---
title: "#viral | അങ്ങനെ നിന്നെ ഞാൻ വിടില്ല,  കടിച്ച പാമ്പിനെ പിടികൂടി തോളിലിട്ട് ആശുപത്രിയിലെത്തി, പിന്നീട് നടന്നത് ! "
english_title: "#He #caught #bitten #snake #took  #hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/243220/he-caught-bitten-snake-took-hospital"
published_at: "2024-10-17T13:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710c5f50154f_viral.jpg"
keywords: []
---

# #viral | അങ്ങനെ നിന്നെ ഞാൻ വിടില്ല,  കടിച്ച പാമ്പിനെ പിടികൂടി തോളിലിട്ട് ആശുപത്രിയിലെത്തി, പിന്നീട് നടന്നത് ! 

> **Lead Summary:** **** കടിച്ച പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തിയ ആളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു . ബിഹാറിലെ ഭഗല്‍പൂരിലെ ആശുപത്രിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

## Article Content

**** കടിച്ച പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തിയ ആളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു . ബിഹാറിലെ ഭഗല്‍പൂരിലെ ആശുപത്രിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഭഗല്‍പൂര്‍ സ്വദേശിയായ പ്രകാശ് മണ്ഡല്‍ ആണ് തന്നെ കടിച്ച പാമ്പിനെയും പിടികൂടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പാമ്പിന്റെ വായപൊത്തിപ്പിടിച്ച് അതിനെ തോളിലിട്ടാണ് പ്രകാശ് ആശുപത്രിയിലേക്ക് വന്നത്.

പ്രകാശിന്റെ വരവ് കണ്ട് ആശുപത്രിയിലുണ്ടായിരുന്നവര്‍ ഭയന്നുപോയി. ചിലര്‍ ഇത് മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയുംചെയ്തു. പിന്നാലെ പ്രകാശിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി.

ഈ സമയം പ്രകാശ് തറയില്‍ കിടന്നെങ്കിലും പാമ്പിനെ കൈയില്‍നിന്ന് വിട്ടിരുന്നില്ല. പിന്നീട് സ്ട്രച്ചറില്‍ കയറ്റി ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയും പാമ്പ് കൈയിലുണ്ടായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഇയാള്‍ പാമ്പിന്റെ പിടിവിടാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. പാമ്പ് കടിയേറ്റ പ്രകാശ് ചികിത്സയില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/243220/he-caught-bitten-snake-took-hospital)