#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു
Oct 13, 2024 03:22 PM | By Athira V

വാഹനാപകടത്തിലൂടെ മലയാളക്കരയ്ക്ക് നഷ്ടപ്പെട്ട കലാകാരനാണ് കൊല്ലം സുധി. ആകസ്മികം ആയിട്ടുള്ള നടന്റെ വേര്‍പാട് ഉണ്ടാക്കിയ വേദനയില്‍ നിന്നും ഇന്നും കുടുംബം കരകയറിയിട്ടില്ല. ഇതിനിടെ പല സംഘടനകളും ചേര്‍ന്ന് സുധിയുടെ കുടുംബത്തിനായി വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇതിന്റെ വിശേഷങ്ങള്‍ ഭാര്യയായ രേണു സുധി പങ്കുവയ്ക്കുകയും ചെയ്തു.

ഇപ്പോഴും സുധി ചേട്ടന്‍ മരിച്ചുപോയി എന്ന് താന്‍ വിശ്വസിച്ചിട്ടില്ല എന്നാണ് രേണു പറയുന്നത്. എന്നിരുന്നാലും ആളുകള്‍ തന്നെ വിശേഷിപ്പിക്കുന്നത് മരിച്ചുപോയ സുധിയുടെ ഭാര്യ എന്നാണ്. സുധി എന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ ഈ വേദന ഉണ്ടാവില്ലായിരുന്നു എന്നും വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രേണു സൂചിപ്പിക്കുന്നു. 

വീടെന്ന് പറയുന്നത് സുധിചേട്ടന്റെ സ്വപ്‌നം തന്നെയായിരുന്നു. എപ്പോഴും സുധി ചേട്ടന്റെ ഒരു സാന്നിധ്യം ഇവിടെയുണ്ട്. ഞങ്ങളുടെ വീടല്ല ശരിക്കും ഇത് സുധി ചേട്ടന്റെ വീടാണ്. സുധി ചേട്ടന്റെ മക്കള്‍ക്ക് വേണ്ടി കൊടുത്ത വീടാണ്. അതില്‍ നമ്മളും സന്തോഷത്തോടെ ജീവിക്കുന്നു. സുധി ചേട്ടന്റെത് പെട്ടെന്നുള്ള മരണമായതുകൊണ്ട്, 24 ഫ്‌ലവേഴ്‌സ് ഒക്കെ നമ്മുടെ കൂടെ തന്നെ നിന്നു. പെട്ടെന്ന് വീട് വെച്ച് തരുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചു. 

അപ്പോഴാണ് ഒരു സംഘടന തന്നെ വീട് വെച്ച് തരാം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് മുന്നിലോട്ട് വരുന്നത്. പിന്നെ അതിനുള്ള സ്ഥലം കണ്ടെത്തണമായിരുന്നു. അതു തന്നത് ബിഷപ്പാണ്. അവരെല്ലാവരും കൂടിയുള്ള ഒത്തൊരുമയോടെയാണ് ഈ വീട് ഉണ്ടാവുന്നത്. വീട്ടില്‍ എല്ലാം സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള സാധനങ്ങള്‍ ആണുള്ളത്. അതൊക്കെ തന്നത് ആരാണെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. സുധി ചേട്ടനെ സ്‌നേഹിക്കുന്നവര്‍ ആണെന്ന് മാത്രം അറിയാം. 

മക്കളുടെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ മൂത്തമകന്‍ കിച്ചു കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അവന്‍ ഇടയ്ക്കിടെ അവിടെനിന്ന് ഇങ്ങോട്ടേക്ക് പോയി വന്നുകൊണ്ടിരിക്കുമെന്നും രേണു പറയുന്നു.

