---
title: "'എന്റെ കൂടെ അഭിനയിക്കാൻ അവർ തയ്യാറല്ല'; അതുകൊണ്ടാണ് മലയാളി നടിമാരെ കാസ്റ്റ് ചെയ്തത്, തമിഴ് നായികമാർക്കെതിരെ കെൻ കരുണാസ്"
english_title: "That's why Malayali actresses were cast, Ken Karunas against Tamil heroines"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344958/thats-why-malayali-actresses-were-cast-ken-karunas-against-tamil-heroines"
published_at: "2026-03-01T14:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3fd5a2ffdd_Thats_why_Malayali_actresses_were_cast,_Ken_Karunas_against_Tamil_heroines.jpg"
keywords: []
---

# 'എന്റെ കൂടെ അഭിനയിക്കാൻ അവർ തയ്യാറല്ല'; അതുകൊണ്ടാണ് മലയാളി നടിമാരെ കാസ്റ്റ് ചെയ്തത്, തമിഴ് നായികമാർക്കെതിരെ കെൻ കരുണാസ്

> **Lead Summary:** ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ഐ ആം കാതലൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാളി താരം അനിഷ്മ തമിഴ് സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമാകുന്നു. ബേസിൽ ജോസഫിനൊപ്പം 'മരണമാസ്സ്' എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്ത അനിഷ്മയുടെ പുതിയ തമിഴ് ചിത്രം 'യൂത്ത്' റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ഒരു മലയാളി നടിയെ തന്നെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് നടൻ കെൻ കരുണാസ് തുറന്നുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനിഷ്മയുടെ അഭിനയമികവും കഥാപാത്രത്തിന് ആവശ്യമായ പ്രത്യേകതകളുമാണ് താരത്തെ ഈ ചിത്രത്തിലേക്ക് എത്തിച്ചതെന്ന് കെൻ കരുണാസ് വ്യക്തമാക്കി. തമിഴകത്ത് പുതിയൊരു മലയാളി താരം കൂടി ചുവടുറപ്പിക്കുന്നു എന്ന ആവേശത്തിലാണ് ആരാധകർ.

## Article Content

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ഐ ആം കാതലൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാളി താരം അനിഷ്മ തമിഴ് സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമാകുന്നു. ബേസിൽ ജോസഫിനൊപ്പം 'മരണമാസ്സ്' എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്ത അനിഷ്മയുടെ പുതിയ തമിഴ് ചിത്രം 'യൂത്ത്' റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ഒരു മലയാളി നടിയെ തന്നെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് നടൻ കെൻ കരുണാസ് തുറന്നുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനിഷ്മയുടെ അഭിനയമികവും കഥാപാത്രത്തിന് ആവശ്യമായ പ്രത്യേകതകളുമാണ് താരത്തെ ഈ ചിത്രത്തിലേക്ക് എത്തിച്ചതെന്ന് കെൻ കരുണാസ് വ്യക്തമാക്കി. തമിഴകത്ത് പുതിയൊരു മലയാളി താരം കൂടി ചുവടുറപ്പിക്കുന്നു എന്ന ആവേശത്തിലാണ് ആരാധകർ.

തമിഴ് സിനിമയിലെ നിരവധി നായികമാരുടെ എടുത്ത് അഭിനയിക്കാൻ വേണ്ടി സമീപിച്ചെന്നും എന്നാൽ അവർ ആരും തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറല്ലെന്നും കെന്‍കരുണാസ് പറഞ്ഞു. ഇക്കാരണം കൊണ്ടാണ് താൻ അനിഷ്‌മയെ കാസറ്റ് ചെയ്തതെന്നും പറഞ്ഞു. സിറൈ സിനിമയുടെ പാട്ടു സീൻ കണ്ട ശേഷമാണ് തനിക്ക് അനിഷ്‌മയെ കാസറ്റ് ചെയ്യണം എന്ന തോന്നിയതെന്നും കെന്‍കരുണാസ് പറഞ്ഞു.

‘എന്നോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട് എന്താണ് സിനിമകളിലെല്ലാം മലയാളികളെ കാസ്റ്റ് ചെയ്യുന്നതെന്ന്. കാരണം, തമിഴിലെ ഒരു ഹീറോയിനും എന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറാവാത്തതാണ്. ഈ ചിത്രത്തിലേക്ക് ആവശ്യമായ പ്രായത്തിലുള്ള എല്ലാ ഹീറോയിന്‍സിനെയും ഞാന്‍ സമീപിച്ചതാണ്. ആരും എന്റെയൊപ്പം അഭിനയിക്കാൻ തയ്യാറല്ല. പക്ഷേ കഥയിലെ മറ്റ് വേഷങ്ങള്‍ ചെയ്യാം എന്നാണ് പറയുന്നത്.

അങ്ങനെ അന്വേഷിച്ച് ഇരിക്കുമ്പോഴാണ് സിറൈ സംവിധാനം ചെയ്ത സുരേഷ് സാറുടെ അടുത്ത് പോകുന്നത്. പുതിയ ചിത്രത്തിലേക്ക് ഹീറോയിനെ കിട്ടുന്നില്ലെന്ന വിഷമമെല്ലാം സാറോട് പറഞ്ഞു. അങ്ങനെ സാറിന്റെ ചിത്രത്തിലെ ‘നീലോത്തി’ എന്ന പാട്ടിന്റെ വിഷ്വല്‍സ് എനിക്ക് കാണിച്ചു തന്നു. അത് കണ്ടിട്ടാണ് അനിഷ്മയെ എന്റെ സിനിമയിലേക്ക് ക്ഷണിക്കുന്നത്,' കെന്‍കരുണാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344958/thats-why-malayali-actresses-were-cast-ken-karunas-against-tamil-heroines)