#viral | മരണാനന്തരം പഠനത്തിനായി നല്‍കിയ ശരീരത്തില്‍ കണ്ടെത്തിയത് മൂന്ന് ലിംഗങ്ങള്‍; 78 കാരന്‍ മരിച്ചത് ഇക്കാര്യമറിയാതെ, സംഭവമിങ്ങനെ!

#viral | മരണാനന്തരം പഠനത്തിനായി നല്‍കിയ ശരീരത്തില്‍ കണ്ടെത്തിയത് മൂന്ന് ലിംഗങ്ങള്‍; 78 കാരന്‍ മരിച്ചത് ഇക്കാര്യമറിയാതെ, സംഭവമിങ്ങനെ!
Oct 18, 2024 08:02 AM | By Athira V

മരണാനന്തരം തന്റെ ശരീരം പഠനത്തിനായി നല്‍കിയ എഴുപത്തെട്ടുകാരന് തനിക്ക് മൂന്ന് ലിംഗങ്ങള്‍ ഉണ്ടായിരുന്ന കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് നിഗമനം.

യൂണിവേഴ്‌സിറ്റിഓഫ് ബര്‍മിങ്ഹാം മെഡിക്കല്‍ സ്‌കൂള്‍ ഫോര്‍ റിസര്‍ച്ച് ഈ എഴുപത്തെട്ടുകാരന്റെ മൃതശരീരം പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങളുണ്ടായിരുന്ന കാര്യം വ്യക്തമായത്. ജേണല്‍ ഓഫ് മെഡിക്കല്‍ കേസ് റിപ്പോര്‍ട്ട്‌സില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആറടി ഉയരക്കാരനായ ഈ ബ്രിട്ടന്‍ സ്വദേശിയുടെ ശരീരത്തിന് പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ മനുഷ്യന്റേതിന് സമാനമായുള്ള ലൈംഗികാവയവങ്ങളാണുള്ളത്.

എന്നാല്‍ ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ കീറി മുറിച്ചുള്ള പരിശോധന വ്യക്തമാക്കിയത് അരക്കെട്ടിന്റെ ഉള്ളിലായി രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ്. പുറത്തുകാണപ്പെട്ട പ്രാഥമികമായ ലിംഗത്തിന് താഴെയായി അടിവയറിനുള്ളില്‍ ഓരോ ലിംഗത്തിനും വ്യക്തമായ വിധത്തില്‍ കോര്‍പ്പറ കാവര്‍നോസയും (ലിംഗത്തിലെ സ്‌പോഞ്ച് പോലുള്ള കലകള്‍) ഗ്ലാന്‍സ് പെനിസും ( ലിംഗാഗ്രം) വ്യക്തമായി കാണപ്പെട്ടിരുന്നു.

പ്രാഥമിക ലിംഗത്തിനും ഉള്ളിലെ രണ്ടാമത്തെ ലിംഗത്തിനും പൊതുവായ മൂത്രനാളിയാണുള്ളത്. മൂന്നാമത്തേതും താരതമ്യേന വലിപ്പം കുറഞ്ഞതുമായ ലിംഗത്തിന് മൂത്രനാളി പോലുള്ള ഭാഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലം ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നു.

രണ്ടാമത്തെ ലിംഗത്തില്‍ നിന്നാണ് മൂത്രനാളി ആരംഭിച്ചിരിക്കുന്നതെങ്കിലും അതിന്റെ വളര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ മൂത്രനാളി പ്രാഥമിക ലിംഗത്തിലേക്ക് വികസിക്കുകയും വളര്‍ച്ച പൂര്‍ത്തീകരിക്കുകയുമായിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പോളിഫാലിയ ( polyphallia) എന്നറിയപ്പെടുന്ന ഒന്നിലധികം ലിംഗങ്ങളുള്ള ശാരീരികാവസ്ഥ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതാണ്. അന്‍പത് മുതല്‍ അറുപത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അവസ്ഥയാണിത്. 1606 മുതല്‍ 2023 വരെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി രേഖകളുണ്ട്.

എന്നാല്‍ ട്രൈഫാലിയ (triphalia) എന്നറിയപ്പെടുന്ന മൂന്ന് ലിംഗങ്ങളുള്ള അവസ്ഥ ഇതിനുമുമ്പ് ഒരിക്കല്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരുപക്ഷേ ഇദ്ദഹത്തിന്റെ ശരീരം പഠനത്തിന് നല്‍കിയിരുന്നില്ലെങ്കില്‍ ഇക്കാര്യം അജ്ഞാതമായി തുടരുമായിരുന്നതായും ഗവേഷകര്‍ പറയുന്നു.

ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടത്തില്‍ ഏകദേശം നാല് മുതല്‍ ഏഴ് ആഴ്ച വരെയുള്ള കാലയളവിലാണ് പുരുഷലൈംഗികാവയങ്ങള്‍ രൂപപ്പെടുന്നത്.

ഹോര്‍മോണുകളുടെ പ്രധാനമായും ആന്‍ഡ്രജന്‍ എന്ന ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയാണ് ലൈംഗികാവയവങ്ങളുടെ വികസനത്തിലെ അസ്വാഭാവികതയ്ക്ക് കാരണമെന്നാണ് വിദഗ്ധാഭിപ്രായം.









#Three #penises #were #found #body #given #postmortem #study #78 #year #old #died #without #knowing #this #what #happened

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall