#AkhilMarar |'പലപ്പോഴും പ്രകൃതിയേക്കാൾ വലിയ ദുരന്തം മനുഷ്യർ തന്നെ, അർജുന്റെ ജീവന്റെ വില അവരുടെ കുടുബത്തിനേ അറിയൂ' - അഖിൽ

#AkhilMarar |'പലപ്പോഴും പ്രകൃതിയേക്കാൾ വലിയ ദുരന്തം മനുഷ്യർ തന്നെ, അർജുന്റെ ജീവന്റെ വില അവരുടെ കുടുബത്തിനേ അറിയൂ' - അഖിൽ
Jul 24, 2024 06:42 AM | By Susmitha Surendran

( moviemax.in)  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കര ഒന്നാകെ പ്രാർത്ഥിക്കുന്നത് മണ്ണിടിച്ചിലിൽ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ ജീവനോടെ കണ്ടെത്താൻ കഴിയണമേ എന്നതാണ്.

എന്നാൽ അപകടം നടന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തകർക്കൊന്നും തന്നെ അർജുനേയോ അ​ദ്ദേഹത്തിന്റെ ലോറിയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തടി ലോറി കയറ്റി വന്ന ലോറിയുടെ ഡ്രൈവറായിരുന്നു അർജുൻ. ലോറിയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. റോഡിൽ മണ്ണിനടിയിൽ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

മണ്ണ് ഒഴുകി വീണ സമീപത്തെ ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. നിലവിൽ രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്. 

അർജുന് വേണ്ടിയുള്ള തെരച്ചിലിനായി ഇന്ന്  ഐബോഡ് സാങ്കേതിക സംവിധാനം ഉപയോ​ഗിക്കുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ അറിയിച്ചിട്ടുണ്ട്.

ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ഐബോഡ്. ഈ ഉപകരണം ഉപയോ​ഗിച്ചായിരിക്കും നാളെ തെരച്ചിൽ നടത്തുക. ദുരന്തമുണ്ടായ ആദ്യ ദിനങ്ങളിൽ രക്ഷാപ്രവർത്തനം ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നതാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്.

ഇപ്പോഴിതാ അർജുന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെ വിലയിരുത്തി സംവിധായകനും മുൻ ബി​ഗ് ബോസ് താരവുമായ അഖിൽ മാരാർ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

പലപ്പോഴും പ്രകൃതിയേക്കാൾ വലിയ ദുരന്തം മനുഷ്യർ തന്നെയാണെന്നാണ് അഖിൽ ഷിരൂരിലുണ്ടായ സംഭവങ്ങളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

അർജുനുണ്ടായ ദുരന്തത്തിൽ നമ്മൾ എല്ലാവരും കഴിഞ്ഞ എട്ട് ദിവസത്തോളമായിഅർജുനെ തിരിച്ച് കിട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ്. 

എന്നാൽ ഇപ്പോഴും എന്താണ് അർജുന് സംഭവിച്ചത് എന്നതിൽ അനിശ്ചിതത്വങ്ങൾ തുടരുന്നു. പ്രകൃതി ദുരന്തമെന്ന് പലപ്പോഴും നമ്മൾ പറയുമെങ്കിലും പലപ്പോഴും പ്രകൃതിയേക്കാൾ വലിയ ദുരന്തം മനുഷ്യരൊക്കെ തന്നെയാണ്.‍

പ്രകൃതിയുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുള്ള ഇത്തരം ദുരന്തങ്ങളെ കൂടുതൽ വലിയ ദുരന്തങ്ങളാക്കി മാറ്റുന്നത് കൃത്യമായി ഇടപെടാത്ത... കൃത്യമായി ഫലപ്രദമായ കാര്യങ്ങൾ ചെയ്യാത്ത ഭരണകൂടങ്ങൾ‌ കൂടിയാണ് എന്നതാണ് നമ്മുടെ മുന്നിൽ ഇന്നലെകളിൽ വരെയുണ്ടായിട്ടുള്ള ഒരു യാഥാർത്ഥ്യമെന്ന് പറയുന്നത്.

