---
title: "'ആര് ജയിക്കുമെന്ന് അറിയില്ല, പക്ഷെ മനുഷ്യത്വം ജയിക്കണം': ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ മമ്മൂട്ടി"
english_title: "Actor Mammootty expresses concern over Israel-US-Iran conflict"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345002/actor-mammootty-expresses-concern-over-israel-us-iran-conflict"
published_at: "2026-03-01T20:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a44f2b3ce1b_MAMOOTTY.jpg"
keywords: []
---

# 'ആര് ജയിക്കുമെന്ന് അറിയില്ല, പക്ഷെ മനുഷ്യത്വം ജയിക്കണം': ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ മമ്മൂട്ടി

> **Lead Summary:** ** **പശ്ചിമേഷ്യയിൽ രൂക്ഷമായ ഇസ്രയേൽ - അമേരിക്ക - ഇറാൻ യുദ്ധസാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി രംഗത്ത്. ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യഥാർത്ഥ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് അറിയില്ലെന്നും, പക്ഷെ ആത്യന്തികമായി 'മനുഷ്യർ ജയിക്കണം' എന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.

## Article Content

** **പശ്ചിമേഷ്യയിൽ രൂക്ഷമായ ഇസ്രയേൽ - അമേരിക്ക - ഇറാൻ യുദ്ധസാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി രംഗത്ത്. ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യഥാർത്ഥ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് അറിയില്ലെന്നും, പക്ഷെ ആത്യന്തികമായി 'മനുഷ്യർ ജയിക്കണം' എന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമയിലെ ചർച്ചകളിലും തർക്കങ്ങളിലും യുദ്ധങ്ങൾ ഉണ്ടാകാറുണ്ടെന്നും ചിലപ്പോൾ ഒരാൾ ജയിക്കുമെന്നും മറ്റു ചിലപ്പോൾ രണ്ടു കൂട്ടരും തോൽക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇസ്രയേലിന്‍റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം കൊല്ലപ്പെട്ടതിലും ഇറാന്‍റെ ഗൾഫ് മേഖലയിലേക്കടക്കമുള്ള തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

മാനവികതയ്ക്കും സമാധാനത്തിനും ഊന്നൽ നൽകിയുള്ള മമ്മൂട്ടിയുടെ വാക്കുകൾ വലിയ ശ്രദ്ധയാണ് നേടുന്നത്. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/345002/actor-mammootty-expresses-concern-over-israel-us-iran-conflict)