള സൈക്കോളജിക്കല്‍ ത്രില്ലറാണ് ബോഗയ്ന്‍വില്ല.
ബോഗയ്ന്‍വില്ല കാണുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍... 1. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രമാണിത്. ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതിമാരെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമയുടെ ഇതിവൃത്തം.
2.രുതിന്റെ ലോകം' എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
3. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഫഹദ് ഫാസിലിന് സ്‌ക്രീന്‍ സമയം കുറവാണ്.
ഇന്ന് ബോഗയ്ന്‍വില്ലയുടെ ദിനമാണെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം. സിനിമ കാണാനെത്തുന്നവര്‍ സസ്‌പെന്‍സ് നിറഞ്ഞൊരു യാത്രയ്ക്ക് തയ്യാറാകണം.
ബോഗയ്ൻവില്ല ഫസ്റ്റ് ഹാഫ്- നിസ്സംശയം പറയാം, എക്കാലത്തെയും മികച്ച ആദ്യ പകുതിയിൽ ഒന്നാണെന്ന്. സംവിധാനം കൊണ്ട് പതിവ് പോലെ ഞെട്ടിച്ച് അമൽ നീരദ്.
ഛായാഗ്രഹണം കൊണ്ട് ഞെട്ടിച്ച് ആനന്ദ് സി ചന്ദ്രൻ, മ്യൂസിക് കൊണ്ട് ഞെട്ടിച്ച് സുഷിൻ. ഇതിനപ്പുറം പെർഫോമൻസ് കൊണ്ട് ഞെട്ടിച്ച് ജ്യോതിർമയി.
വൻ കിടു മിസ്റ്ററി ത്രില്ലർ ലോഡിങ്... പീക്ക് സെക്കൻഡ് ഹാഫ് എന്ന് ഉറപ്പ്.. ക്ലൈമാക്സ് വരത്തൻ ലെവൽ തൂക്കി പറത്തൽ ഉണ്ടെങ്കിൽ അടുത്ത നൂറ് കോടി ഉറപ്പ്.. ഇതുവരെ സ്ലോ പീസഡ്ആണേലും അന്യായം...
ഫസ്റ്റ് ഹാഫ് മുതൽ ഇൻ്റർവെൽ കൊണ്ട് നിർത്തിയത് വേറെ ലെവലിലാണ്. ജ്യോതിർമയിയാണ് ലീഡ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമൊക്കെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു.
പ്രേക്ഷകരെ പിടിച്ചിരുത്തും. ആദ്യ പകുതിയ്ക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് ആകാംഷ തരുന്നു. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
പടം സൂപ്പറാണെന്നും ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നുമാണ് ഒരു ആരാധികയുടെ അഭിപ്രായം.
ഫഹദ് ഇത്രയും കാലം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷമാണ്... തമിഴില്‍ ധനുഷിനെ പറ്റി പറയുന്നത് പോലെയാണ് ഫഹദ് ചെയ്ത് വെച്ചിരിക്കുന്നത്.
ഈ വരവ് മിന്നിക്കാന്‍ ഫഹദിന് സാധിച്ചുവെന്നാണ് കമന്റുകള്‍. ഹീറോ, ഹീറോയിന്‍ എന്നിവര്‍ക്ക് മാത്രം പ്രധാന്യം കൊടുക്കാതെ സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പ്രധാന്യമുണ്ട്.
തിരക്കഥയാണ് എടുത്ത് പറയേണ്ട കാര്യം. സിനിമയുടെ മ്യൂസിക്, കഥ, തിരക്കഥ, അവതരണം, അഭിനയം, എന്നിങ്ങനെ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.
വേറെ ലെവല്‍ സംവിധാനമാണ്. സിനിമയെ കുറിച്ച് ഒരു കുറവ് പോലും പറയാനില്ലെന്നതാണ് സത്യം.. തുടങ്ങി സിനിമ കണ്ടതിന് ശേഷം നിരവധി അഭിപ്രായങ്ങളുമായിട്ടാണ് പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്.
#awaited #Bougainvillea #hits #theaters #movie #hit #flop #initial #audience #response