ഈ വീട്ടിലേക്ക് എല്ലാ പണിയും കഴിഞ്ഞതിന് ശേഷമാണ് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു വരുന്നത്. വീട് കണ്ടപ്പോള്‍ പെട്ടെന്ന് വല്ലാതെ ആയിപ്പോയി. കാരണം ഇത്രയും കാലം സ്വന്തമായി വീടില്ലായിരുന്നു. ചേട്ടന്റെ ആഗ്രഹവും സ്വപ്നവും ഒക്കെ പൂര്‍ത്തിയായല്ലോ എന്നതിന്റെ സന്തോഷമൊക്കെ ചേര്‍ന്നപ്പോള്‍ വല്ലാത്തൊരു ഫീലിംഗ്‌സ് ആയി പോയി. 

മരിച്ചു മണ്‍മറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ ഇന്നും ഓര്‍മ്മിക്കാറുണ്ട്. അതുപോലെ തന്നെ എന്റെ സുധിച്ചേട്ടനെയും എല്ലാവരും ഓര്‍മ്മിക്കുന്നു എന്ന് പറയുമ്പോള്‍ സന്തോഷമുള്ള കാര്യമാണ്. സുധിചേട്ടന്‍ മരിച്ചു പോയെന്ന് ഒരിക്കലും തോന്നാറില്ല. ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ ബോഡി കാണുമ്പോഴോ ആണ് സുധി ചേട്ടനും മരിച്ചു പോയല്ലോ എന്ന് ചിന്തിക്കാറുള്ളത്. 

ചിലര്‍ എന്നെ മരിച്ചു പോയ സുധിയുടെ ഭാര്യ എന്ന് പറഞ്ഞാണ് വിശേഷിപ്പിക്കാറുള്ളത്. സ്റ്റാര്‍ മാജിക്കിലെ സുധി എന്ന് പറയുകയാണെങ്കില്‍ നമുക്കും കുഴപ്പമില്ല. അത് സന്തോഷമാണ്. ചേട്ടന്‍ മരിച്ചു കഴിഞ്ഞു. പക്ഷേ മരിച്ചുപോയ സുധിയുടെ വൈഫ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് കൂടുതല്‍ വിഷമം വരുമെന്നും രേണു പറയുന്നു.

അതേ സമയം സുധിയുടെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആക്രമിക്കപ്പെടാറുണ്ട്. വീഡിയോ ഇടുന്നതും മറ്റുമൊക്കെയാണ് രേണു പരിഹസിക്കപ്പെടന്‍ കാരണം. എന്നാല്‍ ഈ കമന്റ് ഇടുന്ന ആര്‍ക്കെങ്കിലും അവരെ നേരിട്ട് അറിയാമോ എന്ന് ചോദിക്കുകയാണ് ഒരാള്‍. എനിക്ക് അവളെ നന്നായി അറിയുന്നതാണ്. സുധി ചേട്ടന്‍ എങ്ങനെ ആഗ്രഹിച്ചോ അങ്ങനെയാണ് അവള്‍ നടക്കുന്നത്.

അവള്‍ എപ്പോഴും സന്തോഷിച്ചു ഇരിക്കുന്നതാണ് സുധി ചേട്ടന് ഇഷ്ടം. പിന്നെ പറയുന്നവരെ എല്ലാം ബോധിപ്പിക്കാന്‍ പറ്റില്ല. അവള്‍ അവളുടെ ഇഷ്ടത്തിന് നടക്കട്ടെ. നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. അവളുടെ റീല്‍സ് ഇഷ്ടമില്ലാത്തവര്‍ അത് സ്‌കിപ് ചെയ്യുക. യൂട്യൂബ് വീഡിയോ കാണാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് അതും സ്‌കിപ് ചെയ്യുക. അല്ലാതെ എന്തിനാ അവളെ വേദനിപ്പിക്കുന്ന രീതിയില്‍ ഇങ്ങനെ ഒക്കെ കമന്റ് ഇടുന്നതെന്നാണ് ഒരാള്‍ ചോദിക്കുന്നത്.


