---
title: "'മക്കളോട് സംസാരിച്ചിട്ട് വർഷങ്ങൾ, ഭാര്യയെ മാറ്റിനിർത്തി'; വിജയ്‌ക്കെതിരെ ആലപ്പി അഷറഫ്"
english_title: "'For years, he has not spoken to his children, but has ignored his wife'; Alleppey Ashraf against Vijay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344952/for-years-he-has-not-spoken-to-his-children-but-has-ignored-his-wife-alleppey-ashraf-against-vijay"
published_at: "2026-03-01T14:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3fa06b255c_Alleppey_Ashraf_against_Vijay.jpg"
keywords: []
---

# 'മക്കളോട് സംസാരിച്ചിട്ട് വർഷങ്ങൾ, ഭാര്യയെ മാറ്റിനിർത്തി'; വിജയ്‌ക്കെതിരെ ആലപ്പി അഷറഫ്

> **Lead Summary:** തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു. ചെങ്കൽപേട്ട് കോടതിയിലാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. തമിഴ് ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ നടിയുമായി താരത്തിന് ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ കോടതി വിജയ്‌യോട് നിർദ്ദേശിച്ചു. കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് പ്രതിസന്ധി നേരിടുന്നതിനിടയിലാണ് താരത്തിന് ഈ പുതിയ തിരിച്ചടി ലഭിക്കുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവമാകാനിരിക്കെ, വ്യക്തിജീവിതത്തിലുണ്ടായ ഈ അപ്രതീക്ഷിത സംഭവങ്ങൾ ടിവികെ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

## Article Content

തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു. ചെങ്കൽപേട്ട് കോടതിയിലാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. തമിഴ് ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ നടിയുമായി താരത്തിന് ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ കോടതി വിജയ്‌യോട് നിർദ്ദേശിച്ചു. കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് പ്രതിസന്ധി നേരിടുന്നതിനിടയിലാണ് താരത്തിന് ഈ പുതിയ തിരിച്ചടി ലഭിക്കുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവമാകാനിരിക്കെ, വ്യക്തിജീവിതത്തിലുണ്ടായ ഈ അപ്രതീക്ഷിത സംഭവങ്ങൾ ടിവികെ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ വിജയ്‌യുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആലപ്പി അഷറഫ് നടത്തിയ പരാമർശങ്ങളാണ് ചർച്ചയാവുന്നത്. സ്വന്തം പാർട്ടിയുടെ രൂപീകരണവേളയിൽ പോലും തന്റെ ഭാര്യയെയും മക്കളെയും വിജയ് പങ്കെടുപ്പിച്ചില്ലെന്നും ഭാര്യയുടെ അസാന്നിധ്യം കുറെ കാലമായി ചർച്ചയായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടികാണിക്കുന്നു. മക്കളോട് വിജയ് സംസാരിച്ചിട്ട് പോലും വർഷങ്ങളായെന്നും പറയുന്നതും കേൾക്കുന്നതുമെല്ലാം സത്യമാണെങ്കിൽ വിജയ് എന്ന വലിയൊരു പ്രതിബിംബത്തിന്റെ പ്രതിച്ഛായയാണ് തകർന്ന് അടിയുന്നതെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.

> "സ്വന്തം പാർട്ടിയായ ടിവികെയുടെ രൂപീകരണ ആഘോഷവേളകളിലോ പിന്നീട് പാർട്ടിയുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനങ്ങളിലോ തന്റെ ഭാര്യയേയും മക്കളേയും നടൻ ഒരിക്കലും പങ്കെടുപ്പിച്ചിട്ടില്ല. ഭാര്യയുടെ അസാന്നിധ്യം കുറേ നാളുകളായി ചർച്ച വിഷയമായിരുന്നു. സം​​ഗീത നൽകിയ വിവാഹ​മോചന ഹർജിയു‍ടെ പതിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണ്. 2021 മുതൽ താനും വിജയിയും ശാരീരികമായും മാനസീകമായും അകന്ന് കഴിയുകയാണെന്ന് സം​ഗീത അതിൽ പറയുന്നു. അതിന് കാരണം നടിയുമായി വിജയിക്കുള്ള ബന്ധമാണെന്നും പറയുന്നുണ്ട്. നടിയുമൊത്തുള്ള വിജയിയുടെ വിദേശയാത്രയെ കുറിച്ചും ​ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. നടി ആരാണെന്ന് മാത്രം പറഞ്ഞിട്ടില്ല. കീർത്തി സുരേഷിന്റെ വിവാഹത്തിന് പോലും തൃഷയ്ക്കൊപ്പമാണ് വിജയ് എത്തിയത്." ആലപ്പി അഷ്‌റഫ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344952/for-years-he-has-not-spoken-to-his-children-but-has-ignored-his-wife-alleppey-ashraf-against-vijay)