അർജുന്റെ കാര്യത്തിൽ സമയോചിതമായ ഒരു ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ കൃത്യമായ രീതിയിൽ തുടക്കം മുതൽ കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ അർജുനെ ജീവനോടെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷ അസ്തമിച്ച് അർജുന്റെ ശരീരം ഒന്ന് കണ്ടാൽ‌ മതിയെന്ന മാനസീകാവസ്ഥയിലേക്ക് നമ്മൾ എത്തിയതിന്റെ കാരണം... ആരെയും വിമർശിക്കുകയല്ല. 

മാനസീകമായി തളർത്താനും ഉദ്ദേശമില്ല. ഇനി മുന്നോട്ടുള്ള കാലത്തെങ്കിലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഡിസാസ്റ്റർ മാനേജ്മെന്റുകളെ ഫലപ്രദമായി ഉപയോ​ഗിക്കാൻ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ.

ചത്ത കുഞ്ഞിന്റെ ജാതകം വായിച്ചിട്ട് കാര്യമില്ലെന്ന് എല്ലാവരും പറയും. കഴിഞ്ഞ വിഷയത്തെ അനലൈസ് ചെയ്ത് ആരെയും കുറ്റപ്പെടുത്തുക എന്നതല്ല.

ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ ഫലപ്രദമായി ഇടപെടാൻ ഭരണകൂടത്തിന് കഴിയട്ടെ. ഓരോ മനുഷ്യന്റെയും ജീവൻ എത്രത്തോളം വിലപ്പെട്ടതാണെന്ന് അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന അവരുടെ കുടുംബത്തിന് മാത്രമെ അറിയു.

അർജുന്റെ ജീവന്റെ വില അവരുടെ കുടുബത്തേക്കാൾ മറ്റാർക്കും അറിയില്ല. ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാതിരുന്നത്... ആരെയും വിമർശിക്കേണ്ട എല്ലാം നല്ല രീതിയിൽ സംഭവിക്കട്ടെയെന്ന് കരുതിയത് കൊണ്ടാണ്.

എന്റെ ഈ പ്രതികരണം കൊണ്ട് എന്തെങ്കിലും ഫലം ഏതെങ്കിലും രീതിയിൽ ഉണ്ടാകുന്നെങ്കിൽ ഉണ്ടാവട്ടെയെന്ന് ആ​ഗ്രഹിക്കുകയാണ്. 

വികാരമല്ല വിവേകമാണ് ഈ വിഷയത്തിൽ ആവശ്യമെന്ന് പറഞ്ഞുകൊണ്ട് അനാവശ്യമായി ഈ വിഷയത്തിൽ വികാരം കുത്തിയിളക്കുന്ന മാധ്യമങ്ങളെ പരാമർശിക്കാതിരിക്കാൻ കഴിയില്ല.

അതുകൊണ്ട് ഈ വിഷയത്തിൽ വിവേകപൂർവം ഇടപെട്ട് അർജുന്റെ കുടുംബത്തിന് നീതി ലഭിക്കത്ത രീതിയിൽ ഇടപെടാൻ കേരള സർക്കാരിനും നമ്മുടെ രാജ്യത്തിനുമൊക്കെ കഴിയട്ടെ എന്ന് പറഞ്ഞാണ് അഖിൽ മാരാർ യുട്യൂബിൽ പങ്കിട്ട വീഡിയോ അവസാനിപ്പിച്ചത്. 

#discussed #AkhilMarar #said #about #rescue #operations #being #carried #out #Arjun.