#kollam #sudhi #wife #renusudhi #new #video #about #their #home #netizens #comments

Next TV

Related Stories
#arjyou | വ്‌ളോഗർ അർജ്യുവും അപർണ പ്രേംരാജും വിവാഹിതരായി

Nov 8, 2024 10:32 PM

#arjyou | വ്‌ളോഗർ അർജ്യുവും അപർണ പ്രേംരാജും വിവാഹിതരായി

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ...

Read More >>
#diyakrishna | പണത്തിന് വേണ്ടി എന്തും ചെയ്യാം! ഓ ബൈ ഓസി പറ്റിച്ചെന്ന് യുട്യൂബർ, പ്രതികരിച്ച് താരപുത്രി!

Nov 4, 2024 12:53 PM

#diyakrishna | പണത്തിന് വേണ്ടി എന്തും ചെയ്യാം! ഓ ബൈ ഓസി പറ്റിച്ചെന്ന് യുട്യൂബർ, പ്രതികരിച്ച് താരപുത്രി!

പരാതികൾ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കൾ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റ​ഗ്രാം...

Read More >>
#saubhagyavenkatesh | 'എന്റെ സഹോദരനാണ് കണ്ണേട്ടൻ, വിവാഹം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്' -  സൗഭാഗ്യ വെങ്കിടേഷ്

Nov 3, 2024 03:45 PM

#saubhagyavenkatesh | 'എന്റെ സഹോദരനാണ് കണ്ണേട്ടൻ, വിവാഹം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്' - സൗഭാഗ്യ വെങ്കിടേഷ്

വിവാഹത്തിന് പിന്നാലെ താരങ്ങൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സാമൂഹ്യമാധ്യമങ്ങളിൽ നേരിടുന്നത്....

Read More >>
#krissvenugopal |   ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടാത്തതായി എന്താണുള്ളത്? ഞാന്‍ നേരത്തെ അത് ചെയ്തിരുന്നു! തുറന്ന് പറഞ്ഞ് ക്രിസ്

Nov 3, 2024 02:57 PM

#krissvenugopal | ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടാത്തതായി എന്താണുള്ളത്? ഞാന്‍ നേരത്തെ അത് ചെയ്തിരുന്നു! തുറന്ന് പറഞ്ഞ് ക്രിസ്

'ഞാന്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ പാടില്ലെന്ന് പറയുന്ന ഒരു വിവാഹബന്ധം ആയിരുന്നു ആദ്യത്തേത്....

Read More >>
#lakshminakshatra | 'ആ സത്യം നിങ്ങളോടു ഞാൻ പറയാം...' സ്റ്റാര്‍ മാജിക്കിനുള്ളില്‍ നടക്കുന്നതിതാണ്! പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

Nov 3, 2024 12:10 PM

#lakshminakshatra | 'ആ സത്യം നിങ്ങളോടു ഞാൻ പറയാം...' സ്റ്റാര്‍ മാജിക്കിനുള്ളില്‍ നടക്കുന്നതിതാണ്! പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

അടുത്തിടെയായി ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ വന്ന ചില വീഡിയോസ് വിമര്‍ശനങ്ങള്‍ നേടി...

Read More >>
#krissvenugopal |  'സെക്സിനുവേണ്ടിയാണ് കല്യാണം കഴിച്ചത്!  അറുപത് ആണെങ്കില്‍ തന്നെ എന്താ പ്രശ്‌നം', അവര്‍ക്ക് അതിന് കഴിയില്ലേ?

Nov 2, 2024 12:07 PM

#krissvenugopal | 'സെക്സിനുവേണ്ടിയാണ് കല്യാണം കഴിച്ചത്! അറുപത് ആണെങ്കില്‍ തന്നെ എന്താ പ്രശ്‌നം', അവര്‍ക്ക് അതിന് കഴിയില്ലേ?

ആദ്യത്തേത് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല. രണ്ടാമത്തേത് അങ്ങനെയാവരുത് എന്നുള്ളത് കൊണ്ട് വീട്ടുകാരോട് പറഞ്ഞ് ജാതകം നോക്കിയാണ് കല്യാണം...

Read More >>
Top Stories