---
title: "രണ്ട് കാലഘട്ടങ്ങൾ, വമ്പൻ താരനിര; 'ആട് 3' ട്രെയ്‌ലർ പുറത്തിറങ്ങി, ചിത്രം ഈദ് റിലീസായി എത്തും"
english_title: "'Aadu 3' trailer released, film to release on Eid"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344944/aadu-3-trailer-released-film-to-release-on-eid"
published_at: "2026-03-01T12:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3ebb029e87_17.jpg"
keywords: []
---

# രണ്ട് കാലഘട്ടങ്ങൾ, വമ്പൻ താരനിര; 'ആട് 3' ട്രെയ്‌ലർ പുറത്തിറങ്ങി, ചിത്രം ഈദ് റിലീസായി എത്തും

> **Lead Summary:** **മി**ഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.

## Article Content

**മി**ഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.

ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2026 മാർച്ച് 19-ന് ഈദ് റിലീസായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.

ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, നോബി, നിർമ്മൽ പാലാഴി, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സുധി കോപ്പ, ബിജു കുട്ടൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.

ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു തുടങ്ങിയ പ്രിയ കഥാപാത്രങ്ങൾക്കൊപ്പം ലാറ കേറ്റ് എന്ന പുതിയ കഥാപാത്രവും ഇത്തവണ എത്തുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

### Related Links & Sources
- [Original Story Source](https://moviemax.in/news/344944/aadu-3-trailer-released-film-to-release-on-eid)