Next TV

Related Stories
'ആ പെണ്‍കുട്ടി അസ്വസ്ഥയാണ്, ജാസ്മിന്‍ ചെയ്തത് മോശം, രാജ്യത്തിന് നാണക്കേട്'; തെറ്റുപറ്റി, തിരുത്തുമെന്ന് താരം

Mar 26, 2025 05:15 PM

'ആ പെണ്‍കുട്ടി അസ്വസ്ഥയാണ്, ജാസ്മിന്‍ ചെയ്തത് മോശം, രാജ്യത്തിന് നാണക്കേട്'; തെറ്റുപറ്റി, തിരുത്തുമെന്ന് താരം

യാത്രയ്ക്കിടെ അടുത്തിരുന്ന പെണ്‍കുട്ടിയെ നോക്കാന്‍ ഗബ്രി ശ്രമിക്കുന്നതിനെക്കുറിച്ചാണ് ജാസ്മിന്‍...

Read More >>
വഴക്കുകളുണ്ട്, കൂടെ കിടക്കുന്നവനേ രാപ്പനി അറിയാൻ പറ്റൂ, ഒഴിവാക്കുന്നത് എന്റെ മാത്രം തീരുമാനം -മഞ്ജു പത്രോസ്

Mar 25, 2025 07:58 PM

വഴക്കുകളുണ്ട്, കൂടെ കിടക്കുന്നവനേ രാപ്പനി അറിയാൻ പറ്റൂ, ഒഴിവാക്കുന്നത് എന്റെ മാത്രം തീരുമാനം -മഞ്ജു പത്രോസ്

ഞ്ജു പത്രോസിന്റെ സ്വകാര്യ ജീവിതം സംബന്ധിച്ച് മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരാറുണ്ട്....

Read More >>
സ്വാമി അയ്യപ്പൻ മകനായി പിറക്കും, മരിച്ചുപോയൊരാൾ ദൈവമായി ഒപ്പമുണ്ട്; രാത്രി യാത്രകൾ ഒഴിവാക്കണം; വീഡിയോ!

Mar 25, 2025 02:38 PM

സ്വാമി അയ്യപ്പൻ മകനായി പിറക്കും, മരിച്ചുപോയൊരാൾ ദൈവമായി ഒപ്പമുണ്ട്; രാത്രി യാത്രകൾ ഒഴിവാക്കണം; വീഡിയോ!

ജീവിതത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഈ വരുന്ന ജൂണിനുള്ളിൽ അവസാനിക്കും...

Read More >>
എടുത്ത് കളഞ്ഞു, ഇനി പൊയ്‌ക്കോളൂ, കച്ചവടമാണിവിടെ, മുറിച്ച് മാറ്റാൻ അവർ പറയും; സർജറിക്ക് ശേഷം ഞാൻ നേരിട്ടത് -മഞ്ജു പത്രോസ്

Mar 25, 2025 12:52 PM

എടുത്ത് കളഞ്ഞു, ഇനി പൊയ്‌ക്കോളൂ, കച്ചവടമാണിവിടെ, മുറിച്ച് മാറ്റാൻ അവർ പറയും; സർജറിക്ക് ശേഷം ഞാൻ നേരിട്ടത് -മഞ്ജു പത്രോസ്

സിനിമാ രം​ഗത്തെക്കുറിച്ച് തനിക്ക് പരാതികളൊന്നുമില്ലെന്നും മഞ്ജു പത്രോസ്...

Read More >>
'ആ സമയത്ത് സെപ്പറേറ്റഡായിരുന്നു, ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; തുറന്നു പറഞ്ഞ് സായ് ലക്ഷ്മി

Mar 25, 2025 07:33 AM

'ആ സമയത്ത് സെപ്പറേറ്റഡായിരുന്നു, ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; തുറന്നു പറഞ്ഞ് സായ് ലക്ഷ്മി

അരുണ്‍ വിവാഹമോചിതനാവാനുള്ള കാരണം സായ് ലക്ഷ്മിയാണെന്നും അഭ്യൂഹങ്ങൾ...

Read More >>
Top Stories










News Roundup