(moviemax.in)ലോകം മുഴുവൻ യാത്ര ചെയ്യുക എന്നുള്ള ആഗ്രഹം മനസിൽ കൊണ്ടുനടക്കുന്നവർ നിരവധി നമുക്കിടയിൽ തന്നെയുണ്ട്. ആൺകുട്ടികൾക്ക് അത്തരം ആഗ്രഹങ്ങൾ സാധിക്കാറുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് അത് പലപ്പോഴും നടക്കാറില്ല.
സ്ത്രീയായതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തീർത്ത ചട്ടക്കൂടിൽ നിന്ന് മാത്രമെ അവർക്ക് അവരുടെ ഇഷ്ടങ്ങൾ സാധിച്ച് എടുക്കാൻ കഴിയൂ.
പലവിധ ചോദ്യങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുമെന്നതിനാൽ പല സ്ത്രീകളും അത്തരം ആഗ്രഹങ്ങൾ മനസിൽ മാത്രം സൂക്ഷിക്കുകയാണ് പതിവ്.
എന്നാൽ സമൂഹം എന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് ആഗ്രഹങ്ങൾ കെട്ടിപൂട്ടി വെക്കാതെ ലോകം കാണാൻ ഇറങ്ങി പുറപ്പെട്ട ഒരു മിടുക്കിയുണ്ട് പാലക്കാട് അരുണിമ...
ഇരുപത്തിനാല് വയസിനിടയിൽ 28 രാജ്യങ്ങൾ സന്ദര്‍ശിച്ച് കഴിഞ്ഞു അരുണിമ. നാല് വർഷം കൊണ്ട് നേടിയ അനുഭവങ്ങളിൽ ചിലത് സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ അരുണിമ പങ്കിട്ടു.
നാല് വർഷത്തിനിടയിൽ ഭൂരിഭാഗം ദിവസങ്ങളിലും അരുണിമ യാത്രയിലായിരുന്നു. അതുകൊണ്ട് തന്നെ എത്ര പറഞ്ഞാലും തീരാത്ത അനുഭവ കഥകൾ ഈ മിടുക്കിക്കുണ്ട്.
യാത്രകൾക്കിടയിലെ കാഴ്ചകളെല്ലാം വീഡിയോയായി അരുണിമ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അത്തരത്തിൽ അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചപ്പോൾ പകർത്തിയ വീഡിയോകൾ വ്ലോഗായി അരുണിമ പങ്കിട്ടപ്പോൾ വൈറലായിരുന്നു.
അരുണിമയുടെ അനുഭവങ്ങളിലൂടെ തുടർന്ന് വായിക്കാം... യാത്രകൾ ചെയ്യുമ്പോൾ മാക്സിമം എന്റെ ടെന്റിൽ തന്നെയാണ് ഞാൻ കിടക്കാറുള്ളത്. ചിലപ്പോൾ ലോക്കൽസിന്റെ വീട്ടിൽ താമസിക്കാറുണ്ട്. യാത്രകൾ ചെയ്യുമ്പോൾ വെള്ളം കിട്ടുന്നത് കുറവാണ്.
അതുകൊണ്ട് തന്നെ കുളിക്കാനും ടോയ്ലറ്റ് യൂസിനും യൂറിനുമെല്ലാം വെറ്റ് വൈപ്സാണ് യൂസ് ചെയ്യാറുള്ളത്. ആഫ്രിക്കയിൽ പോയപ്പോൾ രണ്ടാഴ്ച്ച കൂടുമ്പോഴാണ് ഞാൻ കുളിച്ചിരുന്നത്.പാലക്കാടാണ് സ്വദേശം. വളരെ ഗ്രാമീണ പ്രദേശമാണ്. ഞാൻ നാട്ടിൽ പോകാറില്ല.
എന്റെ പാരന്റ്സ് ഒരു ബിസിനസുമായി ബന്ധപ്പെട്ട് കൊല്ലത്താണ്. സഹോദരനും ഭാര്യയും ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്.
പാലക്കാടുള്ള വീട് പൂട്ടിയിട്ടിരിക്കുകയാണ്. ആക്ച്വലി ഞാൻ ഒരു നോമാഡായാണ് ജീവിക്കുന്നത്. വിസ എടുക്കാനും മറ്റുമായാണ് ഇന്ത്യയിലേക്ക് വരുന്നത് തന്നെ. നമ്മുടെ സൊസൈറ്റിയിൽ ജീവിക്കേണ്ട രീതിയിലല്ല ഞാൻ ജീവിക്കുന്നത്.
പിന്നെ നാട്ടുകാർ എന്ത് വിചാരിക്കുമെന്ന് ഓർത്തിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരുന്ന് സംസാരിക്കില്ലായിരുന്നു. അതുപോലെ എന്റെ പാരന്റ്സ് ഇന്നേവരെ നീയെന്തിന് അവിടെപ്പോയി, എന്തിന് ഈ വസ്ത്രം ധരിച്ചു എന്നൊന്നും ചോദിച്ചിട്ടില്ല.
സേഫാണല്ലോ എന്ന് മാത്രമാണ് അവർ ചോദിക്കാറുള്ളത്. ഡെയ്ലി ഞാൻ പാരന്റ്സിനെ കാര്യങ്ങൾ വിളിച്ച് അപ്ഡേറ്റ് ചെയ്യാറില്ല.
യാത്രയിൽ അത് നടക്കുകയുമില്ല.ഞാൻ ജനിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോൾ എന്റെ മമ്മിക്ക് സ്ട്രോക്ക് വന്ന് പാരലൈസ്ഡായി.
എനിക്ക് പതിനെട്ട് വയസായപ്പോൾ അമ്മ മരിക്കുകയും ചെയ്തു. ഇപ്പോഴുള്ളത് രണ്ടാനമ്മയാണ്. എന്നെ വളർത്തിയത് എന്റെ മുത്തശ്ശിയാണ്. മുത്തശ്ശിയും ഒരു വർഷം മുമ്പ് മരിച്ചു. അച്ഛൻ ഒരുപാട് യാത്ര ചെയ്യുമായിരുന്നു.
അവിടെ നിന്ന് കിട്ടിയതാകും. ജൂനിയർ ആർട്ടിസ്റ്റായി സൂപ്പർ ശരണ്യ, തമിഴ് സിനിമ ഡോൺ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. സ്വന്തം സുജാത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. യാത്രയ്ക്കുള്ള പൈസ കണ്ടെത്താനാണ് അഭിനയിച്ചത്.
കാറ്ററിങ് പോലുള്ളവയും ചെയ്തിട്ടുണ്ട്. ഏവിയേഷനാണ് പഠിച്ചത്. പണ്ട് ലക്ഷ്വറി ലൈഫ് ഇഷ്ടമായിരുന്നു. ഇപ്പോൾ ഇഷ്ടമല്ല.
ലക്ഷ്വറി ഹോട്ടലിൽ താമസിക്കുമ്പോഴാണ് എനിക്ക് ലോൺലിനസ് ഫീൽ ചെയ്യാറുള്ളത്. ഞാൻ ഡൗണായി ഇരിക്കുമ്പോൾ ചെയ്യുന്ന കാര്യം നെഗറ്റീവ് കമന്റ് വായിച്ച് ചിരിക്കുക എന്നതാണെന്നും അരുണിമ പറയുന്നു.
വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് അരുണിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു... വിവാഹം കഴിക്കാൻ അധികം താൽപര്യമില്ല. ലോകം മൊത്തം യാത്ര ചെയ്യണം.
അതിനുശേഷം ചിന്ത മാറുകയാണെങ്കിൽ വിവാഹത്തിനെ കുറിച്ച് ചിന്തിച്ചേക്കും. അണ്ടർസ്റ്റാന്റിങ് ഉള്ള ഒരാളായിരിക്കണം എന്നതാണ് കണ്ടീഷൻ.
എവിടെ ചെല്ലുന്നോ അതാണ് എന്റെ വീടെന്നും പറഞ്ഞാണ് അരുണിമ അവസാനിപ്പിച്ചത്.
#Bathing #every #two #weeks #traveling #whole #world #Wherever #my #home #Arunima